ഹോണർ 9N: മികച്ച സെൽഫി അനുഭവം നൽകാൻ ഇന്നുള്ളതിൽ ഏറ്റവും വിലകുറഞ്ഞ ഫോൺ!


ഇന്നത്തെ കാലത്ത് ഏതൊരാൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സെൽഫി. സാധാരണ ക്യാമറകളിൽ എടുക്കുന്ന ചിത്രങ്ങളും പിന്നീട് വന്ന സ്മാർട്ഫോൺ ഡിജിറ്റൽ ചിത്രങ്ങളും എല്ലാം തന്നെ ലോകത്തിന്റെ മൊത്തം ശ്രദ്ധയിൽ പെടുവാൻ വർഷങ്ങൾ എടുത്തിരുന്നെങ്കിൽ സെൽഫിക്ക് അത്രയൊന്നും കാലതാമസം വേണ്ടിവന്നിട്ടില്ല നമ്മുടെ മനസ്സിൽ കയറിക്കൂടുവാനായി.

Advertisement

സെൽഫിയെ കുറിച്ച് പറയുമ്പോൾ സ്മാർട്ഫോൺ അല്ലാതെ വേറൊന്നും തന്നെ നമുക്ക് ഓർമ്മയിലേക്ക് വരില്ല. ചുരുങ്ങിയത് ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും ഒരു സെൽഫി എടുക്കാത്തവർ നമ്മളിൽ കുറവായിരിക്കും. മികച്ച സെൽഫി അനുഭവത്തിനായി പലപ്പോഴും നമുക്ക് പ്രശ്നമായി വരുന്നത് കയ്യിൽ ഒതുങ്ങാത്ത വിലയിലുള്ള ഫോണുകളാണ്. എന്നാൽ ഈ നിരയിൽ പെട്ട മികച്ച ബജറ്റ് സെൽഫി ഫോണുകളും ഇന്ന് ഒരുപിടി ലഭ്യമാണ്. അവയിൽ എന്തുകൊണ്ടും ഏറെ ശ്രദ്ധേയമായ ഒരു മോഡലാണ് ഓണർ 9N. ഫോണിന്റെ പ്രധാനപ്പെട്ട ക്യാമറ സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇന്നിവിടെ.

Advertisement

തെളിച്ചമുള്ള ചിത്രങ്ങൾക്കായി 16 എംപിയുടെ ISOയോട് കൂടിയ ക്യാമറ

സെല്‍ഫി ക്യാമറകളില്‍ ബ്യൂട്ടി മോഡ് എത്തുന്നത് സാധാരണയാണ്. എന്നാല്‍ ഹോണര്‍ 9എന്‍ ഇതില്‍ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. 16എംപി സെല്‍ഫി ക്യാമറയില്‍ 4-in-1 ലൈറ്റ് ഫ്യൂഷന്‍ ടെക്‌നോളജയും ഉണ്ട്. ഇത് നാല് ചെറിയ പിക്‌സലുകളെ ഒരു വലിയ 2.0um പിക്‌സായി പരിവര്‍ത്തനം ചെയ്യുന്നു. ഇതിലൂടെ കുറഞ്ഞ വെളിച്ചത്തിലും പ്രഭയേറിയ ഫോട്ടോകള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ മുഖം മികച്ച രീതിയില്‍ രൂപകല്‍പന ചെയ്യാനായി 3D ലൈറ്റ് ബ്ലെണ്ടിംഗ് അല്‍ഗോരിതവും ഉണ്ട്. ഇത് എല്ലാ ജെന്‍ഡറിലും പ്രവര്‍ത്തിക്കുന്നു.

ഇതു കൂടാതെ സെല്‍ഫി ക്യാമറയില്‍ പോര്‍ട്രേറ്റ് മോഡും ജെണ്ടര്‍ ബ്യൂട്ടി മോഡും ഉണ്ട്. ഒരു പ്രകൃതിപ്രഭാവമായ ചിത്രം നല്‍കാനായി ബ്യൂട്ടിഫിക്കേഷന്‍ മോഡ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ വ്യത്യാസപ്പെട്ടിരിക്കും.

 

സ്മാർട്ട് പോർട്രൈറ്റ് മോഡ്

ഇന്നത്തെ കാലത്ത് ഒരു സ്മാർട്ഫോണിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സവിശേഷതയാണ് പോർട്രൈറ്റ് മോഡ്. നമുക്കെല്ലാം ഇഷ്ടവുമാണ് പോർട്രൈറ്റ് മോഡിൽ എടുത്ത സെൽഫികൾ. പശ്ചാത്തലം മൊത്തം ബ്ലർ ആയി നമ്മുടെ രൂപം മാത്രം തെളിമയോടെ എടുത്തുകാണിക്കുന്ന ഈ സംവിധാനം ബിൽറ്റ് ഇൻ ആയിത്തന്നെ ഓണർ 9Nൽ നിങ്ങൾക്ക് ലഭ്യമാകും. അതും സ്മാർട്ട് ആയിത്തന്നെ നിങ്ങൾ ചിത്രമെടുക്കുന്ന സ്ഥലവും വെളിച്ചത്തിന്റെ ലഭ്യതയും എല്ലാം തന്നെ മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് ഈ സ്മാർട്ട് പോർട്രൈറ്റ് മോഡ്.

3ഡി ബ്യുട്ടി എഫക്റ്റ്

ഇന്നിറങ്ങുന്ന പല സ്മാർട്ഫോൺ ക്യാമറകളിലും നമ്മൾ കാണുന്ന ഒന്നാണ് സെൽഫി എടുക്കുമ്പോൾ കാണിക്കുന്ന ബ്യുട്ടി മോഡ് ഓപ്ഷനുകൾ. ഓരോ ഫോണുകൾക്കും വ്യത്യസ്തമായ രീതിയിലുള്ള ഓപ്ഷനുകൾ ആയിരിക്കും ഉണ്ടാകുക. കുറച്ചു വിലകൂടിയ ഫോൺ ആണെങ്കിൽ അതിനൊത്ത സവിശേഷതകളും സൗകര്യങ്ങളും വേറെയും ലഭിക്കും. എന്നാൽ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഈ ഹോണർ മോഡലിൽ നിങ്ങൾക്ക് ഏറെ മികച്ച ബ്യുട്ടി മോഡ് അനുഭവം തന്നെയായിരിക്കും ലഭിക്കുക. അതും സോഫ്ട്‍വെയർ അധിഷ്ഠിത 3ഡി ബ്യുട്ടി എഫക്റ്റ് സൗകര്യങ്ങളോട് കൂടി.

മികച്ച ക്യാമറ ആപ്പ് സവിശേഷതകൾ

ഫോൺ ആയാൽ നല്ലൊരു ക്യാമറ മാത്രം ഉണ്ടായാൽ പോരല്ലോ, ആ ക്യാമറ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ മികവുറ്റ ഒരു ക്യാമറ ആപ്പ് കൂടി നമുക്ക് ആവശ്യമാണ്. അല്ലാത്ത പക്ഷം പ്ളേ സ്റ്റോറിൽ കയറി ഏതെങ്കിലും തേർഡ് പാർട്ടി ആപ്പുകൾ നമ്മൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ ഇവിടെ ഹോണറിൽ അത്തരത്തിലുള്ള യാതൊരു പ്രശ്നമോപ് ബുദ്ധിമുട്ടോ നമ്മൾ നേരിടേണ്ടി വരില്ല. കാരണം ഫോണിലുള്ള ഇന്ബില്റ്റ് ഹോണർ ക്യാമറ അത്രയും മികവ് പുലർത്തുന്നതാണ്. നിങ്ങളുടെ കൈ ചലിപ്പിച്ചുകൊണ്ട് ചിത്രങ്ങൾ എടുക്കുന്നതും 'Moving Pictures' എന്ന സവിശേഷതയുമെല്ലാം അവയിൽ പെട്ടതാണ്.

AR എഫക്ടുകൾ

ഏറ്റവും അവസാനമായി നമുക്ക് പറയാൻ സാധിക്കുന്ന ഹോണർ 9N ക്യാമറയുടെ മികച്ചുനിൽക്കുന്ന മറ്റൊരു സവിശേഷത ക്യമറയിലെ AR എഫക്ടുകളാണ്. വലിയ വലിയ ഫോണുകളെ വെച്ച് നോക്കുമ്പോൾ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഫോണിൽ ഇത്രയധികം മികച്ച AR എഫക്ടുകളും അതിനൊത്ത പശ്ചാത്തലങ്ങളും എല്ലാം ലഭിക്കുക എന്നത് വലിയ കാര്യമാണ്. AR എഫക്ടുകളും സ്റ്റിക്കറുകളും വഴി നിങ്ങൾ എടുക്കുന്ന ചിത്രങ്ങൾക്ക് എടുക്കുമ്പോൾ തന്നെ ഈ എഫക്ടുകൾ കൊടുക്കാൻ നിങ്ങൾക്ക് സാധിക്കും.

എല്ലാം 11,999 രൂപക്ക്!

ചുരുക്കിപ്പറഞ്ഞാൽ സെൽഫി ആണ് നിങ്ങൾ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ഘടകം എങ്കിൽ നിങ്ങളുടെ കയ്യിൽ ഒരു സാധാരണ ഫോൺ മാത്രം താങ്ങാനുള്ള പണം ആണ് ഉള്ളത് എങ്കിൽ ധൈര്യമായി വാങ്ങാവുന്ന മോഡലാണ് ഈ ഹോണർ 9N. ഇതിന്റെ 16 എംപി ക്യാമറ കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന സാധ്യതകൾ വിലക്കൊത്ത് വളരെ വലുതാണ്. 3 ജിബി റാം 32 ജിബി മെമ്മറി മോഡലിന് 11,999 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 13,999 രൂപയുമാണ് ഈ മോഡലിന് വിലവരുന്നത്.

Best Mobiles in India

English Summary

Honor 9N: Experience the best-in-class selfie performance in the mid-range segment.