6.9 ഇഞ്ച് പടുകൂറ്റൻ ഡിസ്പ്ളേ, 5000 mAh ബാറ്ററി, 8 ജിബി റാം.. ഹോണർ നോട്ട് 10 എത്തി!


വാവെയ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഹോണർ നോട്ട് 10 ചൈനയിൽ അവതരിപ്പിച്ചു. 6.9 ഇഞ്ചിന്റെ ഭീമൻ ഡിസ്പ്ളേ, ജിപിയു ടർബോ പിന്തുണ, 18.5:9 അനുപാതത്തിലുള്ള ഡിസ്പ്ളേ എന്നിവയാണ് ഫോണിന്റെ എടുത്തുപറയേണ്ട പ്രധാന സവിശേഷതകൾ. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സവിശേഷതകളുള്ള മികച്ച ക്യമാറ സെറ്റപ്പും ഫോണിന് കരുത്തേകുന്നുണ്ട്.

പ്രധാന സവിശേഷതകൾ

ആൻഡ്രോയ്ഡ് 8.1 ഓറിയോ, ഡ്യുവൽ സിം, ഇഎംയുഐ 8.2, 18.5: 9 അനുപാതത്തിലുള്ള 6.9 ഇഞ്ച് ഫുൾ എച്ച്ഡി + 2220x1080 പിക്സൽ എഎംഒഎൽഇഡി ഡിസ്പ്ലെ, HiSilicon കിറോൺ 970 SoC, ജിപിയു ടർബോ, 6 ജിബി, 8 ജിബി റാം ഓപ്ഷനുകൾ എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. ഒപ്പം 5000 mAh ന്റെ പടുകൂറ്റൻ ബാറ്ററിയും ഫോണിലുണ്ട്.

ക്യാമറ

24 മെഗാപിക്സൽ പ്രൈമറി സെൻസറും 16 മെഗാപിക്സൽ സെക്കൻഡറി സെൻസററുമുള്ള ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിന് പിറകിലുള്ളത്. കൃത്രിമ ഇമേജ് സ്റ്റെബിലൈസേഷൻ, എൽഇഡി ഫ്ളാഷ് എന്നിവയുമുള്ള ഈ രണ്ട് സെൻസറുകളിലും f / 1.8 apertureഉം ഉണ്ട്. ഇൻഡോർ, ഔട്ട്ഡോർ നീല ആകാശം, സസ്യങ്ങൾ, രാത്രി രംഗം എന്നിവയുൾപ്പെടെ എട്ട് ദൃശ്യങ്ങൾ പിന്തുണയ്ക്കുന്നതാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറ. മുൻവശത്ത് ഒരു 13 മെഗാപിക്സലിന്റെ സെൻസറും അതിൽ ഫെയ്സ് അൺലോക്ക് ഫീച്ചറും കൂടെ ഉണ്ട്.

മറ്റു സവിശേഷതകൾ

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് ഓണർ 10 ന്റെ സ്റ്റോറേജ് സവിശേഷത. കണക്ടിവിറ്റിയുടെ കാര്യത്തിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്- സി എന്നിവയുമുണ്ട്. 3.5 എംഎം ഹെഡ്ഫോൺ ജാക്ക് ഇല്ല എങ്കിലും ഹെഡ്ഡ്സെറ്റുകളെ പിന്തുണയ്ക്കാൻ 3.5 എംഎം ഹെഡ്ഫോൺ ജാക്ക് അഡാപ്റ്റർ ഉപയോഗിച്ച് യുഎസ്ബി ടൈപ്പ്- സി വഴി സൗകര്യമൊരുക്കുന്നുണ്ട്. ഒപ്പം വിരലടയാള സെൻസർ അടക്കം പ്രധാന സെൻസറുകളെല്ലാം ഉണ്ട്.

വിലയും ലഭ്യതയും

4 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 2,799 യുവാൻ (ഏകദേശം 28100 രൂപ)യും 6 ജിബി 128 ജിബി മോഡലിന് 3199 യുവാൻ (ഏകദേശം 32000 രൂപ)യുമാണ് വില വരുന്നത്. ഇത് കൂടാതെയുള്ള 8 ജിബി റാം 128 ജിബി മെമ്മറി മോഡൽ 3599 യുവാൻ (ഏകദേശം 36000 രൂപ) എന്ന വിലയിലാണ് ലഭ്യമാകുക. ഓഗസ്റ്റ് 3ന് ആണ് ഫോൺ ചൈനയിൽ ലഭ്യമാകുക. വൈകാതെ തന്നെ ഇന്ത്യയിലും എത്തും എന്ന് പ്രതീക്ഷിക്കാം.

ലോകം മൊത്തം ഭീതി പരത്തിയ 10 ചിത്രങ്ങൾ! കഴിവതും ഇവ തനിയെ കാണാതിരിക്കുക!

Most Read Articles
Best Mobiles in India
Read More About: huawei honor mobiles smartphones

Have a great day!
Read more...

English Summary

Honor Note 10 With Huge Display, 5,000mAh Battery Launched