പതിനായിരം രൂപയുടെ ഫോണുകളിലെ രാജാവ് ഓണർ 9 ലൈറ്റ് ഇനി ഇന്ത്യയിൽ നിർമിക്കും


പതിനയ്യായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ എന്തുകൊണ്ടും മികച്ചൊരു ഫോൺ തന്നെയാണ് ഓണര്‍ 9 ലൈറ്റ്. ഇപ്പോൾ ഓണർ ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടെ കമ്പനി അറിയിച്ചിരിക്കുകയാണ്. ഓണർ 9 ലൈറ്റ് ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. തമിഴ്‌നാട്ടിൽ ഇതിനായുള്ള പുതിയ പ്ലാന്റ് കമ്പനി തുറന്നേക്കും.

Advertisement

ഇനി ഈ ഫോണിന്റെ വിശേഷങ്ങൾ പറയുമ്പോൾ പ്ലാസ്റ്റിക്, മെറ്റല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, പ്രീമിയം ഹാന്‍ഡ്‌സെറ്റുകളിലേത് പോലെ പിന്നില്‍ തിളങ്ങുന്ന ഗ്ലാസ് പാനലാണ് ഫോണിലുള്ളത്. മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്- സഫയര്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഗ്ലേഷ്യര്‍ ഗ്രേ എന്നിവയാണ് അവ.

Advertisement

കൈയില്‍ ഒതുങ്ങിയിരിക്കുന്ന വിധത്തിലാണ് ഓണര്‍ 9 ലൈറ്റിന്റെ രൂപകല്‍പ്പന. ഭാരം കുറഞ്ഞ ഫോണിന്റെ കനവും താരതമ്യേന കുറവാണ്. 18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ ഫോണ്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും സമാനമായ മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ വളരെ മുന്നിലാണ്.

18:9 ആസ്‌പെക്ട് റേഷ്യോയും ഇരട്ട ക്യാമറയുമുള്ള 15000 രൂപയില്‍ താഴെ വിലയ്ക്ക് ലഭിക്കുന്ന ഏക സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓണര്‍ 9 ലൈറ്റ്. 2160*1080 പിക്‌സല്‍സ് റെസല്യൂഷനോട് കൂടിയ 5.6 ഇഞ്ച് ഡിസ്‌പ്ലേ നിങ്ങളെ അത്ഭുതപ്പെടുത്തും. വീഡിയോകള്‍ കാണുമ്പോഴും ഗെയിമുകള്‍ കളിക്കുമ്പോഴും ഈ മികവ് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും.

ഓണര്‍ 9 ലൈറ്റ് ഏറ്റവും മികവ് പുലര്‍ത്തിയിരിക്കുന്നത് ക്യാമറകളുടെ കാര്യത്തിലാണ്. ഫോണില്‍ മുന്നിലും പിന്നിലും രണ്ട് വീതം ക്യാമറകളുണ്ട്. ഹാര്‍ഡ്‌വെയര്‍ ലെവല്‍ ബൊക്കേ ഇഫക്ട് നല്‍കാന്‍ കഴിയുന്ന 13 MP+ 2MP ക്യാമറകളാണ് ഇവ. ചിത്രങ്ങളെടുക്കുമ്പോള്‍ പശ്ചാത്തലത്തിലെ വിശദാംശങ്ങള്‍ മികവോടെ പകര്‍ത്തുകയാണ് 2MP ക്യാമറകളുടെ പ്രധാന ജോലി.

Advertisement

ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ബൊക്കേ ഇഫക്ടിനായി അഡ്വാന്‍സ് വൈഡ് അപെര്‍ച്ചര്‍ മോഡ് എന്നിവ പിന്‍ ക്യാമറയെ ആകര്‍ഷകമാക്കുന്നു. ഹുവായിയുടെ മികച്ച മോഡുകളും ഫില്‍റ്ററുകളുമാണ് മറ്റൊരു സവിശേഷത. നിറം അടക്കമുള്ള വ്യക്തി സവിശേഷതകള്‍ക്ക് അനുസരിച്ച് ബ്യൂട്ടി ഇഫക്ടുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ സുന്ദരമാക്കാന്‍ പോട്രെയ്റ്റ് മോഡില്‍ സൗകര്യമുണ്ട്.

ഹുവായിയുടെ സ്വന്തം ഒക്ടാകോര്‍ പ്രോസസ്സറായ കിരിന്‍ 659 ആണ് ഓണര്‍ 9 ലൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 3GB, 4GB റാമുകളില്‍ ഫോണ്‍ ലഭ്യമാണ്. ഇവയുടെ സ്‌റ്റോറേജ് യഥാക്രമം 32 GB-യും 64 GB-യുമാണ്. ഇഴച്ചിലില്ലാതെ ഗെയിമുകള്‍ കളിക്കാനും വീഡിയോ കാണാനും സാധിക്കും. മള്‍ട്ടിടാസ്‌കിംഗിലും ഫോണിന്റെ പ്രകടനം മികച്ചുനില്‍ക്കുന്നു. എഫ്എം, ബ്ലൂടൂത്ത് 4.2, വൈഫൈ, 4G VoLTE, USB-OTG മുതലായവയമാണ് മറ്റ് പ്രധാന സവിശേഷതകള്‍.

Advertisement

ഹുവായിയുടെ ഇമോഷന്‍ UI ലളിതവും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടില്ലാത്തതുമാണ്. വണ്‍-കീ സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിംഗ് അനായാസമാക്കുന്നു. ഒരേ ആപ്പില്‍ രണ്ട് വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ആപ്പ് ട്വിന്‍. സ്റ്റാറ്റസ് ബാറില്‍ ബാറ്ററിയില്‍ അവശേഷിക്കുന്ന ചാര്‍ജിന്റെ ശതമാനവും ഡാറ്റാ സ്പീഡും അറിയാനും സൗകര്യമുണ്ട്.

ഫോണ്‍ അണ്‍ലോക്ക്/ലോക്ക് ചെയ്യാന്‍ ഗൂഗിള്‍ അസിസ്റ്റന്റ് മതി..അതിനു മുന്‍പ് ഇക്കാര്യം ശ്രദ്ധയിലും വേണം!

പോക്കറ്റിന് ഇണങ്ങുന്ന വിലയ്ക്ക് പുറത്തിറക്കിയിരിക്കുന്ന അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടിയ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓണര്‍ 9 ലൈറ്റ്. 18:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേ, നാല് ക്യാമറകള്‍, പ്രീമിയം ഗ്ലാസ് ഡിസൈന്‍ മുതലായവ ഈ വിലയ്ക്ക് മറ്റൊരിടത്തും കിട്ടുകയില്ല. എന്തായാലും ഭാവിയിൽ ഇതുപോലെ കൂടുതൽ ഇന്ത്യൻ നിർമിത ഓണർ, വാവെയ് ഫോണുകൾ നമുക്ക് പ്രതീക്ഷിക്കാം.

Best Mobiles in India

English Summary

Honor Lite is Now Indian Made