സൗജന്യമായി ഓണർ 7, ഓണർ പ്ളേ, ഓണർ 9n, എന്നിവ സ്വന്തമാക്കാനിതാ ഒരു അവസരം!


അല്പമൊരു ഭാഗ്യപരീക്ഷണത്തിന് തായ്യാറുള്ളവർക്കിതാ ഓണർ ഒരുക്കുന്നു ഒരു ചെറിയ കളി. സ്പിൻ ചെയ്തു ഭാഗ്യം പരീക്ഷിക്കുന്ന ഈ ഗെയിമിൽ ഓണർ 7, ഓണർ പ്ളേ, ഓണർ 9n, ഓണർ ബാൻഡ് 3 എന്നിങ്ങനെ നാല് സമ്മാനങ്ങളാണ് നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത്.

സമ്മാനങ്ങൾ നേടിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്തുചെയ്യണമെന്നത് പറയാം. ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നോ സ്മാർട്ട് ഫോണിൽ നിന്നോ കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങൾക്ക് സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്കുചെയ്യാം. അവിടെ താഴേക്ക് സ്ക്രോൾ ചെയ്യുക. എന്നിട്ട് "Spin To Win" എന്ന ഒരു ഓപ്ഷൻ നിങ്ങൾ കാണും. ഗെയിമിൽ പങ്കെടുക്കാൻ നിങ്ങൾ സൈൻ ഇൻ ചെയ്യേണ്ടതുണ്ട് എന്നതിനാൽ ആദ്യം തന്നെ വെബ്സൈറ്റിൽ സൈൻ ഇൻ ചെയ്യുക.

അങ്ങനെ അക്കൗണ്ട് സൃഷ്ടിച്ചു കഴിഞ്ഞാൽ, നിങ്ങൾ സൈറ്റിലേക്ക് പോകുക, തുടർന്ന് ചക്രത്തിൽ സ്പിൻ ചെയ്യാനായി കൊടുക്കുക. സ്പിൻ അവസാനിച്ചതിന് ശേഷം നിങ്ങൾക്ക് അറിയാൻ പറ്റും ഭാഗ്യമുണ്ടോ ഇല്ലയോ എന്നത്. മിക്കവാറും ഒന്നും കിട്ടില്ല. എന്നാൽ ഒരുപക്ഷെ ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ് നിങ്ങൾ പെടുന്നത് എങ്കിൽ നിങ്ങൾക്ക് സമ്മാനം ലഭ്യമാകും.

2018 സെപ്തംബർ 7 വരെയാണ് ഈ ഗെയിം ഉള്ളത്. നിങ്ങൾക്ക് ഏതെങ്കിലും സമ്മാനത്തിന് വിജയിക്കാൻ കഴിയാത്തപക്ഷം നിങ്ങൾക്ക് വീണ്ടും കളിക്കാൻ കഴിയും. മറുവശത്ത്, നിങ്ങൾ ഭാഗ്യവാനാണെങ്കിൽ സമ്മാനങ്ങൾ നേടിയാൽ, മെയിലിലൂടെ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. വിജയികൾ ആവശ്യമുള്ള വിവരങ്ങൾ സഹിതം 14 ദിവസത്തിനുള്ളിൽ മെയിൽ വഴി മറുപടി കൊടുക്കുകയും ചെയ്യണം. അപ്പോൾ ഒരു ഭാഗ്യം പരീക്ഷിക്കാൻ തയ്യാറാവുകയല്ലേ..

കിട്ടുമോ എന്ന് ചോദിച്ചാൽ അത് നിങ്ങളുടെ ഭാഗ്യം പോലെയുണ്ടാകും. ഓരോരോ കമ്പനികളും തങ്ങളുടെ പുതിയ ഉല്പന്നങ്ങൾ എത്തുമ്പോൾ, അല്ലെങ്കിൽ നിലവിലുള്ള ഉൽപ്പന്നങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കാൻ ഇത്തരം പല കളികളും ഓഫറുകളും വാഗ്ദാനം ചെയ്യാറുണ്ട്. അത് കിട്ടുക വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണെങ്കിലും വെറുതെ ഒന്ന് ഭയം പരീക്ഷിക്കുന്നതിൽ നഷ്ടമില്ലല്ലോ.

5 രൂപയുടെ ഡയറി മിൽക്ക് വാങ്ങൂ.. 1 ജിബി ജിയോ 4ജി ഡാറ്റ ഫ്രീ..!

Most Read Articles
Best Mobiles in India
Read More About: honor smartphones contest offer

Have a great day!
Read more...

English Summary

Here’s How You Can Win The All-New Honor Play For Free.