അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഹോണര്‍ 7സി മേയ് 22ന് ഇന്ത്യന്‍ വിപണിയില്‍


വാവെയുടെ ഉപ ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ പുതിയ ഫോണ്‍ മേയ് 22ന് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. അതിന്റെ മീഡിയ ക്ഷണങ്ങളും കമ്പനി അയച്ചു തുടങ്ങി.

Advertisement


ഹോണര്‍ 7സി-യോടൊപ്പം ഹോണര്‍ 7എ യും എത്തുകയാണ്. ഈ രണ്ടു ഫോണുകളും ഫ്‌ളിപ്കാര്‍ട്ടു വഴി മാത്രമേ വാങ്ങാന്‍ സാധിക്കൂ. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടു വഴിയാണ് ഫോണ്‍ എത്തുന്ന വിവരം അറിയിച്ചിരിക്കുന്നത്.

ഹോണര്‍ 7സിയുടെ സവിശേഷതകളും വിലയും

Advertisement

1440x720 പിക്‌സല്‍ റസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിന്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 SoCയിലാണ് ഫോണിന്റെ പ്രവര്‍ത്തനം. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഹോണര്‍ 7സി എത്തുന്നത്. ഒന്ന് 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ പിന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. അതായത് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പ്രൈമറി ക്യാമറയും 2എംപി സെക്കന്‍ഡറി ക്യാമറയുമാണ്. മുന്നില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി ക്യാമറയും.

സ്മാര്‍ട്ട്‌ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം പരിഹരിക്കാം

ഹോണര്‍ 7സി യ്ക്ക് 3000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, എഫ്എം റേഡിയോ, 3.5എംഎം ഓഡിയോ ജാക്ക് എന്നിവ ഫോണ്‍ കണക്ടിവിറ്റികളുമാണ്.

ഹോണര്‍ 7സി നേരത്തെ തന്നെ ചൈനയില്‍ ഇറങ്ങിയിരുന്നു. 3ജിബി 32ജിബി വേരിയന്റിന് 9,600 രൂപയും 4ജിബി റാം 64ജിബി സ്റ്റോറേജിന് 13,800 രൂപയുമായിരുന്നു. ഏകദേശം ഈ വിലയിലായിരിക്കും ഹോണര്‍ 7സി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുതെന്നും നമുക്ക് പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement

English Summary

Honor 7C Expected To Launch In India On May 22 Will Be Flipkart Exclusive