ജിയോണീ എഫ് 205 പ്രോ വിപണിയിലെത്തി; വില 5,890 രൂപ


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എഫ് 205 പ്രോയിനെ വിപണിയിലെത്തിച്ചു. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ സീരീസില്‍ പുറത്തിറങ്ങിയ ഈ മോഡലിന്റെ വില 5,890 രൂപയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പ്പന. ബ്ലാക്ക് ബ്ലൂ, ഷാംപെയിന്‍ നിറഭേദങ്ങളില്‍ ഫോണ്‍ വാങ്ങാം.

റെസലൂഷന്‍

5.45 ഇഞ്ച് എച്ച്.ഡി പ്ലസ് 18:9 ആസ്‌പെക്ട് റേഷ്യോയുള്ള ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1440X720 പിക്‌സലാണ് റെസലൂഷന്‍. ക്വാഡ്‌കോര്‍ മീഡിയാടെക് 64 ബിറ്റ് പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുന്നത്. 1.5 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് സ്പീഡ്. 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനെ കരുത്തനാക്കുന്നുണ്ട്.

പിന്‍ ക്യാമറയില്‍

13 മെഗാപിക്‌സലിന്റെ സിംഗള്‍ മുന്‍ ക്യാമറയാണ് ഫോണിലുള്ളത്. കൂട്ടിന് എല്‍.ഇ.ടി ഫ്‌ളാഷുമുണ്ട്. F2.0 ആണ് അപ്രേചര്‍. ഓട്ടോ ഫോക്കസ്, പോര്‍ട്രൈറ്റ്, ലൈവ് ഫില്‍റ്റര്‍, എച്ച്.ഡി.ആര്‍, നൈറ്റ് ഷോട്ട്, പനോരമ, ടൈം ലാപ്‌സ്, പ്രാഫഷനല്‍ മോഡ്, ഓട്ടോ സീന്‍ ഡിറ്റക്ഷന്‍, ബൊക്കെ എഫക്ട് തുടങ്ങി ഒട്ടനേകം ഫീച്ചറുകള്‍ പിന്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കരുത്തന്‍ ബാറ്ററിയും

5 മെഗാപിക്‌സലിന്റേതാണ് മുന്‍ ക്യാമറ. 3പി ലെന്‍സ് എലമെന്റ്, 2.2 അപ്രേചര്‍, എച്ച്.ഡി.ആര്‍, പോര്‍ട്രൈറ്റ് മോഡ്, ഫേസ് ബ്യൂട്ടി, ലൈവ് ഫില്‍റ്റര്‍, ടൈം ലാപ്‌സ് ഫീച്ചറുകള്‍ മുന്‍ ക്യാമറയിലുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമാണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. കൂടാതെ 3,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണിലുണ്ട്.

ഫേസ് അണ്‍ലോക്കുമുണ്ട്.

ഇരട്ട സിം, 4ജി വോള്‍ട്ട്, ബ്ലൂടൂത്ത് 4.1, വൈഫൈ, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്ടീവിറ്റി സംവിധാനങ്ങള്‍. സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്കുമുണ്ട്.

ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജിയോണി പുറത്തിറക്കിയ മറ്റു മോഡലുകളാണ് എസ്11 ലൈറ്റ്, എഫ് 205, എ1 ലൈറ്റ് എന്നവ. എസ്11 ന് 10,990 രൂപയും എഫ്205ന് 5,699 രൂപയും എ1 ലൈറ്റിന് 7,490 രൂപയുമാണ് വില. ഈ മൂന്നു മോഡലുകളെയും ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാവുന്നതാണ്.

എങ്ങനെയാണ് ഭൂമി ഉണ്ടായത് ? ഭൂമിക്കടിയിൽ കണ്ടെത്തിയ കൂറ്റൻ പർവതങ്ങൾ ഉത്തരം തരുമായിരിക്കാം

Most Read Articles
Best Mobiles in India
Read More About: gionee news technology mobile

Have a great day!
Read more...

English Summary

Gionee F205 Pro launched for Rs 5,890