ജിസ്മാര്‍ട്ട് ജി1355, ജിഗാബൈറ്റിന്റെ ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണ്‍
ജിഗാബൈറ്റിന്റെ പുതിയ ഡ്രോയിഡ് ഹാന്‍ഡ്സെറ്റ് ആണ് ജിഗാബൈറ്റ് ജിസ്മാര്‍ട്ട് ജി1355. 4.3 ഇഞ്ച് ഡബ്ല്യുവിജിഎ സ്ക്രീനുള്ള ഈ ഫോണ്‍ ഒരു ഡ്യുവല്‍ സിം ഹാന്‍ഡ്സെറ്റ് ആണ്. 800 മെഗാഹെര്‍ഡ്സ് പ്രോസസ്സര്‍, ക്വാല്‍കോം എംഎസ്എം7227ടി ചിപ്സെറ്റ് എന്നിവയുടെ സപ്പോര്‍ട്ടുള്ള ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.
ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് സംവിധാനങ്ങളുള്ള 5 മെഗാപിക്സല്‍ ക്യാമറയുണ്ട് ഈ പുതിയ ജിഗാബൈറ്റ് മൊബൈലില്‍. വൈഫൈ വഴി ഡാറ്റ ഷെയറിംഗ് നടത്താവുന്ന ഇതില്‍ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.
Advertisement
ഫീച്ചറുകള്‍:
- 4.3 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍
- 480 x 800 പിക്സല്‍ ഡിസ്പ്ലേ റെസൊലൂഷന്‍
- 5 മെഗാപിക്സല്‍ ക്യാമറ
- 2592 x 1944 പിക്സല്‍ റെസൊലൂഷന്‍
- ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ്
- വീഡിയോ റെക്കോര്‍ഡിംഗ്
- 1 ജിബി റോം
- 512 എംബി റാം
- 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്
- ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്
- എച്ച്എസ്യുപിഎ, എച്ച്എസ്ഡിപിഎ 3ജി കണക്റ്റിവിറ്റി
- 802.11 b/g/n വയര്‍ലെസ് ലാന്
- എ2ഡിപിയുള്ള ബ്ലൂടൂത്ത്
- 2.0 മൈക്രോയുഎസ്ബി പോര്‍ട്ട്
- എ-ജിപിഎസ് ഉള്ള ജിപിഎസ് സൗകര്യം
- ജിഎസ്എം ഫോണ്‍
- ഓഡിയോ, വീഡിയോ പ്ലെയറുകള്‍
- ഗെയിമുകള്‍
- എഫ്എം റേഡിയോ
- 1,500 mAh ലിഥിയം അയണ്‍ ബാറ്ററി
- 105 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയം
- 6 മണിക്കൂര്‍ ടോക്ക് ടൈം
- 129.8 എംഎം നീലം, 69.8 എംഎം വീതി, 11.5 എംഎം കട്ടി
- 168 ഗ്രാം ഭാരം
- ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം
- 800 മെഗാഹെര്‍ഡ്സ് പ്രോസസ്സര്‍
- എച്ച്ടിഎംഎല്‍ ബ്രൗസര്‍
ഈ മാസം പുറത്തിറങ്ങും ജിസ്മാര്‍ട്ട് ജി1355 ഫോണ്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടും എന്നു കരുതപ്പെടുന്ന ഇതിന്റെ വിലയും മറ്റു കൂടുതല്‍ വിവരങ്ങളും അന്ന് അറിയാം.
Best Mobiles in India
Best Camera
Best Selling
Upcoming