ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ജിയോണി S 5.5 ഏപ്രിലില്‍ ഇന്തയിലും; പ്രധാന എതിരാളികള്‍


ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണവുമായാണ് ജിയോണിയുടെ S5.5 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. 5.5 മില്ലിമീറ്ററാണ് ഫോണിശന്റ തിക്‌നെസ്. എന്നും പുതുമ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് ആകര്‍ഷണീയമായ ഘടകങ്ങളില്‍ ഒന്നുതന്നെയാണ്. കാരണം ഒതുങ്ങിയ ഫോണുകള്‍ കൊണ്ടുനടക്കാന്‍ സൗകരയപ്രദമാണ് എന്നതുതന്നെ.

അതേസമയം കട്ടി കുറവാണ് എന്നതുകൊണ്ടുമാത്രം ഒരുഫോണ്‍ ആളുകള്‍ സ്വീകരിക്കണമെന്നുമില്ല. ഉപയോഗിക്കാനുള്ള സൗകര്യവും സാങ്കേതിക മേന്മയുമെല്ലാം ആശ്രയിച്ചാണ് ഫോണിന്റെ വിപണി വിജയം.

അതുകൊണ്ടുതന്നെ നിലവില്‍ ശക്തമായ വെല്ലുവിളി ജിയോണി S5.5-ന് നേരിടേണ്ടി വരുമെന്നതും ഉറപ്പാണ്. ഏതെല്ലാമാണ് ജിയോണിയുടെ പുതിയ സ്മാര്‍ട്‌ഫോണിന് വെല്ലുവിളി ആകാന്‍ പോകുന്ന ഫോണുകള്‍ എന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ജിയോണി S5.5-ന്റെ പ്രത്യേകതകള്‍ നോക്കാം.

5.0 ഇഞ്ച് ഡിസ്‌പ്ലെ, 1080-1920 പിക്‌സല്‍ റെസല്യൂഷന്‍, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്., സൂപ്പര്‍ AMOLED ഒക്റ്റ കോര്‍ 1.7 GHz പ്രൊസസര്‍, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. സെക്കന്‍ഡറി ക്യാമറ, 2 ജി.ബി. റാം, 2300 mAh ബാറ്ററി എന്നിവയാണ് സാങ്കേതികമായ പ്രത്യേകതകള്‍.

ഇനി ജിയോണി S5.5-ന് വെല്ലുവിളി ഉയര്‍ത്തുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടാം.

Most Read Articles
Best Mobiles in India
Read More About: gionee elife smartphone mobile

Have a great day!
Read more...