വൺപ്ലസ് 6 പുറത്തിറക്കൽ ചടങ്ങിന്റെ ടിക്കറ്റുകൾ വിറ്റൊഴിഞ്ഞത് വെറും 4 മിനിറ്റിനുള്ളിൽ..!


വൺപ്ലസ് 6 സംഭവബഹുലമായ ചടങ്ങുകളോടെ ഇന്ത്യയിൽ റിലീസിനൊരുങ്ങുമ്പോൾ അതിനു മുന്നോടിയായി പുറത്തിറക്കൽ ചടങ്ങിൽ പങ്കാളികളാവാൻ വേണ്ടി ഓൺലൈനിൽ വെച്ച ടിക്കറ്റുകൾ വിറ്റൊഴിഞ്ഞത് വെറും 4 മിനിറ്റുകൾ കൊണ്ട്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഔദ്യോഗികമായി ടിക്കറ്റുകൾ വില്പനക്കെത്തിയത്. എന്നാൽ മിനിട്ടുകൾക്കകം ടിക്കറ്റെല്ലാം തന്നെ കാലിയാകുകയായിരുന്നു.

മെയ് 21, 22 തിയ്യതികളിലായി കമ്പനി ഇന്ത്യയിൽ ബംഗളുരു, ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, അഹമ്മദാബാദ് എന്നീ 8 പ്രമുഖ നഗരങ്ങളിൽ പുറത്തിറക്കലിനോട് അനുബന്ധിച്ചുള്ള പരിപാടികൾ നടത്തുന്നുണ്ട്. ഇവിടെ വെച്ചും ആളുകൾക്ക് ഫോൺ സ്വന്തമാക്കാം. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും വിൽപ്പന. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റുകളാണ് വളരെ പെട്ടന്ന് തന്നെ വിറ്റുതീർന്നത്.

ഇതിൽ ടിക്കറ്റ് ലഭിക്കാത്ത ആളുകൾ നിരാശപ്പെടേണ്ടതില്ല. കാരണം അത്തരത്തിലുള്ള വൺപ്ലസിന്റെ എല്ലാ ആരാധകരെയും ലക്ഷ്യം വെച്ചുകൊണ്ട് കമ്പനി തന്നെ ഒരു അവസരമൊരുക്കുന്നുണ്ട്. മെയ് 17ന് മുംബൈയിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിന്റെ ആദ്യ പരിപാടി ലൈവ് ആയിത്തന്നെ കാണാനുള്ള അവസരം കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. https://www.oneplus.in/launch-6 എന്ന ഈ ലിങ്ക് വഴി കയറിയാൽ നിങ്ങളുടെ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ പരിപാടി നടക്കുന്ന ദിവസം ലൈവ് ആയിത്തന്നെ ചടങ്ങ് കാണാൻ സാധിക്കുന്നതാണ്.

ഏതായാലും ടിക്കറ്റ് ലഭിച്ചവരെ സംബന്ധിച്ചെടുത്തോളം തങ്ങൾ ഏറെ കാത്തിരുന്ന മോഡൽ റിലീസ് ചെയ്യുമ്പോൾ തന്നെ കാണാനും പരിപാടിയിൽ നടക്കുന്ന മറ്റു ചടങ്ങുകൾ ആസ്വദിക്കാനും അവസരം ലഭിക്കും. വെറും പരിപാടി കാണുക എന്നത് മാത്രമായിരിക്കില്ല ടിക്കറ്റ് ലഭിച്ചവരെ സംബന്ധിച്ചെടുത്തോളം കാത്തിരിക്കുന്നത്. പകരം മാർവൽ തീമോട് കൂടിയ തൊപ്പി, ടീഷർട്ട്, വൺപ്ലസ് ബാഗ്, വൺപ്ലസ് നോട്ട്ബുക്ക്, വൺപ്ലസ് വെബ്സൈറ്റിൽ ഉപയോഗിക്കാവുന്ന 999 രൂപയുടെ വൗച്ചർ എന്നിവയെല്ലാം തന്നെ ഇവരെ തേടിയെത്തുന്ന സമ്മാനങ്ങളാണ്.

വൺപ്ലസ് ഫോണുകളുടെ മറ്റൊരു പ്രത്യേകത അവയുടെ സ്‌പെഷ്യൽ എഡിഷനുകകൾ തന്നെയാണ്. മാർവെൽ അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ ഇറങ്ങിയ ഈ സാഹചര്യത്തിൽ അവഞ്ചേഴ്‌സ് തീം അടിസ്ഥാനപ്പെടുത്തിയുള്ള സ്‌പെഷ്യൽ എഡിഷനുമായാണ് വൺപ്ലസ് ഇത്തവണ എത്തുന്നത്. തങ്ങളുടെ വൺപ്ലസ് 6 മോഡലിന്റെ കൂടെ വൺപ്ലസ് 6 അവഞ്ചേഴ്‌സ് എഡിഷൻ കൂടെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ് 17 ന് തന്നെ ഇന്ത്യൻ വിപണിയിൽ ഈ സ്‌പെഷ്യൽ എഡിഷൻ ലഭ്യമാകും. ആമസോൺ വഴി മാത്രം ലഭിക്കുന്ന ഒരു ഫോൺ ആയിരിക്കും വൺപ്ലസ് 6 എന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് വൺപ്ലസ് 5ടി ഇറക്കിയ സമയത്ത് സ്റ്റാർ വാർസ് സ്പെഷ്യൽ എഡിഷൻ ഇറക്കികൊണ്ടും കമ്പനി ശ്രദ്ധനേടിയിരുന്നു.

പൊതുവേ നമ്മുടെ സാധാരണ ചിത്രങ്ങൾ എടുക്കാൻ മാത്രമാണ് ഫോൺ ക്യാമറകൾ ഉപയോഗിക്കാറുള്ളത് എങ്കിൽ അതിനൊരു തിരുത്തുമായാണ് വൺപ്ലസ് 6 എത്തുന്നത്. ഉടൻ ഇറങ്ങാനിരിക്കുന്ന ഈ മോഡലിന്റെ ക്യാമറ ഉപയോഗിച്ച് കൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് Vogue മാസികയുടെ ഇത്തവണ പുറത്തിറങ്ങിയിരിക്കുന്ന കവർ ഫോട്ടോ ആയിട്ടുള്ളത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രൊഫഷണൽ മാസിക തങ്ങളുടെ കവർ ഫോട്ടോയ്ക്ക് ഒരു മൊബൈൽ ക്യാമറയിൽ എടുത്ത ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 128ജിബി/ 256ജിബി മെമ്മറിയും ആയിരിക്കും ഫോണിലുണ്ടാവുക. ഫോണിന്റെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ വൺപ്ലസ് 6 ന്റെ 6ജിബി റാം മോഡലിന് ഏകദേശം 39999 രൂപയും 8ജിബി റാം മോഡലിന് 40000 രൂപക്ക് മുകളിലും പ്രതീക്ഷിക്കാം. ആമസോൺ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്തുവെച്ചാൽ നിങ്ങൾക്ക് ഫോണിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട കൃത്യമായ അപ്ഡേറ്റ് ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: oneplus sponsored news smartphones

Have a great day!
Read more...

English Summary

The India launch event of OnePlus 6 is to take place at the Dome at NSCI, Mumbai at 15:00 IST on 17th May 2018. OnePlus has already sold 1500 fan tickets in just four minutes.