ഹോണർ 8C: ഇത്രയും ചെറിയ വിലക്ക് ഇത്രയും അധികം സവിശേഷതകൾ വേറെയെവിടെ കിട്ടും??


ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ചെറിയ വിലകുറഞ്ഞ ബജറ്റ് സ്മാർട്ഫോണുകൾ മുതൽ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരെ അരങ്ങുവാഴുന്ന ഇന്ത്യൻ വിപണി ലോകത്തുള്ള ഒട്ടുമിക്ക എല്ലാ സ്മാർട്ഫോൺ കമ്പനികളുടെയും ഇഷ്ടവിപണി കൂടിയാണ്. ഏതൊരു ഫോൺ ഏതൊരു കമ്പനി അവതരിപ്പിച്ചാലും അത് ഇന്ത്യയിൽ ഇറക്കാനും മികച്ച ഓഫറുകളും സേവനങ്ങളും നൽകാനുമെല്ലാം അതുകൊണ്ട് തന്നെ ഒരു കമ്പനിയും മടി കാണിക്കാറുമില്ല.

Advertisement

ഇവിടെ രാജ്യത്ത് അതുപോലെ വലിയ പ്രീമിയം ഫോണുകളെ പോലെത്തന്നെ ചെറിയ ബജറ്റ് ഫോണുകൾക്കും ഒരു പഞ്ഞവുമില്ല എന്ന് നമുക്കറിയാം. പതിനായിരം മുതൽ പതിനയ്യായിരം രൂപ വരെയുള്ള ഈ വിപണിയിൽ ആണ് ഏറ്റവും കടുത്ത മത്സരം നടക്കുന്നത് എന്നും നമുക്ക് പറയാം. ഒരുപാട് കമ്പനികളുടെ വ്യത്യസ്ത ബജറ്റ് ഫോണുകൾ ഒരുമിച്ച് കാണുമ്പോൾ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പം നമുക്ക് വരും എന്ന കാര്യം തീർച്ച.

Advertisement

അവിടെയാണ് ഹോണർ അവതരിപ്പിക്കുന്ന ഹോണർ 8Cയുടെ മികവ് നമ്മൾ മനസ്സിലാക്കേണ്ടത്. കാരണം ഇന്നുള്ള സ്മാർട്ഫോണുകളിൽ ബജറ്റ് ഫോണുകളുടെ കൂട്ടത്തിൽ എന്തുകൊണ്ടും കൊടുക്കുന്ന വിലക്ക് ഏറ്റവുമധികം സൗകര്യങ്ങൾ നൽകുന്ന ഫോണാണ് ഇതെന്ന് നമുക്ക് തീർത്ത് പറയാം. 11,999 രൂപ വിലയിൽ 4 ജിബി മെമ്മറിയിൽ 32 ജിബി മെമ്മറിയിൽ മികച്ച സവിശേഷതകളോടെയാണ് ഈ ഫോൺ ഡിസംബർ 10 മുതൽ എത്തുന്നത്. 64 ജിബി മോഡൽ ആണെങ്കിൽ 12,999 രൂപയും വരുന്നു. ഇന്നിവിടെ ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ വിവരിക്കുകയാണ് ഞങ്ങൾ.

ഈ വിലയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഡിസൈൻ

ഹോണർ 8Cയെ സംബന്ധിച്ചെടുത്തോളം ഏറ്റവുമാദ്യം എടുത്തുപറയേണ്ട കാര്യം ഫോണിന്റെ ഡിസൈൻ തന്നെ ആണെന്ന് നമുക്ക് നിസംശ്ശയം പറയാം. കയ്യിലൊതുങ്ങുന്ന രൂപത്തിൽ ലോകത്തിലെ ആദ്യത്തെ ക്യാറ്റ്സ് ഐ ഡിസൈനിൽ ആണ് ഫോൺ പുറത്തിറിങ്ങിയിരിക്കുന്നത്. 4000 mAh ബാറ്ററി ഉണ്ടെങ്കിൽ കൂടെ അതൊന്നും പ്രതിഫലിപ്പിക്കാത്ത മികച്ച ഈ ഡിസൈൻ 3ഡി പ്രിന്റിങ് വഴിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മികച്ച മീഡിയ അനുഭവം

ഫോണിന്റെ എടുത്തുപറയേണ്ട ഡിസൈനിന്റെ കൂടെ എടുത്തുപറയേണ്ടതാണ് മികച്ച മൾട്ടിമീഡിയ അനുഭവം നൽകുന്ന സവിശേഷതകൾ. വലിയ 6.26 എച്ച്ഡി പ്ലസ് ഡിസ്പ്ളേ നൊച്ചിന്റെ സഹായത്തോട് കൂടിയാണ് എത്തുന്നത്. ഇത് നമുക്ക് ആവശ്യാനുസാരണം മറച്ചുവെക്കാനും സാധിക്കും. അതുപോലെ മുൻവശത്ത് 8 എംപിയുടെ ഒരു ക്യാമറയും ഉണ്ട്. സ്ക്രീൻ അനുപാതം ആണെങ്കിൽ 19:9ഉം ആണ്. TUV സെർട്ടിഫിക്കേഷനോട് കൂടിയ IPS LCD ഡിസ്പ്ളേ കൂടിയാകുമ്പോൾ കണ്ണിന് കേടില്ലാതെ തന്നെ ഫോണിൽ ദൃശ്യങ്ങൾ ആസ്വദിക്കാനാകും.

ഇരട്ട ലെൻസ് AI ക്യാമറകൾ

ഇന്നത്തെ കാലത്ത് ഒരു ബജറ്റ് ഫോൺ ആണെങ്കിലും കൂടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇരട്ട ലെൻസുകളോട് കൂടിയ ക്യാമറ. അതും AI സവിശേഷതകളോട് കൂടിയതാണെങ്കിലോ. ഇവിടെ ഹോണർ 8C എത്തുന്നത് അത്തരത്തിലുള്ള AI സവിശേഷതകളോട് കൂടിയ ഇരട്ട ക്യാമറകളോടെയാണ്. 22 സീനുകളും 500 സെനാരിയോകളും തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ ക്യാമറ. 13 എംപിയുടെയും 2 എംപിയുടെയും ഈ ക്യാമറകൾ f/1.8 അപ്പേർച്ചർ കൂടിയാകുമ്പോൾ മികവുറ്റ ചിതങ്ങൾ നിങ്ങളുടെ ഫോണിൽ തന്നെ കിട്ടും. അതുപോലെ f/2.0 അപ്പേർച്ചറിൽ എത്തുന്ന 8 എംപിയുടെ ക്യാമറയും സെൽഫി പ്രേമികൾക്ക് ഇഷ്ടപ്പെടും.

Snapdragon 632 പ്രോസസറിൽ എത്തുന്ന ആദ്യത്തെ സ്മാർട്ഫോൺ

Snapdragon 632 പ്രോസസറിൽ ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ സ്മാർട്ഫോൺ കൂടിയാണ് ഹോണർ 8C. Kryo 250 കോറുകളുടെയും Adreno 506 GPUവിന്റേയും കരുത്തിൽ Snapdragon 632 പ്രോസസറിന്റെ കരുത്ത് കൂടിയാകുമ്പോൾ ഫോൺ കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഒപ്പം 4 ജിബി റാം കൂടിയാകുമ്പോൾ കാര്യങ്ങൾ ഒന്നുകൂടെ എളുപ്പമാകും. ഗെയിമിംഗ് ആരാധകരെയും ഫോൺ നിരാശപ്പെടുത്തില്ല എന്നുപറയട്ടെ. ഒപ്പം നോട്ടിഫിക്കേഷനുകൾ ആവശ്യമില്ല എങ്കിൽ ഉപയോഗിക്കാൻ പ്രത്യേകം DND (Do Not Disturb) സൗകര്യവും ഫോണിലുണ്ട്.

EMUI 8.2 അധിഷ്ഠിത ആൻഡ്രോയിഡ് ഓറിയോ

എന്നുള്ളതിൽ ഏറ്റവും മികച്ച ഒഎസുകളിൽ ഒന്നാണ് EMUI. ആ ഒഎസ് അധിഷ്ഠിതമാക്കിയാണ് ഹോണർ 8C എത്തുന്നത്. ഒപ്പം കരുത്തുപകരാൻ ആൻഡ്രോയിഡിന്റെ ഓറിയോ 8.1 വേർഷനും കൂടെയുണ്ട്. രണ്ടുംകൂടെ ചേർന്ന് ഏറ്റവും മികച്ച ഒരു യൂസർ ഇന്റർഫേസ് തന്നെയാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

സുരക്ഷിതം

സുരക്ഷക്കായും മികച്ച സൗകര്യങ്ങൾ ഹോണർ 8Cയിൽ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. പൊതുവേയുണ്ടാകുന്ന പിൻ ലോക്ക്, പാസ്സ്‌വേർഡ്‌ ലോക്ക് എന്നിവയ്ക്ക് പുറമെ പിറകുവശത്തായി സ്ഥിതിചെയ്യുന്ന ഫിംഗർപ്രിന്റ് സ്കാനറിന്റെ സൗകര്യവും ഒപ്പം ഫേസ് അൺലോക്ക് സംവിധാനവും എല്ലാം കൂടിയായി ഏറ്റവും മികച്ച സുരക്ഷാ ഫോൺ നൽകും.

വലിയ ബാറ്ററി, മികച്ച കണക്ടിവിറ്റി സൗകര്യങ്ങൾ

മികച്ച ബാറ്ററി ഉണ്ട് എന്നത് ഹോണർ 8Cയുടെ എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷതയാണ്. 4000 mAhന്റെ വലിയ ബാറ്ററി തന്നെയാണ് ഉപഭോക്താക്കളെ കാത്ത് ഈ ഫോണിൽ ലഭ്യമായിരിക്കുന്നത്. അതുപോലെ സ്ഥിരം കണക്ടിവിറ്റി ഓപ്ഷനുകളായ വൈഫൈ, ബ്ലൂട്ടൂത്ത് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഫോണിൽ ലഭ്യവുമാണ്. എന്തായാലും ഡിസംബർ 10 മുതലാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നത്. ആമസോണിൽ മാത്രം ലഭ്യമാകുന്ന ഈ ഫോൺ 4 ജിബി 32 ജിബി മോഡലിന് 11,999 രൂപ മുതൽ ലഭ്യമായിത്തുടങ്ങും.

Best Mobiles in India

English Summary

Honor 8C: Flagship level performance at budget price-point