മികച്ച ക്യാമറ.. ഡിസൈൻ.. ഡിസ്പ്ളേ.. എല്ലാം 14,999 രൂപക്ക്! ഓണർ 8X ഇന്ത്യയിലെത്തി!


കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച ഓണർ 8X ഇന്ത്യയിലെത്തി. ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു ഫോൺ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഓണർ 7Xന്റെ പിൻഗാമിയായിട്ടാണ് ഓണർ 8X എത്തുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ഹാർഡ്‌വെയറിലും ഡിസൈനിലും ക്യമറയിലും എല്ലാം തന്നെ കാര്യമായ മാറ്റങ്ങളോടെയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

ഒരു മധ്യനിര സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയും എത്തുന്ന ഈ മോഡൽ ഏറെ മനോഹരമായ ഡിസൈനിലൂടെയും ആരാധകരുടെ മനം കവരും. ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇന്നിവിടെ.

ഈ നിരയിൽ ലഭ്യമായ ഏറ്റവും മികവുറ്റ ഡിസ്പ്ളേ

ഓണർ 8X എത്തുന്നത് മുൻ മോഡലിനെ അപേക്ഷിച്ച് ഏറെ വിത്യാസങ്ങളോടെയാണെന്ന് പറഞ്ഞല്ലോ. അതിൽ ഏറെ പ്രകടമായ ഒന്ന് ഡിസ്പ്ളേ തന്നെയാണ്. 6.5 ഇഞ്ചിന്റെ പടുകൂറ്റൻ ഡിസ്പ്ളേ തന്നെയാണ് കമ്പനി ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും 2340 x 1080 പിക്സൽ റെസൊല്യൂഷൻ ഉള്ള 19.5:9 അനുപാതത്തിലുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ആണ് ഫോണിനുള്ളത്. ഒപ്പം 91% സ്ക്രീൻ ടു ബോഡി അനുപാതവും ഡിസ്പ്ളേക്ക് ഉണ്ട്.

ഹാർഡ്‌വെയർ സവിശേഷതകൾ

വാവയുടെ തന്നെ ഒക്ട കോർ Kirin 710 പ്രോസസറിൽ ആണ് ഫോൺ എത്തുന്നത്. ഒപ്പം Mali-G51 MP4 ജിപിയു കരുത്തും ഫോണിന് ഉണ്ട്. 4 ജിബി റാം, 6 ജിബി റാം എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ ആണ് ഫോണിന് ഉള്ളത്. മെമ്മറിയുടെ കാര്യത്തിൽ 64 ജിബി, 128 ജിബി എന്നിങ്ങനെയും ഫോണിൽ ഉണ്ട്. ഒപ്പം 400 ജിബി വരെ പിന്തുണയ്ക്കുന്ന മെമ്മറി കാർഡ് സ്ലോട്ടും ഫോണിൽ ഉണ്ട്.

ക്യാമറ

പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിൽ ഉള്ളത്. 20 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയുള്ള രണ്ടു സെൻസറുകൾ ആണ് അവ. f/1.8 അപ്പേർച്ചറിൽ എത്തുന്ന ഈ ക്യാമറ സെറ്റപ്പ് സുഗമമായി 480 fps സ്ലോ മോഷൻ വീഡിയോ എടുക്കാൻ കരുത്തുള്ളവയുമാണ്. അതുപോലെ മുൻവശത്ത് സെൽഫി ആവശ്യങ്ങൾക്കായി 16 എംപിയുടെ ഒരു ക്യാമറയാണ് ഉള്ളത്. HDR പിന്തുണയും 1080p ഫുൾ എച്ച്ഡി വീഡിയോ റെക്കോർഡിങ് സൗകര്യവും ഉള്ളതാണ് ഈ സെൽഫി ക്യമാറ.

വിലയും ലഭ്യതയും

ഒക്ടോബർ 24 മുതലാണ് ഈ മോഡൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ സാധിക്കുക. 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 14,999 രൂപയാണ് വില വരുന്നത്. ഇതിന് പുറമെ 16,999 രൂപക്ക് 6 ജിബി റാം 64 ജിബി മെമ്മറി മോഡലും 18,999 രൂപക്ക് 6 ജിബി റാം 128 ജിബി മെമ്മറി മോഡലും ലഭ്യമാണ്. കറുപ്പും നീലയും നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

അതിഗംഭീര ക്യാമറ, ഡിസ്പ്ളേ സവിശേഷതകളുമായി വാവെയ് Mate 20 പ്രൊ ഇന്ന്!

Most Read Articles
Best Mobiles in India
Read More About: huawei honor smartphones mobiles

Have a great day!
Read more...

English Summary

Honor 8X launched in India: Price, specifications, features and more.