ഫോണര്‍ 7എസ് അവതരിപ്പിച്ചു: നിങ്ങള്‍ ആഗ്രഹിച്ചത് ഈ സവിശേഷതകളാണോ?


വാവെയ് ബ്രാന്‍ഡ് ഹോണര്‍ തങ്ങളുടെ പുതിയ ബജറ്റ് ഫോണ്‍ അവതരിപ്പിച്ചു. ഹോണര്‍ 7എസ് എന്ന ഈ പുതിയ ഫോണ്‍ ഏറ്റവും അടുത്തിടെ അവതരിപ്പിച്ച ബജറ്റ് ഫോണായ ഹോണര്‍ പ്ലേ 7 ന്റെ മറ്റൊരു വേരിയന്റാണ്.

Advertisement


അതായത് ഈ രണ്ടു ഫോണുകള്‍ക്കും ഏകദേശം ഒരേ സവിശേഷതകളാണ്. ഹോണര്‍ പ്ലേ 7 എന്ന പേരില്‍ ചൈനയിലും ഹോണര്‍ 7എസ് എന്ന പേരില്‍ പാകിസ്ഥാനിലും ഈ ഫോണ്‍ വില്‍പനയ്‌ക്കെത്തുന്നു. ഹോണര്‍ ഈയിടെയാണ് ഹോണര്‍ 7സി, ഹോണര്‍ 7എ എന്നീ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

കമ്പനിയുടെ ഗ്ലോബല്‍ സൈറ്റില്‍ ഹോണര്‍ 7S ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനില്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്തതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പാകിസ്ഥാനി പോര്‍ട്ടല്‍ ന്യൂസ് ആണ്.

Advertisement

ഹോണര്‍ 7Sന്റെ സവിശേഷതകള്‍

5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഹോണര്‍ 7Sന്. ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട്-ഓഫ്-ബോക്‌സിലാണ്. ക്വാഡ്‌കോര്‍ മീഡിയാടെക് MT6739 SoC യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 3020എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.

ഇനി ഫോണിന്റെ ഒപ്ടിക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍ PDAF, KED ഫ്‌ളാഷ് ഉള്‍പ്പെടുത്തിയ 13എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്.

എൈ പ്രൊട്ടക്ഷന്‍ മോഡ് എന്ന സവിശേഷതയുമായാണ് ഹോണര്‍ 7എസ് എത്തിയിരിക്കുന്നത്. അതായത് ഡിസ്‌പ്ലേയില്‍ ബ്ലൂ ലൈറ്റ് ഫില്‍റ്റര്‍ നല്‍കുന്നു എന്നര്‍ത്ഥം. അതിനാല്‍ ഡിസ്‌പ്ലേയില്‍ കാണുന്നത് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഇതു കൂടാതെ വോയിസ് കോള്‍ വളരെ വ്യക്തമാകാനായി ശബ്ദം കൂടിയ ഇയര്‍പീസും ഹോണര്‍ 7S നു നല്‍കിയിട്ടുണ്ട്.

Advertisement

എന്തുകൊണ്ടാണ് നമ്മൾ എപ്പോഴും ഇങ്ങനെ ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്നത് എന്നറിയാമോ?

Best Mobiles in India

Advertisement

English Summary

Honor 7S Launched, Need To Know Everything