അഞ്ഞൂറ് രൂപയ്ക്ക് ഗൂഗിളിന്റെ വിസ്‌ഫോണ്‍ WP006; ജിയോ ഫോണിന് വെല്ലുവിളിയുയര്‍ത്തി ഇന്ത്യയിലുമെത്തുമോ?


സ്മാര്‍ട്ടായ ഫീച്ചര്‍ ഫോണ്‍ ഗൂഗിള്‍ പുറത്തിറക്കി. വിസ്‌ഫോണ്‍ WP006- എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ കാഴ്ചയില്‍ ജിയോ ഫോണിന് സമാനമാണ്. ജിയോ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന KaiOS-ല്‍ തന്നെയാണ് ഗൂഗിളിന്റെ വിസ്‌ഫോണും പ്രവര്‍ത്തിക്കുന്നത്.

Advertisement

വിസ്‌ഫോണ്‍ WP006

ഗൂഗിള്‍ ഫോര്‍ ഇന്തൊനേഷ്യ ചടങ്ങില്‍ പുറത്തിറക്കിയ വിസ്‌ഫോണ്‍ WP006 തത്ക്കാലം ഇന്തൊനേഷ്യയില്‍ മാത്രമേ ലഭിക്കൂ. 99000 IDR ആണ് ഫോണിന്റെ വില. അതായത് ഏകദേശം 490 രൂപ. ജിയോ ഫോണിന്റെ വില 500 രൂപയാണ്.

Advertisement
4G സംവിധാനമുണ്ട്

4G കണക്ടിവിറ്റിയോട് കൂടിയ വിസ്‌ഫോണില്‍ ജിയോ ഫോണിലേത് പോലെ 4G സംവിധാനമുണ്ട്. രണ്ട് ഫോണുകളും തമ്മിലുള്ള മറ്റൊരു സാമ്യം വാട്‌സാപ്പിന്റെ സാന്നിധ്യമാണ്. KsiOS-ന് വേണ്ടി വികസിപ്പിച്ചെടുത്ത വാട്‌സാപ്പാണ് വിസ്‌ഫോണിലും ജിയോ ഫോണിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ വിസ്‌ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

സവിശേഷതകള്‍

512 MB റാം, 4GB ഇന്റേണല്‍ സ്റ്റോറേജ്, 2.4 ഇഞ്ച് സ്‌ക്രീന്‍, 1800 mAh ബാറ്ററി, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ MSM8905 ചിപ്‌സെറ്റ് എന്നിവയാണ് വിസ്‌ഫോണിന്റെ മറ്റ് സവിശേഷതകള്‍. പിന്നില്‍ 2MP ക്യാമറയും മുന്നില്‍ VGA ക്യാമറയുമുണ്ട്.

ഇതുവരെ വ്യക്തതയില്ല

വിസ്‌ഫോണ്‍ WP006 അല്ലെങ്കില്‍ സമാനമായ ഫോണ്‍ ഗൂഗിള്‍ ഇന്ത്യയില്‍ പുറത്തിറക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സമാനമായ ജിയോ ഫോണും ജിയോ ഫോണ്‍ 2-ഉം ഇന്ത്യന്‍ വിപണിയിലുള്ളതിനാല്‍ അത്തരമൊരു നീക്കം ഗൂഗിള്‍ നടത്തില്ലെന്നാണ് സൂചന. പകരം ഗൂഗിള്‍ സേവനങ്ങള്‍ ജിയോ ഫോണില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിയേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

ഫീച്ചര്‍ ഫോണുകള്‍

ഇത്തരം പ്രതീക്ഷകള്‍ തെറ്റിച്ച് ഗൂഗിള്‍ വിസ്‌ഫോണ്‍ WO006-മായി ഇന്ത്യയിലെത്തിയാല്‍ ജിയോ ഫോണിന് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയില്‍ അധികമാളുകളും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിലും അവ താങ്ങാന്‍ കഴിവില്ലാത്ത വലിയൊരു വിഭാഗം രാജ്യത്തുണ്ട്. ഫോണ്‍ വിളിക്കുന്നതിന് മാത്രമായി ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്.

ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് വീടുകളിൽ കയറി മോഷണം; ആന്ധ്രാ സ്വദേശി അറസ്റ്റിൽ!!

Best Mobiles in India

English Summary

Google launches a Rs 500 JioPhone competitor called WizPhone WP006, not available in India yet