സ്വര്‍ണ്ണത്തിലും ഇന്ദ്രനീലത്തിലും കുളിച്ച് ഒരു ആഢംബര ഫോണ്‍



കൈയില്‍ പണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ നല്ല, കൂടുതല്‍ പണം ചിലവാക്കി സാധനങ്ങള്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നത് മനുഷ്യ സഹജം.  ഇത്തരക്കാരെ മാത്രം ഉദ്ദേശിച്ച് നിര്‍മ്മാണ കമ്പനികള്‍ നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുന്നുണ്ട്.  അത്തരം ആള്‍ക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ഫോണ്‍ നിര്‍മ്മാണ കമ്പനിയാണ് ഗ്രെസ്സൊ.

ഗ്രെസ്സൊ ഈയിടെ പുറത്തിറക്കിയ ആഢംബര ഫോണ്‍ ആണ് ഗ്രെസ്സൊ ഗ്രാന്റ് പ്രീമിയര്‍.   ആകെ സ്വര്‍ണ്ണത്തിലും, ഇന്ദ്രനീലത്തിലും കുളിച്ചാണ് ഈ ആഢംബര ഫോണിന്റെ വരവ്.

Advertisement

ഫീച്ചറുകള്‍:

  • 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് കവറിംഗ്

  • 150 ഗ്രാം സ്വര്‍ണ്ണം

  • 135 കാരറ്റ് ഇന്ദ്രനീലത്തിന്റെ ഭാഗങ്ങള്‍

  • കട്ടി 12 എംഎം

  • സിംബിയന്‍ എസ്40 ഓപറേറ്റിംഗ് സിസ്റ്റം

  • 121 എംഎം നീളം, 46 എംഎം വീതി, 12 എംഎം കട്ടി

  • 190 ഗ്രാം ഭാരം
ടെക് ഫ്രീക്ക് ആയിട്ടുള്ളവരെ തൃപ്തിപ്പെടുത്താന്‍ പാകത്തിന് ഈ ഗ്രെസ്സൊ ഹാന്‍ഡ്‌സെറ്റില്‍ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട.  ഇതൊരു ഫീച്ചര്‍ ഫോണ്‍ മാത്രമാണ്.  കാഴ്ചയിലും ഡിസൈനിലും ആണ് ഈ ഫോണിന്റെ നിര്‍മ്മാതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  അതുകൊണ്ട് ഒരു എന്‍ട്രി ലെവല്‍ ഫോണില്‍ ഉണ്ടാകാവുന്നതില്‍ കൂടുതല്‍ സ്‌പെസിഫിക്കേഷനുകള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കരുത്.

ഈ ആഢംബര ഫോണിന്റെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം ഇതിന്റെ കവര്‍ സ്വര്‍ണ്ണത്തിലാണ് എന്നതാണ്.  ഈ ഹാന്‍ഡ്‌സെറ്റിന്റെ മുന്‍വശം സ്വര്‍ണ്ണ, കറുപ്പ് നിറങ്ങളിലാണ്.  അതായത് അരികുകളും ബട്ടണുകളും സ്വര്‍ണ്ണത്തില്‍.  കറുത്ത ഭാഗങ്ങള്‍ ഇന്ദ്രനീലത്തിലും ആണ്.  സ്‌ക്രീനിന്റെ തൊട്ടു താഴെയായി നാവിഗേഷന്‍ കീയും ഉണ്ട്.

Advertisement

ഇതിലെ കറുത്ത നിറത്തിലുള്ള ഭാഗം സ്‌ക്രാച്ച് റെസിസ്റ്റന്റ് ആണ്.  ഈ മാസം പുറത്തിറങ്ങും ഈ പുതിയ ഗ്രെസ്സൊ ആഢംബര ഫോണ്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

25,00,000 രൂപയാണ് ഗ്രെസ്സൊ ഗ്രാന്റ് പ്രീമിയര്‍ ഫോണിന്റെ വില.  എന്നാല്‍ ഇത്രയും പണം ചിലവാക്കാന്‍ തയ്യാറാവുന്നവര്‍ക്കെല്ലാം ഇതു സ്വന്തമാക്കിക്കളയാം എന്നു കരുതിയാല്‍ തെറ്റി.  ആകെ 30 എണ്ണം മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ.  അപ്പോള്‍ ആദ്യം വാങ്ങുന്ന 30 പേര്‍ക്ക് മാത്രമേ ഇതു ലഭിക്കൂ.

ഇന്ത്യയിലാണെങ്കില്‍ ഒരു ആഢംബര കാറോ, ഒരു വീടു തന്നെയോ വാങ്ങാന്‍ സാധിക്കും ആ പണം കൊണ്ട്.

Best Mobiles in India

Advertisement