ഓണർ 7A; വില വെറും 8,999 രൂപ മാത്രം; സവിശേഷതകൾ ഇരട്ട പിൻക്യാമറകൾ അടക്കം ഗംഭീരം!


പണ്ടത്തെ പോലെയൊന്നുമല്ല ഇപ്പോൾ സ്മാർട്ഫോണുകളുടെ വളർച്ച. വളരെ പുതുമകളുള്ള സവിശേഷതകളുമായാണ് ഓരോ ഫോണുകളും അനുദിനം ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്ത് 10000 രൂപ മുടക്കിയാൽ തന്നെ വലിയ വലിയ ഫോണുകളിൽ മാത്രം ലഭിച്ചിരുന്ന സവിശേഷതകൾ നമുക്ക് ലഭിക്കും. കമ്പനികൾ തമ്മിലുള്ള മത്സരം ഇതിന് കാരണമായിട്ടുമുണ്ട്.

Advertisement

കൂട്ടത്തിൽ സ്മാർട്ഫോൺ കമ്പനികൾ തമ്മിൽ ഏറ്റവുമധികം മത്സരം നടക്കുന്നത് ഇന്ത്യയിൽ ആണെന്നത് മറ്റൊരു വാസ്തവം. 10000 എന്ന സംഖ്യ ഇന്ന് സ്മാർട്ഫോൺ കമ്പനികളുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിലയാണ്. ഈ വിലക്ക് ഒരുവിധം എല്ലാ സവിശേഷതകളും ഉൾകൊള്ളുന്ന ഫോണുകൾ ഇറക്കാൻ കമ്പനികൾ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് 8999 രൂപക്ക് ഒരു ഫോൺ മോഡലുമായി വാവേയുടെ സബ് ബ്രാൻഡായ ഓണർ എത്തിയിരിക്കുന്നത്. തീർത്തും അതിശയിപ്പിക്കുന്നതാണ് ഈ ഫോണിന്റെ സവിശേഷതകൾ.

Advertisement

13 എപി, 2 എംപി എന്നിങ്ങനെ ഇരട്ട ക്യാമറകൾ ഒന്നറിന്റെ ഈ ഓണർ 7Aയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. ഇത് കൂടാതെ 8 എംപിയുടെ ഒരു മുൻക്യാമറയും ഫോണിനുണ്ട്. ഇത് കൂടാതെ ഈ വിലയിൽ ഉള്ള ഒരു ഫോണിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സവിശേഷതകൾ ഓണർ 7A നൽകുന്നുണ്ട്. ഫോണിന്റെ ക്യാമറ സവിശേഷതകളിലൂടെ ഒരു പരിശോധന നടത്തുകയാണ് ഇവിടെ.

കയ്യിൽ ഒതുങ്ങുന്ന വിലയിൽ മികച്ച ക്യാമറ ഹാർഡ്‌വെയർ

മുകളിൽ പറഞ്ഞ പോലെ 13 എപി, 2 എംപി എന്നിങ്ങനെ ഇരട്ട ക്യാമറകളോട് കൂടിയാണ് ഓണർ 7A എത്തുന്നത്. ഇതിലൂടെ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ ഇരട്ട ക്യാമറ ഫോണുകളിൽ ഒന്നാകുകയാണ് ഈ മോഡൽ. ശരാശരി നിലവാരം പുലർത്തുന്ന ബൊക്കെ എഫ്ഫക്റ്റ് അടക്കമുള്ള ചിത്രങ്ങൾ എടുക്കാനും മികച്ച നിലവാരത്തിലുള്ള സാധാരണ ചിത്രങ്ങൾ എടുക്കാനുമെല്ലാ ഈ ക്യാമറ സഹായകമാകും.

ഇത് കൂടാതെ ഇന്നത്തെ പല ക്യാമറകളിലും കണ്ടുവരുന്ന ജിയോ ടാഗിംഗ് സംവിധാനം ഇവിടെ ഈ ഫോൺ മോഡലിലും നമുക്ക് കാണാൻ കഴിയും. ഫോട്ടോ എടുത്ത സ്ഥലവും മറ്റും ചിത്രത്തിൽ തന്നെ ഡീറ്റൈൽസിൽ ലഭ്യമാക്കുന്ന ഒരു സൗകര്യമാണിത്. ഒപ്പം സാധാരണ ക്യാമറകളിൽ കണ്ടുവരുന്ന സൗകര്യങ്ങളെല്ലാം തന്നെ ഇവിടെയും കാണാം.

 

ഇരുണ്ട വെളിച്ചത്തിൽ പോലും തെളിച്ചമുള്ള സെൽഫികൾ

10000 രൂപയിൽ താഴെ വരുന്ന ഫോണുകളെ സംബന്ധിച്ചെടുത്തോളം ലഭിക്കാവുന്ന ഏറ്റവും മികച്ച സെൽഫി ക്യാമറയോട് കൂടിയാണ് ഓണർ 7A എത്തുന്നത്. എട്ട് മെഗാപിക്സലിന്റെ മുൻക്യാമറ F/2.2 വൈഡ് aperture അടക്കാമാണ് വരുന്നത്. മുൻക്യാമറയിൽ ഒരു എൽഇഡി ഫ്‌ളാഷ് ലൈറ്റ് കൂടെ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാധാരണ നിലയിൽ മികച്ച സെൽഫികൾ എടുക്കാൻ ഈ ക്യാമറ തന്നെ ധാരാളം.

ഉപയോഗിക്കാൻ ഏറെ എളുപ്പമുള്ള ക്യാമറ ആപ്പ്

മുമ്പുള്ള ഓണർ ഫോണുകളെ പോലെ തന്നെ ഏറെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ക്യാമറ ആപ്പ് ആണ് ഇവിടെയും ഓണർ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒരു ക്യാമറ ആപ്പിനെ സംബന്ധിച്ചെടുത്തോളം ആവശ്യമായ എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ തന്നെ ഈ ആപ്പ് കൊണ്ടുവരുന്നു. പോർട്രൈറ്റ് മോഡ്, Wide aperture മോഡ്, ബ്യൂട്ടി മോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ഇവിടെ എളുപ്പം ഉപയോഗിക്കാൻ സാധിക്കും.

വ്യത്യസ്തങ്ങളായ മോഡുകളും ഫിൽറ്ററുകളും

എനിക്ക് തോന്നുന്നു ഒരുപക്ഷെ റെഡ്മി നോട്ട് 5നേക്കാളും മികച്ച ക്യാമറ ഇമേജ് ഫിൽറ്ററുകളും മോഡുകളും ഈ ക്യാമറയിൽ ഉണ്ടെന്ന്. നിത്യജീവിതത്തിൽ നമ്മളെടുക്കുന്ന സാധാരണ ചിത്രങ്ങൾക്ക് പല തരത്തിലുള്ള ഫിൽറ്ററുകളും എഫക്ടുകളും എളുപ്പം കൊടുക്കാൻ നമുക്ക് ഇവിടെ നിന്നും സാധിക്കുന്നു. ഫോട്ടോ, പ്രൊ ഫോട്ടോ, വീഡിയോ, പ്രൊ വീഡിയോ, എച്ഡിആർ, നൈറ്റ് ഷോട്ട്, പനോരമ, ലൈറ്റ് പെയിന്റിംഗ്, ടൈം ലാപ്സ്, ഫിൽറ്റെർസ്, വാട്ടർമാർക്ക് തുടങ്ങി പല ഓപ്ഷനുകൾ നമുക്ക് ഇവിടെ കാണാം.

എന്നാൽ വെറും ക്യാമറ മാത്രമല്ല

ക്യാമറയെ കൂടാതെ മറ്റു സവിശേഷതകൾ നോക്കുമ്പോൾ ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.0 ഓറിയോ, 18: 9 അനുപാതമുള്ള 5.7 ഇഞ്ച് HD + 720x1440 പിക്സൽ ഐ.പി.എസ്. ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 SoC, അഡ്രിനോ 505 ജിപിയു, 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ.

മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്ന 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഓണർ 7എയിൽ ഉള്ളത്. കണക്ടിവിറ്റിയുടെ കാര്യത്തിൽ, വൈ-ഫൈ 802.11 b / g / n, ബ്ലൂടൂത്ത് v4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. പിൻവശത്ത്സ്ഥിതി ചെയ്യുന്ന വിരലടയാള സെൻസറാണ് സ്മാർട്ട്ഫോണിന് ഉള്ളത്. 3000 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.

 

Best Mobiles in India

English Summary

Honor 7A Best Dual-lens smartphone available at an unbelievable price.