ഓണർ 7C; ഫ്ലാഗ്ഷിപ്പ് സവിശേഷതകൾ 9,999 രൂപ മുതൽ!


കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ എന്ന ആശയമാണ് ഇന്ന് ഇന്ത്യയിൽ ചെറുതും വലുതുമായ എല്ലാ സ്മാർട്ഫോൺ കമ്പനികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഏതൊരു സ്മാർട്ഫോൺ കമ്പനിയെ സംബന്ധിച്ചെടുത്തോളവും 9,999 രൂപ എന്നത് ഒരു മാന്ത്രിക സംഖ്യയാണ്. ഈ വിലയിൽ മികച്ച സവിശേഷതകൾ നൽകിക്കൊണ്ട് വൻവിജയം നേടിയ ഷവോമി ഫോണുകളുടെ മാത്രകയാണ് ഇപ്പോൾ എല്ലാ ഫോണുകളും പിൻപറ്റിക്കൊണ്ടിരിക്കുന്നത്. ഈ നിരയിലേക്ക് പുതുതായി എത്തിയ ഫോണാണ് വാവേയുടെ സബ് ബ്രാൻഡായ ഓണർ അവതരിപ്പിച്ച ഓണർ 7C. 32 ജിബി 3 ജിബി മോഡലിന് 9999 രൂപയും 64 ജിബി 4 ജിബി മോഡലിന് 11999 രൂപയുമാണ് വിലവരുന്നത്.

9,999 രൂപ എന്ന മാന്ത്രിക വിലയിൽ ഒതുങ്ങി നിന്നുകൊണ്ട് ഒരുപിടി മികച്ച സവിശേഷതകളാണ് കമ്പനി ഓണർ 7Cയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഡ്യുവൽ സിം, ആൻഡ്രോയിഡ് ഓറിയോ, ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടിയ 5.99 ഇഞ്ച് HD + 720x1440 പിക്സൽ ഐപിഎസ് ഡിസ്പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450പ്രൊസസർ, 3 ജിബി റാം എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്. പ്രധാന സവിഷശതകളിലൂടെ ഒന്ന് കണ്ണോടിക്കുകയാണ് ഇവിടെ.

5.99 ഇഞ്ച് ഫുൾവ്യൂ ഡിസ്പ്ളേ

5.99 ഇഞ്ച് HD + 720x1440 പിക്സൽ ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫുൾ വ്യൂ ആസ്വാദനം ലഭ്യമാകുന്നതാണ് ഈ ഡിസ്പ്ളേ. 18:9 സ്ക്രീൻ അനുപാതവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 76.3% ബോഡി ടു സ്ക്രീൻ അനുപാതമാണ് ഫോണിനുള്ളത്. ഗെയിമിംഗ്, സിനിമ കാണൽ, ബ്രൗസിംഗ്, വായന തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന ശ്രാസ്ഹരി നിലവാരം നൽകുന്നതാണ് ഈ ഡിസ്പ്ളേ.

മൂന്ന് സ്ലോട്ടുകൾ

പൊതുവേ ഇന്നത്തെ കാലത്തിറങ്ങുന്ന ഫോണുകൾക്ക് രണ്ടു സ്ലോട്ടുകൾ ആണ് ഉണ്ടാവാറുള്ളത്. രണ്ടിലും സിം ഇടാം, അല്ലെങ്കിൽ ഒന്നിൽ സിം കാർഡും ഒന്നിൽ മെമ്മറി കാർഡും ഇടാം എന്ന രീതിയിലാണ് ഇത് ഉപയോഗിക്കുക. എന്നാൽ ഇവിടെ ഓണർ 7C എത്തിയിരിക്കുന്നത് 3 സ്ലോട്ടുകളോടെ ആണ്. രണ്ടു സിം സ്ലോട്ട്, ഒരു മെമ്മറി കാർഡ് സ്ലോട്ട് എന്നിങ്ങനെ 3 സ്ലോട്ടുകൾ ഈ മോഡലിലുണ്ട്.

ഇരട്ട ക്യാമറ സൗകര്യം

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എഫ് / 2.2 അപ്പെർച്ചർ ഉള്ള ഓട്ടോഫോക്കസ് ലെൻസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഈ ക്യാമറകൾ രണ്ടും മാന്യമായ രീതിയിലുള്ള ചിത്രങ്ങൾ എടുക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.എന്നാൽ വിപണിയിലെ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ, അസൂസ് സെൻഫോൺ മാക്‌സ് പ്രോ എം1 എന്നിവയുടെ ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോൾ അതിനൊത്ത നിലവാരത്തിലേക്ക് ഈ ക്യാമറ എത്തുന്നുണ്ടോ എന്നത് സംശയകരമാണ്.

സെൽഫി, ഫേസ് അൺലോക്ക്

ഫോണിൽ മുൻവശത്ത് 2.0 ഫ്രെയിം കപ്പാസിറ്റിയുള്ള ഫിക്സഡ് ഫോക്കസ് ലെൻസ് ഉപയോഗിചുള്ള 8 മെഗാപിക്സൽ സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സെൽഫി ആവശ്യങ്ങൾക്ക് ഒരു പരിധി വരെ തൃപ്തി നൽകുന്നതാണ് ഈ ക്യാമറ. അതുപോലെ ഫേസ് അൺലോക്ക് സംവിധാനവും ഫോണിൽ ഉടൻ എത്തും. നിലവിൽ ഇല്ല എങ്കിലും ഉടൻ തന്നെ OTA വഴി അപ്ഡേറ്റ് ലഭിക്കും.

ഗെയിമിംഗ്, മൾട്ടിമീഡിയ

3000 mAh ബാറ്ററിയോടെയാണ് ഫോൺ എത്തുന്നത്. ഒപ്പം ഈ ബാറ്ററി SmartPower 5.0 സാങ്കേതികവിദ്യയോട് കൂടിയാണ് എത്തുന്നത്. വ്യത്യസ്തങ്ങളായ പവർ സേവിങ് മോഡുകൾ ഈ സൗകര്യം വഴി നിങ്ങൾക്ക് ലഭ്യമാകും. ഗെയിമിംഗ്, മൾട്ടിമീഡിയ തുടങ്ങിയ ആവശ്യങ്ങൾക്ക് ആവശ്യമായ കരുത്ത് ഇതിലൂടെ നിങ്ങൾക്ക് ലഭ്യമാകും. ഇത് കൂടാതെ ഓണർ 7Cയുടെ റിയൽ ടൈം ഓഡിയോ മോണിറ്ററിങ് സാങ്കേതിക വിദ്യ വഴി വ്യത്യസ്തങ്ങളായ രീതിയിൽ ഫോണിൽ എപ്പോൾ വേണമെങ്കിലും ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് സഹായകമാകും.

ഇരട്ട ബ്ലൂടൂത്ത്

ഇരട്ട ബ്ലൂടൂത്ത് സംവിധാനം. അധികമായി നമ്മൾ കേൾക്കാത്ത ഒരു സൗകര്യമാണിത്. ഏറെ ഉപകാരപ്രദമായ ഈ സൗകര്യവും ഓണർ 7Cയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവഴി രണ്ടു ബ്ലൂടൂത്ത് ഉപകാരണങ്ങളിലേക്ക് ഒരേ സമയം ഫോൺ ബന്ധിപ്പിക്കാനാവും. ഒരു ബ്ലൂടുത്ത് ഉപയോഗിച്ച് ബ്ലൂട്ടൂത്ത് സ്പീക്കർ വഴി പാട്ട് കേൾക്കുമ്പോൾ രണ്ടാമത്തെ ബ്ലൂടൂത്ത് വഴി ബ്ലൂടുത്ത് ഹെഡ്സെറ്റിലൂടെ കോൾ ചെയ്യുകയും ചെയ്യാം.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Honor 7C: Flagship class features and performance at a starting price of Rs. 9,999.