ദേ അടുത്തതും എത്തി; ഹോണർ 10.. AI ക്യാമറ, നോച്ച്.. പ്രത്യേകതകൾ എന്തൊക്കെ?


പണ്ടത്തെ പോലെയൊന്നുമല്ല, ഇപ്പോൾ വാവെയ് ഫോണുകൾക്ക് ഒരുപാട് അധികം ആരാധകരും ഉപഭോക്താക്കളുമുണ്ട്. ഇതിന് പിന്നിൽ കമ്പനി അവതരിപ്പിക്കുന്ന ഗുണമേന്മയുള്ള ഫോണുകൾ തന്നെ കാരണം. ഈയടുത്തായി അവതരിപ്പിച്ച പല മോഡലുകളും ലോകോത്തര നിലവാരമുള്ളവയായിരുന്നു.

ക്യാമറയുടെ കാര്യത്തിലായാലും ഡിസ്പ്ളേയുടെ കാര്യത്തിലായാലും മറ്റു ഹാർഡ്‌വെയർ സോഫ്റ്റ് വെയർ എന്നിവയിലായാലും തങ്ങൾ പുലർത്തിപ്പോരുന്ന നിലവാരം കാരണം കമ്പനിയുടെ ഓരോ പുതിയ മോഡലുകൾക്കും വേണ്ടി നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. ഈ നിരയിലേക്കാണ് തങ്ങളുടെ പുതിയ മോഡലായ ഹോണർ 10 എത്തുന്നത്. എന്തൊക്കെയാണ് പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

ഡിസൈൻ

ചൈനയിലാണ് കമ്പനി തങ്ങളുടെ ഈ പുതിയ മോഡലായ ഹോണർ 10 അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ ആഗോളവിപണിയിലും ഫോൺ എത്തും. കാഴ്ചയിലും മട്ടിലും എല്ലാം തന്നെ തൊട്ട്മുമ്പ് വാവെയ് അവതരിപ്പിച്ച പി 20 പ്രൊ, പി 20 എന്നീ മോഡലുകളുമായി നല്ല സാമ്യമുള്ള ഡിസൈൻ ആണ് ഇതും. പുറമെ മാത്രമല്ല, സവിശേഷതകളുടെ കാര്യത്തിലും പി 20യുമായി ബന്ധപ്പെടുത്താവുന്ന ചിലത് ഈ മോഡലിലുമുണ്ട്.

24+16 മെഗാപിക്സലുകളുടെ ഇരട്ട പിൻക്യാമറ

AI ക്യാമറ തന്നെയാണ് എടുത്തുപറയേണ്ട കാര്യം. ഇരട്ട ക്യാമറകളോട് കൂടിയാണ് ഇവ എത്തുന്നത്. 24 മെഗാപിക്സൽ, 16 മെഗാപിക്സൽ എന്നിങ്ങനെ രണ്ടു ലെൻസുകളാണ് ഫോണിന്റെ പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം ഇരട്ട എൽഇഡി ഫ്ലാഷും ഇവയ്‌ക്കൊപ്പമുണ്ട്. ഒപ്പം f/1.8 aperture ആണ് ക്യാമറക്കുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സൗകര്യങ്ങൾ കൂടിയാകുമ്പോൾ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള മനോഹരമായ ഫോട്ടോഗ്രാഫി ഫോണിലൂടെ സാധ്യമാകും.

24 മെഗാപിക്സൽ മുൻക്യാമറ

പിറകിലെ ക്യാമറയെ പോലെ തന്നെ മുൻക്യാമറയും മികവ് പുലർത്തുന്നതാണ്. 24 മെഗാപിക്സൽ ആണ് സെൽഫി ആവശ്യങ്ങൾക്കായുള്ള ക്യാമറയിൽ ഉള്ളത്. ഫോണിലെ ബാറ്ററിയുടെ കരുത്ത് 3400 mAh ആണ്. പെട്ടെന്ന് ചാർജ്ജ് കയറാനുള്ള സൗകര്യവും ഫോണിലുണ്ട്. 25 മിനിറ്റിനുള്ളിൽ തന്നെ 50 ശതമാനം ചാർജ്ജ് കയറാൻ ഫോണിന് സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നു

ഹാർഡ്‌വെയർ

Octa-core HiSilicon Kirin 970 SoC ആണ് ഫോണിന്റെ പ്രൊസസർ. റാം 6ജിബിയും. ഫോൺ മെമ്മറി 64ജിബി, 128 ജിബി എന്നിങ്ങനെയാണ്. 1080 x 2280 പിക്സൽ റെസല്യൂഷനോട് കൂടിയ 5.84 ഇഞ്ച് ഫുൾ എച് ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലെ ആണ് ഹോണർ 10ന് ഉള്ളത്. നോച്ച് ഉണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇപ്പോഴത്തെ പുതിയ ഡിസ്പ്ലെ അളവായ 19:9 അനുപാതം തന്നെയാണ് ഈ മോഡലിനുമുള്ളത്.

32000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ജനാല തകർന്ന് യാത്രക്കാരി പുറത്ത്

വില

ചൈനയിൽ മാത്രമാണ് നിലവിൽ ഇറങ്ങിയിരിക്കുന്നത് എന്നതിനാൽ നമ്മുടെ നാട്ടിലേക്ക് എത്തുമ്പോഴുള്ള കൃത്യമായ വില പറയാൻ സാധ്യമല്ല എങ്കിലും അവിടെയുള്ള വിലയുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ 64ജിബി മോഡലിന് 27000 രൂപയും 128ജിബി മോഡലിന് 31500 രൂപയുമാണ് വരുന്നത്. മൂന്ന് നിറങ്ങളിൽ ലഭ്യമായ ഈ ഫോൺ മെയ് 15 ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിലാണ് ആഗോളവിപണിയിൽ പ്രഖ്യാപിക്കുക.

Most Read Articles
Best Mobiles in India
Read More About: huawei honor news mobiles

Have a great day!
Read more...

English Summary

Honor has announced the arrival of its flagship smartphone Honor 10. The smartphone not only looks similar to its sibling Huawei P20 but also the same from inside. Here are more details