പുതിയ സ്മാര്‍ട്‌ഫോണ്‍ സീരീസ് അവതരിപ്പിച്ച് ഹുവായിയുടെ ഹോണർ

സ്‌ക്രീനിൻറെ ഇടത് ഭാഗത്ത് മുകളിലായി പഞ്ച് ഹോള്‍ മാതൃകയിലാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഈ പുതിയ ഹോണർ സ്മാർട്ഫോണിന് നോച്ച് ഡിസ്‌പ്ലേയല്ല ഉള്ളത്. 499 യൂറോയിലാണ് (ഏകദേശം 38,800 രൂപ)


പുതിയ സ്മാര്‍ട്‌ഫോണ്‍ സീരീസ് അവതരിപ്പിച്ച് ഹുവായിയുടെ കീഴിൽ വരുന്ന സ്മാർട്ഫോൺ ബ്രാൻഡായ ഹോണർ. ഹോണർ 20, ഓണര്‍ 20 പ്രൊ സ്മാര്‍ട്‌ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ലണ്ടനില്‍ നടന്ന വിപുലമായ ചടങ്ങിലാണ് ഈ പുതിയ സ്മാർട്ട്ഫോണുകള്‍ അവതരിപ്പിച്ചത്.

Advertisement

ഹോണർ 20

സ്‌ക്രീനിൻറെ ഇടത് ഭാഗത്ത് മുകളിലായി പഞ്ച് ഹോള്‍ മാതൃകയിലാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഈ പുതിയ ഹോണർ സ്മാർട്ഫോണിന് നോച്ച് ഡിസ്‌പ്ലേയല്ല ഉള്ളത്. 499 യൂറോയിലാണ് (ഏകദേശം 38,800 രൂപ) ഓണര്‍ 20 ഫോണുകളുടെ വില ആരംഭിക്കുന്നത്.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

നാല് സെന്‍സറുകള്‍ അടങ്ങുന്ന ക്വാഡ് ക്യാമറയാണ് ഫോണിന്‍ പിന്‍ഭാഗത്ത് കൊണ്ടുവന്നിരിക്കുന്നത്. കിരിന്‍ 980 പ്രൊസസര്‍ ഈ സ്മാർട്ട്ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നു. ഒറ്റച്ചാർജില്‍ ഒരു ദിവസം കൊണ്ടുപോകാൻ കഴിയുന്നത്ര ബാറ്ററി ശേഷിയും മെമ്മറിയും ഈ സ്മാർട്ട്ഫോണിലുണ്ട്.

ഹോണർ 20 സവിശേഷതകൾ, മറ്റ് പ്രത്യകതകൾ

6.2 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഹോണർ 20 ഫോണിനുള്ളത്. ഹുവായിയുടെ കിരിന്‍ 980 പ്രൊസസര്‍, 6 ജി.ബി റാം +128 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ മാജിക് യു.ഐ 2.1 ഇന്റര്‍ഫെയ്‌സ്, 3750 എംഎഎച്ച് ബാറ്ററി, 22.5 വാട്ടിന്റെ സൂപ്പര്‍ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യങ്ങള്‍ ഇവയുണ്ടാവും.

ഹോണർ 20 ക്യാമറ

നാല് ക്യാമറ സെന്‍സറുകളാണ് ഹോണർ 20 ഫോണിനുള്ളത്. എഫ് 1.8 അപ്പേര്‍ച്ചറുള്ള 48 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 586 സെന്‍സര്‍, 16 മെഗാപിക്‌സല്‍ സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ, രണ്ട് മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവയാണ് റിയര്‍ ക്യാമറയിലുള്ളത്.

6.2 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് എല്‍.സി.ഡി ഡിസ്‌പ്ലേ

അതേസമയം, നാല് റിയര്‍ ക്യാമറയുള്ള ഹോണർ 20-യുടെ സെല്‍ഫി ക്യാമറ 32 മെഗാപിക്‌സലിന്റേതാണ്. ഈ സ്മാർട്ട്ഫോണിന്റെ പവര്‍ ബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സറുള്ളത്. മിഡ്‌നൈറ്റ് ബ്ലാക്ക്, സാഫയര്‍ ബ്ലൂ
എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണ്‍ വിപണിയിലിറങ്ങുക.

ഓണര്‍ 20 പ്രോ സവിശേഷതകൾ, മറ്റ് പ്രത്യകതകൾ

ഓണര്‍ 20-യുടെ എല്ലാ സവിശേഷതകളും ഓണര്‍ 20 പ്രോയിലുണ്ട്. എന്നാല്‍, എഫ് 1.4 അപ്പേര്‍ച്ചറുള്ള 48 എം.പി സെന്‍സറാണ് ഓണര്‍ 20 പ്രോയുടെ നാല് ക്യാമറ സെന്‍സറുകളില്‍ ഒന്ന്. സ്മാര്‍ട്‌ഫോണില്‍ ലഭ്യമായ ഏറ്റവും വലിയ അപ്പെര്‍ച്ചര്‍ ആണിത്.

സൂപ്പര്‍ ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ്

ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ മാജിക് യു.ഐ 2.1 ഇന്റര്‍ഫെയ്‌സ്, 3750 എംഎഎച്ച് ബാറ്ററി, 22.5 വാട്ടിന്റെ സൂപ്പര്‍ ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യങ്ങള്‍ ഇവയുണ്ടാവും.

സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്

അതായത് കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ പകർത്താൻ ഈ ക്യാമറക്ക് സാധിക്കും. കൂടാതെ 16 എം.പി സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, എട്ട് എം.പി ടെലിഫോട്ടോലെന്‍സ്, രണ്ട് എം.പി മാക്രോ ലെന്‍സ് എന്നിവയാണ് ഓണര്‍ 20 പ്രോ ക്യാമറയിലുള്ളത്.

Best Mobiles in India

English Summary

The Honor 20 series of smartphones has been launched globally, with the Huawei-owned subsidiary introducing the Honor 20, Honor 20 Pro and Honor 20 Lite into the fray. The lineup follows the trend of three-variant lineups, with the Pro variant presenting overkill specifications at a higher price, and the Lite variant presenting a slightly compromised experience but offering superior value for money.