ഹോണര്‍ 9i (2018) ജൂലൈ 24ന് ഇന്ത്യയില്‍ എത്തും..!


കാത്തിരിപ്പിനൊടുവില്‍ ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ഹോണര്‍ 9i ഈ മാസം 24ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ജൂലൈ 24ന് ഇന്ത്യയില്‍ വച്ചു നടത്തുന്ന ലോഞ്ച് ഇവന്റിലാണ് ഈ ഫോണിന്റെ പ്രഖ്യാപനം.

Advertisement

എന്നാല്‍ ഇവന്റ് ക്ഷണത്തില്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതില്‍ ഇങ്ങനെ ഒരു ഹാഷ്ടാഗ് എഴുതിയിരിക്കുകയായിരുന്നു, അതായത് 'NOORDINARYBEAUTY' എന്ന്. എന്നിരുന്നാലും നേരത്തെയുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോണര്‍ 9i ആയിരിക്കുമെന്നു നമുക്കു വിശ്വസിക്കാം. കൂടാതെ ഹോണര്‍ 9i ഇന്ത്യന്‍ വിപണിയില്‍ ഹോണര്‍ 9X എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisement

ഹോണര്‍ 9i സവിശേഷതകള്‍

കഴിഞ്ഞ മാസമാണ് ഹോണര്‍ 9i ചൈനയില്‍ അവതരിപ്പിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ഇറങ്ങിയ ഹോണര്‍ 9i യുടെ നവീകരണ രൂപമാണ്. നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഒന്നിങ്കില്‍ ഹോണര്‍ 9i അല്ലെങ്കില്‍ ഹോണര്‍ പ്ലേ ആയിരിക്കും അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഹോണര്‍ പ്ലേ കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ച ഫോണാണ്. എന്നിരുന്നാലും അവസാനത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഹോണര്‍ 9i (2018)സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 9x എന്ന പേരില്‍ രാജ്യത്ത് എത്തുമെന്നാണ്. ഈ ഫോണിന്റെ ഏകദേശം വില 15,000 രൂപയാകും. കൂടാതെ ഹോണ്‍ നോട്ട് 10ഉും ഉടന്‍ തന്നെ കമ്പനി അവതരിപ്പിക്കുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഹാന്‍സെറ്റ് ഇന്ത്യയില്‍ ഇപ്പോള്‍ എത്തുമെന്നു തോന്നുന്നില്ല.

ഹോണര്‍ 9i (2018)ന്റെ സവിശേഷതകള്‍

കഴിഞ്ഞ മാസം ചൈനയില്‍ ഇറങ്ങിയ ഹോണര്‍ 9i യുടെ സവിശേഷതകള്‍ ഇങ്ങനെയാണ്. മെറ്റല്‍ ഫ്രെയിം വര്‍ക്കില്‍ എത്തിയ ഹോണര്‍ 9i യുടെ പിന്‍ ഭാഗം മിറര്‍-ഫിനിഷിംഗ് ആണ്. 64ജിബി, 128ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ എത്തിയത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ ആണ്. ഒക്ടാകോര്‍ ഹൈസിലികോണ്‍ കിരിന്‍ 659 SoC, മാലി T830-MP2 ജിപിയു എന്നിവയും ഫോണിലുണ്ട്.

ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പോടു കൂടിയ ഫോണിന് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പ്രൈമറി സെന്‍സറും 2എംപി സെക്കന്‍ഡറി സെന്‍സറുമാണ്. സെല്‍ഫി ക്യാമറ 13എംപിയാണ്. 64ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 14,600 രൂപയും 128ജിബി സ്‌റ്റോറേജ് വേരിയന്റിന്റെ വില 17,800 രൂപയുമാണ്.

ഹോണര്‍ പ്ലേ

കഴിഞ്ഞ മാസം ചൈനയില്‍ ഇറങ്ങിയ മറ്റൊരു ഫോണാണ് ഹോണര്‍ പ്ലേ. നോച്ചോടു കൂടിയ ഈ ഫോണിന് 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഒക്ടാ കോര്‍ വാവെയ് ഹൈസിലികോണ്‍ കിരിന്‍ 970 SoC പ്രോസസറാണ് ഫോണിന്.

ഹോണര്‍ പ്ലേ റണ്‍ ചെയ്യുന്നത് EMUI 8.2 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1ല്‍ ആണ്. AI സവിശേഷതയോടു കൂടിയ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്. അതായത് 16എംപി പ്രൈമറി ക്യാമറയും 2എംപി സെക്കന്‍ഡറി ക്യാമറയുമാണ്. സെല്‍ഫി ക്യാമറ 16എംപിയുമാണ്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ 256 ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഈ ഫോണിന്റെ 4ജിബി വേരിയന്റിന് 21,000 രൂപയും 6ജിബി റാം വേരിയന്റിന് 25,100 രൂപയുമാണ്.

ആമസോണ് എക്കോ ആണോ ഗൂഗിൾ ഹോം ആണോ നല്ലത്?


Best Mobiles in India

English Summary

Honor 9i (2018) India Launch on July 24