കുറഞ്ഞ വിലയിൽ ഫ്ലാഗ്ഷിപ്പ് സവിശേഷതകളുമായി ഓണർ പ്ളേ!


രാജ്യത്ത് ഏറ്റവുമധികം മത്സരം നടക്കുന്ന സ്മാർട്ട്‌ഫോൺ വിപണിയാണ് ബജറ്റ് ഫോണുകളുടേത്. എല്ലാ കമ്പനികളും തങ്ങളുടെ ബഡ്ജറ്റ് ഫോണുകൾ ഒന്നിന് പിറകെ ഒന്നായി ഇറക്കുന്നതും അതുകൊണ്ടാണ്. പലപ്പോഴും അത്തരത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക എല്ലാ കമ്പനികളുടെയും ഫോണുകളും ആ രീതിയിൽ വിജയം നേടാറുമുണ്ട്. ഈ നിരയിൽ കരുത്ത് തെളിയിച്ച ഒരുപിടി ഫോണുകളുടെ കൂട്ടത്തിലേക്ക് ഈയടുത്ത് എത്തിയ ഒരു മോഡൽ ആണ് വാവെയുടെ സബ് ബ്രാൻഡ് ആയ ഓണറിന്റെ ഓണർ പ്ളേ. സവിശേഷതകൾ കൊണ്ടും അതിനൊത്ത വില കൊണ്ടും ഏറെ ശ്രദ്ധ നേടിയ ഈ മോഡലിനെ കൂടുതൽ അടുത്തറിയുകയാണ് ഇന്നിവിടെ.

Advertisement

4 ജിബി റാം, 64 ജിബി മെമ്മറി ഉള്ള ഈ മോഡൽ 19,990 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. കൊടുക്കുന്ന പണത്തിന് മൊത്തം മൂല്യം തരുന്ന സവിശേഷതകളും പ്രത്യേകതകളും തന്നെയാണ് ഈ മോഡൽ ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നതും ഏറെ ആളുകളെ വാങ്ങുന്നതിലേക്ക് ആകർശിക്കുന്നതും. ഫോണിന്റെ പ്രധാന സവിശേഷതകളിലൂടെ ഒന്ന് കണ്ണോടിക്കുകയാണ് ഇന്നിവിടെ.

Advertisement

മികച്ച ഗെയിമിങ് അനുഭവത്തിനായി ജിപിയു ടർബോ

മികച്ച ഒരു ഫോൺ വാങ്ങുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച പെർഫോമൻസ്. ഇവിടെ ഓണർ പ്ളേ എത്തുന്നത് കമ്പനിയുടെ ഗെയിമിങ് പെർഫോമൻസ് സവിശേഷതയായ ജിപിയു ടർബോയോട് കൂടിയാണ്. ജിപിയു Mali G72 MP12 വിന്റെ കരുത്തിൽ ഒപ്പം ജിപിയു ടർബോ പ്രവർത്തനം കൂടിയാകുമ്പോൾ മികച്ച പ്രകടനം ആണ് ഫോൺ കാഴ്ച വെക്കുക. ഒരേ സമയം സോഫ്റ്വെയർ, ഹാർഡ്‌വെയർ എന്നുവയുടെ പ്രവർത്തനം ഏകോപിപ്പിക്കുക വഴി ഏറ്റവും മികച്ച ഗെയിമിംഗ് അനുഭവത്തെ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാക്കുന്നു.

Advertisement

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചിപ്സെറ്റ്

ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷത ആണ് ഫോണിന്റെ പ്രോസസർ. ഇവിടെ പല കമ്പനികളും സ്നാപ്ഡ്രാഗൻ പ്രോസസ്‌റിന് പിറകെ പോകുമ്പോൾ ഓണർ തങ്ങളുടെ സ്വന്തം പ്രോസസറുമായിട്ടാണ് എത്തുന്നത്. കിരിൻ 970 AI പ്രോസസർ വഴി സാധാരണ ഗതിയിൽ ഒരു ഫോണിന് ആവശ്യമായ പ്രോസസർ സൗകര്യങ്ങൾ എല്ലാം തന്നെ നൽകുകയും അതോടൊപ്പം തന്നെ AI കരുത്തിൽ അതിന്റെ 10nm നിർമ്മാണം വഴി 5.5 ബില്യൺ ട്രാൻസിറ്ററുകൾ ഒരൊറ്റ സ്ക്വയർ സെന്റി മീറ്ററിൽ പ്രവർത്തിക്കുന്നതിലൂടെ ഭേദപ്പെട്ട പ്രകടനം ഫോണിന് ലഭ്യതമാകുന്നു. ഒപ്പം 4 ജിബി, അല്ലെങ്കിൽ 6 ജിബി റാമും കൂടിയാകുമ്പോൾ ഫോണിൽ ഏത് പ്രവർത്തനവും മുകവുറ്റതാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു ഫോൺ എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം ഓണർ പ്ളേ കാഴ്ചവെക്കും.

Advertisement

ഫുൾ എച്ഡി+ ഡിസ്‌പ്ലേ, 3ഡി സൗണ്ട് എഫക്ട്

6.3 ഇഞ്ച് ഫുൾ HD+ 2340×1080 പിക്സൽ ഡിസ്പ്ളേ ആണ് ഓണർ 9 പ്ലെക്ക് കരുത്ത് പകരുന്നത്. ഇത്രയും വലിയ ഇത്രയും പിക്സൽ അനുപാതമുള്ള ഒരു ഡിസ്‌പ്ലേ എന്ന നിലയിൽ ഗെയിമിങ് അടക്കം സകല മൾട്ടിമീഡിയ ആവശ്യങ്ങളും ഏറ്റവും മനോഹാരമായി നമുക്ക് ഈ ഫോണിൽ ആസ്വദിക്കാൻ പറ്റും. 19:5:9 എന്ന അനുപാതം ഫുൾവ്യൂ ഡിസ്‌പ്ലേയോട് കൂടിയാകുമ്പോൾ ദൃശ്യങ്ങൾ ഒന്നുകൂടെ മനോഹരമാകും. അതോടൊപ്പം എടുത്തുപറയേണ്ട മറ്റൊന്നാണ് ഫോണിലെ 3ഡി സൗണ്ട് എഫക്ട്. അതുപോലെ 85% NTSC കളർ gamut വഴി മികച്ച നിറങ്ങൾ നൽകാനും സാധിക്കും.

Advertisement

EMUI 8.1 അടിസ്ഥാനത്തിൽ ഉള്ള ആൻഡ്രോയ്ഡ് ഒറിയോ

ആൻഡ്രോയിഡ് ഒറിയോ ഇന്ന് അത്ര പുതുമ ഉള്ള കാര്യമല്ല, ഇന്നുറങ്ങുന്ന മിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും ഒറിയോ തന്നെയാണ് വരുന്നത്. ഇവിടെ ഓണർ പ്ളേയും എത്തുന്നത് ഇത്തരത്തിൽ ഒറിയോയിൽ തന്നെയാണ്. എന്നാൽ ഓപ്പറേറ്റിങ് സിസ്റ്റം വ്യത്യസ്തമായ അനുഭവം തരുന്നത് അതിലുള്ള ഓണറിന്റെ സ്വന്തം കസ്റ്റം ഒഎസ് ആയ EMUI 8.1ൽ ആണ്. One key സ്പ്ലിറ്റ് സ്ക്രീൻ അടക്കമുള്ള മികച്ച സൗകര്യങ്ങൾ ഈ ഒഎസിന് കരുത്ത് പകരുന്നുണ്ട്. അതിനാൽ തന്നെ ആൻഡ്രോയ്ഡ് ഒറിയോയും EMUI 8.1ഉം കൂടിച്ചേർന്ന് മികച്ച ഒരു സോഫ്റ്റ്‌വെയർ അനുഭവം നമുക്ക് നൽകും.

Advertisement

AI അധിഷ്ടിതമായ ഇരട്ട ക്യാമറ സെറ്റപ്പ്

എല്ലാ മേഖലകളിലും എന്ന പോലെ ക്യമറയുടെ കാര്യത്തിലും ഓണർ ഫോണുകൾ മികച്ച അനുഭവം നൽകാറുണ്ട്. ഇവിടെ ഓണർ പ്ളേയും ആ പതിവ് തെറ്റിക്കുന്നില്ല. 16 എംപി, 2 എംപി എന്നിങ്ങനെ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിന്റെ പിറകിൽ ഉള്ളത്. EIS, AIS അടക്കമുള്ള സവിശേഷതകൾ എല്ലാം ചേർന്നാണ് ഈ ക്യാമറ എത്തുന്നത്. 22 വ്യത്യസ്തമായ വിഭാഗങ്ങളിൽ 500ൽ അധികം സീനുകൾ തിരിച്ചറിയാൻ കെൽപ്പുള്ള AI സാങ്കേതികവിദ്യയാണ് ഫോണിൽ ഉള്ളത്. അതോടൊപ്പം തന്നെ മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും ഫോണിൽ ഉണ്ട്. 2.0um പിക്സൽസിൽ എത്തുന്ന ഈ ക്യാമറ ഒരു സെൽഫി പ്രേമിയെ സൻബന്ധിച്ചെടുത്തോളം ഒട്ടും നിരാശപ്പെടുത്താത്ത ഒന്നാണ്.

സ്മാർട്ട് ആയി പ്രവർത്തിക്കുന്ന ഫേസ് അണ്ലോക്ക്

ഇന്ന് ഫേസ് അണ്ലോക്ക് ഏതൊരു ഫോണിന്റെയും അനിവാര്യ ഘടകം ആണ്. അത്യാവശ്യം തരക്കേടില്ലാത്ത ഒരു ഫോൺ ആണ് നിങ്ങൾ വാങ്ങുന്നത് എങ്കിൽ അതിൽ തീർച്ചയായും ഈ സൗകര്യം ഉണ്ടായിരിക്കുകയും വേണം. ഇവിടെ AI സഹായത്തോട് കൂടി കൂടുതൽ മികച്ച ഫലം തരുന്ന മികച്ച പ്രതികരണം നൽകുന്ന ഫേസ് അണ്ലോക്ക് ആണ് കമ്പനി ഓണർ പ്ളേയിൽ ഉൾക്കിളിച്ചിട്ടുള്ളത്. ഇത് നങ്ങളുടെ ഫോണുകൾക്ക് മികച്ച സുരക്ഷ നൽകും.

ഫാസ്റ്റ് ചർജ്ജിങ് സംവിധാനം

ബാറ്ററിയുടെ കാര്യത്തിലും ഓണർ പ്ളേ നിങ്ങളെ നിരാശപ്പെടുത്തില്ല. 3750 mAh ന്റെ ബാറ്ററി ഒരു ദിവസം മുഴുവനും ചിലപ്പോൾ അതിൽ അധികമായും മികച്ച ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ അതിവേഗ ചർജ്ജിങ് സൗകര്യവും ഫോണിൽ ഉണ്ട്.

Best Mobiles in India

English Summary

Honor Play: Experience flagship performance in mid-range price-point