ഓണര്‍ 10 ലൈറ്റ്: എല്ലാ മേഖലയിലും മികവിന്റെ മുദ്ര


വിവിധ കാരണങ്ങളാല്‍ ഹുവായ് ലോകവിപണിയില്‍ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. എന്നാല്‍ കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡായ ഓണര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2019-ലെ ഓണറിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണായ ഓണര്‍ 10 ലൈറ്റ് വിപണിയിലെത്തിക്കഴിഞ്ഞു. 4GB+64GB മോഡലിന്റെ വില 13999 രൂപയാണ്. രൂപഭംഗിയിലും പ്രകടനത്തിലും ഒത്തുതീര്‍പ്പിന് തയ്യാറല്ലാത്ത യുവാക്കളെ ലക്ഷ്യമിട്ടാണ് ഓണര്‍ 10 ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

Advertisement

ഗുണങ്ങള്‍

താങ്ങാവുന്ന വിലയ്ക്ക് പ്രീമിയം രൂപകല്‍പ്പന

ചെറിയ നോചോട് കൂടിയ എഡ്ജ് ടു എഡ്ജ് സ്‌ക്രീന്‍

മികച്ച പ്രകടനം

ഗെയിമുകള്‍ മികവോടെ കൈകാര്യം ചെയ്യുന്നു

ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 9.0

ബെസ്റ്റ് ഇന്‍ ക്ലാസ് നൈറ്റ് മോഡ്

ദോഷങ്ങള്‍

ഫാസ്റ്റ് ചാര്‍ജിംഗ് ഇല്ല

ഫിംഗര്‍പ്രിന്റ് മാഗ്നറ്റില്‍ പോറലുകള്‍ ഏല്‍ക്കുന്നു

ബാറ്ററിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല

ക്യാമറയുടെയും ഓഡിയോയുടെയും പ്രകടനം മെച്ചപ്പെടുത്താമായിരുന്നു

ഷവോമി റെഡ്മി നോട്ട് 6 പ്രോ, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2 എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഓണര്‍ 10 ലൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇവ മൂന്നും തമ്മിലുള്ള താരതമ്യം കൂടിയാണ് ഈ അവലോകനം.

Advertisement
ഓണര്‍ 10 ലൈറ്റിന്റെ പ്രധാന സവിശേഷതകള്‍

1080x2340p ഫുള്‍ HD+ 6.21 ഇഞ്ച് സ്‌ക്രീനാണ് ഓണര്‍ 10 ലൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ EMUI-യിലാണ് ഫോണിന്റെ പ്രവര്‍ത്തനം. സെല്‍ഫി ക്യാമറ 24MP-യും പിന്നിലെ ക്യാമറകള്‍ 13MP+2MP-യും ആണ്. 4GB, 6GB റാം, കിരിന്‍ 710 ചിപ്‌സെറ്റ്, 64GB സ്റ്റോറേജ്, 3400 mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാനാകും.

ഫോണിന്റെ വിലയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മോഹിപ്പിക്കുന്ന സ്‌പെസിഫിക്കേഷനുകള്‍ തന്നെയാണ് ഓണര്‍ 10 ലൈറ്റിലുള്ളതെന്ന് നിസ്സംശയം പറയാം.

15000 രൂപയില്‍ താഴെ വിലയുള്ള പ്രീമിയം ലുക്കിംഗ് സ്മാര്‍ട്ട്‌ഫോണ്‍

15000 രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന പ്രീമിയം ലുക്കിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓണര്‍ 10 ലൈറ്റ്. മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫോണ്‍ ഒരു കൈയില്‍ വച്ച് അനായാസം ഉപയോഗിക്കാനാകും. ഭാരക്കുറവ് എടുത്തുപറയേണ്ടതാണ്. ചിപ് ഓണ്‍ ഫിലിം സാങ്കേതികവിദ്യ, 1.8 മില്ലീമീറ്റര്‍ ബെസെല്‍സ് എന്നിവയും ഫോണിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ഗുണമേന്മയുള്ള പ്ലാസ്റ്റിക് ബോഡിയാണ് ഫോണിലുള്ളത്.

ഡ്യൂഡ്രോപ് നോച്

ഡ്യൂഡ്രോപ് നോച്, മാസീവ് ഓള്‍ സ്‌ക്രീന്‍ ഫ്രണ്ട്, ഗ്രേഡിയന്റ് കളര്‍, 3D കര്‍വ്ഡ് എഡ്ജ് രൂപകല്‍പ്പന എന്നിവയാണ് രൂപകല്‍പ്പനയുടെ പ്രധാന സവിശേഷതകള്‍. ഗ്ലോസി ബാക്ക് പാനല്‍ അല്‍പ്പം നിരാശപ്പെടുത്തുന്നുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സറിലും ബാക്ക് പാനലിലും പാടുകള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കെയ്‌സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

അനായാസം ഉപയോഗിക്കാനാകുന്ന ബട്ടണുകള്‍

ഫോണിന്റെ വലതുവശത്തായാണ് പവര്‍ ബട്ടണും വോള്യം കീകളും സ്ഥാപിച്ചിരിക്കുന്നത്. ഫിഗര്‍പ്രിന്‍ര് സ്‌കാനറിന്റെ സ്ഥാനവും സൗകര്യപ്രദമായ സ്ഥാനത്ത് തന്നെ. രൂപകല്‍പ്പനയ്ക്കും ഫോണിന്റെ ഭംഗിക്കും പ്രാധാന്യം നല്‍കുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കാവുന്ന ഫോണാണ് ഓണര്‍ 10 ലൈറ്റ്.

വലിയ 6.21 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ

ഓണര്‍ 10 ലൈറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് വലിയ 6.21 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയാണ്. അതുകൊണ്ട് തന്നെ ഫോണ്‍ മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. പ്രത്യേകിച്ച് വീഡിയോകള്‍ കാണുമ്പോഴും ഗെയിമുകള്‍ കളിക്കുമ്പോഴും. ഫോണിന്റെ സ്‌ക്രീന്‍- ബോഡി അനുപാതം 91 ശതമാനമാണ്. IPS LCD ഡിസ്‌പ്ലേ റെഡ്മി നോട്ട് 6 പ്രോയുടെ ഡിസ്‌പ്ലേയുമായി താരതമ്യം ചെയ്താല്‍ കുറച്ച് പിന്നിലാണെന്ന് പറയാതിരിക്കാനാകില്ല. വിവിഡ് മോഡില്‍ ഉപയോഗിച്ചാല്‍ ഡിസ്‌പ്ലേയുടെ പോരായ്മകള്‍ ഒരുപരിധി വരെ മറികടക്കാനാകും.

സ്‌ക്രീനിന്റെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ഫോണില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ബ്രാന്‍ഡിംഗിനെ കുറിച്ച് വ്യക്തതയില്ല.

ക്യാമറയുടെ പ്രകടനം നിരാശാജനകം

എഐ ഉപയോഗിച്ച് ശക്തിപ്പെടുത്തിയ ക്യാമറകളാണ് ഓണര്‍ 10 ലൈറ്റില്‍ മുന്നിലും പിന്നിലും ഉപയോഗിച്ചിരിക്കുന്നത്. 24 MP സെല്‍ഫി ക്യാമറ സോണി IMX 576 സെന്‍സറോട് കൂടിയതാണ്. 13MP+2MP ക്യാമറകളാണ് പിന്നില്‍. എട്ട് വിഭാഗങ്ങളിലായി 200-ല്‍ അധികം സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ സെല്‍ഫി ക്യാമറയ്ക്ക് കഴിയും. പിന്നിലെ ക്യാമകളുടെ കാര്യത്തില്‍ ഇത് 500 ആയി ഉയരുന്നു. ഫോട്ടോകള്‍ മികച്ചതാക്കാന്‍ ഫോണ്‍ ഇവ സ്വയം പ്രയോഗിക്കും.

പക്ഷെ ഇതൊന്നും ക്യാമറയുടെ പ്രകടനം മികച്ചതാക്കുന്നില്ല. പകല്‍ വെളിച്ചത്തിലെടുത്ത ഫോട്ടോകള്‍ കുഴപ്പമില്ലാത്തതാണ്. മറ്റ് സാഹചര്യങ്ങളില്‍ ശരാശരി നിലവാരം നല്‍കാന്‍ മാത്രമേ ക്യാമറകള്‍ക്ക് കഴിയുന്നുള്ളൂ. 4K വീഡിയോ റെക്കോഡിംഗ് സൗകര്യമില്ലെന്നതും വലിയ ന്യൂനതയാണ്. 30fps-ല്‍ എടുത്ത 1080p വീഡിയോകളും നിരാശപ്പെടുത്തുന്നു. ഫോണ്‍ OIS പിന്തുണയ്ക്കാത്തതിന്റെ പ്രശ്‌നമാണിത്.

മികച്ച നൈറ്റ് മോഡ്

15000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച നൈറ്റ് മോഡാണ് ഓണര്‍ 10 ലൈറ്റിലുള്ളത്. നൈറ്റ് മോഡില്‍ എടുത്ത ഷോട്ടുകളില്‍ വിശദാംശങ്ങള്‍ നഷ്ടപ്പെട്ടുപോയിട്ടില്ല.

സെല്‍ഫി ക്യാമറയും ശരാശരി

24MP ക്യാമറയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഫലം നല്‍കാന്‍ സെല്‍ഫി ക്യാമറയ്ക്ക് കഴിയുന്നില്ല. വ്യക്തതക്കുറവ്, നിറങ്ങളിലെ മിഴിവില്ലായ്മ എന്നിവയാണ് പ്രധാന പോരാമയ്മകള്‍. പോട്രെയ്റ്റ് മോഡാണ് ഫോണിന്റെ രക്ഷകന്‍. ഇതില്‍ മികച്ച റിസള്‍ട്ട് നല്‍കാന്‍ ഫോണിന് സാധിക്കുന്നുണ്ട്.

ഇഴച്ചിലില്ലാത്ത പ്രകടനം

കിരിന്‍ 710 ചിപ്‌സെറ്റ്, ടര്‍ബോ ടെക്ക് 2.0 ജിപിയു എന്നിവയാണ് ഓണര്‍ 10 ലൈറ്റിന്റെ പ്രധാന ശക്തിസ്രോതസ്സുകള്‍. ഇവ ഫോണിന്റെ പ്രകടനം 75%-130% വരെ മെച്ചപ്പെടുത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗെയിമുകള്‍ കളിക്കുമ്പോഴും വീഡിയോകള്‍ കാണുമ്പോഴും ഇത് അനുഭവിച്ചറിയാനാകുന്നുണ്ട്. ഗ്രാഫിക്‌സുകളാല്‍ സമ്പന്നമായ Asphalt9 പോലുള്ള ഗെയിമുകള്‍ ഒരു വിധത്തിലുള്ള ഇഴച്ചിലുമില്ലാതെ കളിക്കാനാകുന്നുണ്ട്. ഇക്കാര്യത്തില്‍ ഓണര്‍ 10 ലൈറ്റ് റെഡ്മി നോട്ട് 6 പ്രോ, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2 എന്നിവയില്‍ നിന്ന് അല്‍പ്പം മുന്നിലാണ്.

EUMI 9.0: പ്രയോജനകരമായ ഫീച്ചറുകള്‍

ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാനമായ EUMI 9.0-ല്‍ ആണ് ഓണര്‍ 10 ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ വെല്‍ ബീയിംഗ്, ജസ്റ്റേഴ്‌സ് നാവിഗേഷന്‍ പോലുള്ള ഉപകാരപ്രദമായ ഫീച്ചറുകള്‍ ഇതില്‍ ലഭ്യമാണ്. ഫോണിന്റെ ഉപയോഗം കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഡിജിറ്റല്‍ വെല്‍ബീയിംഗ്. എത്രസമയം ഫോണ്‍ ഉപയോഗിച്ചു, കൂടുതലായി ഉപയോഗിച്ച ആപ്പ് ഏത് തുടങ്ങിയ കാര്യങ്ങളില്‍ ഇതില്‍ നിന്നറിയാനാകും.

 

ഹോം സ്‌ക്രീന്‍ ലേഔട്ട് തിരഞ്ഞെടുക്കാന്‍ കഴിയുന്നു, മാഗസീന്‍ സ്‌റ്റൈല്‍ വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാനാകുന്നു, താഴേക്ക് സൈ്വപ് ചെയ്ത് യൂണിവേഴ്‌സല്‍ സെര്‍ച്ച് ബാര്‍ എടുക്കാനാകുന്നു, ഡിസ്‌പ്ലേയുടെ കളര്‍ ടോണും റെസല്യൂഷനും ക്രമീകരിച്ച് ബാറ്ററിയുടെ ലൈഫ് മെച്ചപ്പെടുത്താനാകുന്നു തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ EMUI 9 നല്‍കുന്നുണ്ട്. പാസ് വേഡ് വോള്‍ട്ട്, റൈഡ് മോഡ്, സ്മാര്‍ട്ട് അസിസ്റ്റന്റ് എന്നിവയും പ്രയോജനപ്രദം തന്നെ. ഹൈടച്ച് ഫീച്ചറാണ് എടുത്തുപറയത്തക്ക മറ്റൊരു സവിശേഷത. ബ്രൗസ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു ചിത്രത്തില്‍ രണ്ട് വിരലുകള്‍ കൊണ്ട് പിടിച്ചാല്‍ സമാനമായ ഉത്പന്നങ്ങള്‍ ഫോണ്‍ തിരഞ്ഞ് പിടിച്ചുകൊണ്ടുവരും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ശല്യമായി മാറാന്‍ സാധ്യതുയുള്ളൊരു ഫീച്ചറാണ് ഹൈടച്ച്.

ബാറ്ററി ലൈഫ്, ഓഡിയോ & കണക്ടിവിറ്റി

3400 mAh ബാറ്ററിയാണ് ഓണര്‍ 10 ലൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗെയിമുകള്‍ കളിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്താല്‍ ഫോണ്‍ ഒരു ദിവസം രണ്ടുതവണ ചാര്‍ജ് ചെയ്യേണ്ടി വരാം. ഫാസ്റ്റ് ചാര്‍ജിംഗ് ഇല്ലെന്നത് ഫോണിന്റെ വലിയ പോരായ്മയാണ്. ബാറ്ററി ലൈഫ് നോക്കുന്നവര്‍ മറ്റേതെങ്കിലും ഫോണ്‍ വാങ്ങുന്നതായിരിക്കും നല്ലത്.

ഓഡിയോയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഇത് കോളുകളുടെ ഗുണമേന്മയെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഉപയോഗപ്രദമായ കണക്ടിവിറ്റി ഫീച്ചറാണ് വൈഫൈ ബ്രിഡ്ജ്. നിങ്ങളുടെ ഫോണിലെ വൈഫൈ മറ്റ് ഉപകരണങ്ങളുമായി പങ്കുവയ്ക്കാന്‍ വൈഫൈ ബ്രിഡ്ജ് സഹായിക്കുന്നു.

ഓണര്‍ 10 ലൈറ്റ്

13999 രൂപയ്ക്ക് വാങ്ങാന്‍ കഴിയുന്ന മികച്ചൊരു സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് ഓണര്‍ 10 ലൈറ്റ്. ചെറിയ നോച്, 6.21 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ എന്നിവ എടുത്തുപറയേണ്ടതാണ്. ക്യാമറയും ബാറ്ററി ലൈഫുമാണ് നിങ്ങളുടെ മുന്‍ഗണനയെങ്കില്‍ ഓണര്‍ 10 ലൈറ്റ് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

Best Mobiles in India

English Summary

Honor 10 Lite Review: Good at almost everything