വെറും 6400 രൂപക്ക് 24 എംപി സെൽഫി ക്യാമറയുമായി ഹോണർ പ്ലേ 7


വാവെയ് തങ്ങളുടെ സബ് ബ്രാൻഡായ ഹോണർ വഴി ഒരുപിടി മികച്ച ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. പലത്തും ഏറെ ശ്രദ്ധ നേടിയതും ഒരുപാട് വിറ്റൊഴിഞ്ഞതുമാണ്. ഈ നിരയിലേക്ക് ഒരു തകർപ്പൻ ബഡ്ജറ്റ് ഫോണുമായി ഹോണർ എത്തുകയാണ്. ഏകദേശം 6400 രൂപയാളം മാത്രം വില വരുന്ന ഒരു ഫോണുമായി. അതും 24 എംപി സെൽഫി ക്യാമറയോട് കൂടി.

Advertisement

ചൈനയിലാണ് ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഹോണർ പ്ലേ 7 ഔദ്യോഗിക അവതരിപ്പിച്ചത്. 18: 9 ഡിസ്പ്ലെ, 24 മെഗാപിക്സൽ സെൽഫി ക്യാമറ, 3020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിലെ പ്രധാന പ്രത്യേകതകൾ. 599 സിഎൻവൈ (ഇന്ത്യയിൽ ഏകദേശം 6,400 രൂപ) ആണ് ഫോണിന് വിലയിട്ടിയയ്ക്കുന്നത്. നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്ലാക്ക്, ഗോൾഡ്, ബ്ലൂ എന്നീ നിറങ്ങളിലാണ് മോഡൽ ലഭ്യമായ്ക്കുക.

ഹോണർ പ്ലേ 7 സവിശേഷതകൾ ഒറ്റനോട്ടത്തിൽ.

Advertisement

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.1 ഓറിയോ, 18: 9 അനുപാതത്തിൽ 5.45 ഇഞ്ച് HD + 720x1440 പിക്സൽ ഐപിഎസ് എൽസിഡി ഡിസ്പ്ലെ, ക്വാഡ്കോർ മീഡിയടെക്ക് MT6739 SoC, 2 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ.

ക്യാമറയുടെ കാര്യത്തിൽ, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ്, PDAF, ഓട്ടോഫോക്കസ്, 4x ഡിജിറ്റൽ സൂം എന്നിവയുള്ള 13 മെഗാപിക്സൽ CMOS സെൻസറാണ് പിറകിലെ ക്യാമറക്ക് ഉള്ളത്. മുൻവശത്ത് ആണ് അല്പം അത്ഭുതപോലെടുത്തുന്ന ഒരു പ്രത്യേകത ഉള്ളത്. 24 മെഗാപിക്സൽ സെൻസർ ആണ് സെല്ഫിക്കായി ഉള്ളത്. ഈ വിലയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ മുൻക്യാമറ സൗകര്യമാണിത്. എഫ് / 2.0 അപ്പെർച്ചർ, സോഫ്റ്റ് ലൈറ്റ് എൽഇഡി ഫ്ളാഷ് എന്നീ സൗകാര്യങ്ങളും ഒപ്പമുണ്ട്.

Advertisement

2 ജിബി റാമുള്ള 16 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ആണ് ഫോണിനുള്ളത്. 256 ജിബി വരെ വർദ്ധിപ്പിക്കാവുന്ന സ്ലോട്ടും ഉണ്ട്. 3020mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുക. കണക്ടിവിറ്റിക്ക് 4G LTE, വൈ-ഫൈ 802.11 b / g / n, എച്ച്പി, ഗ്ലോനാസ്, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയുമുണ്ട്.

ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് പിസി ഗെയിമുകള്‍ സ്ട്രീം ചെയ്യാന്‍ പുതിയ ആപ്പ്

ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകളായി ഉള്ളത്. എന്നാൽ വിരലടയാള സെൻസറോ മുഖം ഉപയോഗിച്ച് അണ്ലോക്ക് ചെയ്യുന്ന സംവിധാനമോ ഒന്നുമില്ല. അല്ലെങ്കിലും ഈയൊരു വിലയിൽ എങ്ങനെ നമുക്ക് പ്രതീക്ഷിക്കാനാണ് ഇത്രയും കാര്യങ്ങൾ. ഏതായാലും ബഡ്ജറ്റ് ഫോണുകളുടെ കൂട്ടത്തിൽ എന്തുകൊണ്ടും വാങ്ങിക്കാവുന്ന ഈ മോഡൽ ഉടൻ ഇന്ത്യയിലും എത്തിയേക്കും.

Best Mobiles in India

Advertisement

English Summary

Honor Play 7 Launched; Top Features