മൊബൈൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 4K ടിവി സമ്മാനം; അതും 43 ഇഞ്ച് LG 4K ടിവി!! ഞെട്ടിക്കാൻ എൽജി


പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഓരോ കമ്പനികളും അവതരിപ്പിക്കുമ്പോൾ വ്യത്യസ്തമായ സമ്മാനങ്ങളും ഓഫറുകളുമെല്ലാം നൽകാറുണ്ട്. തങ്ങളുടെ പുതിയ മോഡൽ കൂടുതൽ ജനപ്രിയമാക്കുന്നതിനും കൂടുതൽ ആളുകളെ കൊണ്ട് വാങ്ങിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ഓഫറുകൾ കമ്പനികൾ നൽകാറുള്ളത്. എന്നാൽ ഇവിടെ അല്പം വ്യത്യസ്തമായ ആരും ഇതുവരെ നൽകാത്ത ഒരു ഓഫറുമായാണ് എൽജി കാനഡ വന്നിരിക്കുന്നത്.

Advertisement

തങ്ങളുടെ പുതിയ എൽജി ഫ്ലാഗ്ഷിപ്പ് മോഡലായ എൽജി ജി 7 Thinq മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 43 ഇഞ്ച് LG 4K ടിവിയാണ് സൗജന്യ സമ്മാനമായി ലഭിക്കുന്നത്. തങ്ങളുടെ ലിസ്റ്റിൽ പെടുന്ന ചില റീടൈലർമാർ വഴി വാങ്ങുമ്പോഴാണ് ഈ സൗജന്യം ഉപഭോക്താവിന് ലഭ്യമാകുക. ഇന്ത്യയിൽ ഇങ്ങനെ ഒരു ഓഫർ ഇതുവരെ കേട്ടിട്ടില്ലെങ്കിലും കാനഡയിലുള്ള ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ ഈ ഫോൺ മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒന്ന് എൽജി വെബ്സൈറ്റിൽ കയറി നോക്കുന്നത് നന്നാകും.

Advertisement

എൽജി ജി 7 Thinq, എൽജിയെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ആണ്. ഒട്ടനവധി പുതിയ സവിശേഷതകളോടും കൂടിയാണ് ഈ മോഡൽ എത്തുന്നതും. AI സാങ്കേതിക വിദ്യയുടെ കരുത്തുറ്റ സാന്നിധ്യം ഈ ഫോണിൽ തീർത്തും പ്രകടമാണ്. AI അധിഷ്ഠിത ക്യാമറ തന്നെയാണ് അതിൽ ഏറ്റവും മികവ് പുലർത്തുന്നത്. മികച്ച ശബ്ദ നിലവാരവും തെളിഞ്ഞ ഡിസ്പ്ളേയും ഗൂഗിൾ അസിസ്റ്റന്റ് ആവശ്യങ്ങൾക്കുള്ള ബട്ടണും അടക്കം ഒരുപിടി സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ മോഡൽ.

ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ജി7 തിന്‍ക്യൂ വിന്റെ ഡിസൈന്‍. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 3120x1440 പിക്‌സല്‍ റെസൊല്യൂഷനുളള 19:5:9 ആസ്‌പെക്ട് റേഷ്യോ ആണ് ഫോണിനുളളത്, ഫോണില്‍ നോച്ച് ഡിസെനും ഉണ്ടായിരിക്കും. കൂടാതെ ഇതില്‍ സൂപ്പര്‍ നൈറ്റ് മോഡ് ഉളളതിനാല്‍ 1000 nits വരെ പ്രകാശം വര്‍ദ്ധിപ്പിക്കാം.

Advertisement

സൂക്ഷിക്കുക; ഈ നാല് സ്വകാര്യ വിവരങ്ങൾ വെബ്സൈറ്റുകൾ നിങ്ങളറിയാതെ എടുക്കും!

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് ചിപ്പാണ് ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 4ജിബി/6ജിബിയാണ് എല്‍ജി ജി7 തിന്‍ ക്യൂവിന്റെ റാം ശേഷി. 64ജിബി/128ജിബി എന്നിവ ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ റിയര്‍ ക്യാമറ ഇരട്ട സെറ്റപ്പിലാണ്. 16എംപി പ്രൈമറി സൂപ്പര്‍ വൈഡ് ആങ്കിള്‍ ക്യാമറയാണ്. ഇതിന്റെ അപ്പാര്‍ച്ചര്‍ എഫ്/1.9 ഉും. 16എംപി സെക്കന്‍ഡറി സെന്‍സറും അതിന്റെ അപര്‍ച്ചര്‍ എഫ്/1.9 ഉുമാണ്. 80 ശേഷി ഡിഗ്രിയാണ് ക്യാമറ ലെന്‍സ്.

Advertisement

ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ബാറ്ററി ശേഷി 3000എംഎഎച്ച് ആകുന്നു. ആന്‍ഡ്രോയിഡ് ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. IP68 സര്‍ട്ടിഫിക്കേഷനും ഫോണിലുണ്ട്. ന്യൂ പ്ലാറ്റിനം ഗ്രേ, ന്യൂ ഔറോറ ബ്ലാക്ക്, ന്യൂ മൊറോക്കന്‍ ബ്ലൂ, റാസ്‌ബെറി റോസ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.

2018ൽ അരങ്ങു തകർക്കാൻ എത്തുന്ന 6 കിടിലൻ ഫോണുകൾ

Best Mobiles in India

English Summary

LG offering a free 4K UHD TV for those who pre ordering their new smartphone in Canada.