പിന്നില്‍ 48 മെഗാപിക്‌സല്‍ ക്യാമറയും മുന്നില്‍ ഡിസ്‌പ്ലേ ഹോള്‍ ക്യാമറയുമായി ഹോണര്‍ വി20


വിപണിമൂല്യം ഉയര്‍ന്നതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ സ്മാര്‍ട്ട്‌ഫോണുകളാണ് ഹുവായുടെ ഉടമസ്ഥതയിലുള്ള സബ് ബ്രാന്‍ഡായ ഹോണറില്‍ നിന്നും പിറവിയെടുക്കുന്നത്. ഇപ്പോഴിതാ പിന്നില്‍ 48 മെഗാപിക്‌സലിന്റെ ക്യാമറയും മുന്നില്‍ ഡിസ്‌പ്ലേ ഹോള്‍ ക്യമറയുമായി പുത്തന്‍ വ്യു20 യെ വിപണിയിലെത്തിച്ചിരിക്കുകയാണ് ഹോണര്‍. ഹോങ്കോങില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് ഫോണിനെ ആഗോള തലത്തില്‍ അവതരിപ്പിച്ചത്.

Advertisement

പുതിയ വ്യു20 യുടെ വരവ്

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹോണര്‍ വ്യു10 ന്റെ പിന്മുറക്കാരനായാണ് പുതിയ വ്യു20 യുടെ വരവ്. ഡിസ്‌പ്ലേ ഹോളോടു കൂടിയ ഹോണറിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയാണ് പുതിയ വ്യു 20ക്കുള്ളത്. സാംസംഗ് എ8എസിനെ വെല്ലുവിളിക്കുക തന്നെയാണ് വ്യു20 ലക്ഷ്യമിടുന്നത്. വ്യൂ 20യെ അവതരിപ്പിച്ചു തൊട്ടു പിന്നാലെ എ 8എസിനെ സാംസംഗ് അവതരിപ്പിച്ചു എന്നതും ഏറെ ശ്രദ്ധേയമാണ്.

സോണിയുടെ IMX586 സെന്‍സറുമായി പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് വ്യു 20 എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. മാത്രമല്ല 48 മെഗാപിക്‌സല്‍ ക്യാമറ ഉള്‍ക്കൊള്ളിക്കുന്ന ആദ്യ മോഡലുമാണിത്. ജനുവരി 22നാണ് വി20യുടെ ആഗോളതലത്തിലുള്ള ലോഞ്ച് ഹോണര്‍ നിശ്ചയിച്ചിരിക്കുന്നത്. പാരീസിലാണ് പുറത്തിറക്കല്‍ ചടങ്ങ് നടക്കുന്നത്.

ചൈനയില്‍ മാത്രമാണ് ഈ മോഡലിനെ വി20 എന്നറിയപ്പെടുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ വി വേരിയന്റ് മോഡലുകള്‍ക്ക് വ്യൂ എന്നാണ് വിളിപ്പേര്.

Advertisement
വി20 ലഭ്യതയും വിലയും

ഹോങ്കോങ്ങിലാണ് മോഡലിന്റെ ഔദ്യോഗിക പുറത്തിറങ്ങല്‍ നടന്നത്. ഫോണിന്റെ സവിശേഷതകള്‍ ഉള്‍പ്പടെ വിവരിച്ചെങ്കിലും വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 26ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വി20 യുടെ ചൈനയിലെ വില ലഭ്യമാകും. അടുത്ത മാസമാണ് ആഗോള ലോഞ്ച്.

വി20 സവിശേഷതകള്‍

ലോകത്തിലെ ആദ്യ ഇന്‍-ഡിസ്‌പ്ലേ ക്യാമറ സ്മാര്‍ട്ട്‌ഫോണായ വി20ല്‍ ഇടത്തേ അറ്റത്താണ് സെല്‍ഫി ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. 4.5 മില്ലീമീറ്ററാണ് ക്യാമറ ഹോള്‍. 48 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്നിലുള്ളത്. സോണിയുടെ സെന്‍സറാണ് മറ്റൊരു പ്രത്യേകത. 1/2.0 ഇഞ്ച് സിമോസ് സെന്‍സര്‍, 4ഇന്‍1 ലൈറ്റ് ഫ്യൂഷന്‍, 4 ടൈംസ് എച്ച്.ഡി.ആര്‍ സെന്‍സര്‍ എന്നിവയാണ് പിന്നിലെ ക്യാമറ സവിശേഷതകള്‍. 7എന്‍.എം ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 980 ചിപ്പ്‌സെറ്റ് ഫോണിനെ കരുത്തനാക്കുന്നു.

5 ആക്‌സിസ് റിംഗ് ഡിസ്‌പെന്‍സിംഗ് സംവിധാനമുള്ള ഡിസൈനാണ് വി20 ലുള്ളതെന്ന് ഹോണര്‍ അവകാശപ്പെടുന്നുണ്ട്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാമറ ലെന്‍സ്, 0.1 മില്ലീമീറ്റര്‍ പ്രീസിഷന്‍ അസംബ്ലി എന്നിവയും ഫോണിലുണ്ട്. ജി.പി.യു ടര്‍ബോ ഗേമിംഗ് സംവിധാനം വി20 ലുണ്ടെന്നും അറിയുന്നുണ്ട്.

ലിങ്ക് ടര്‍ബോയാണ് മറ്റൊരു പ്രത്യേകത. പുറത്തിറക്കല്‍ ചടങ്ങില്‍ ഈ സവിശേഷതയ്ക്കു പ്രത്യേകം പരമാമര്‍ശം ലഭിച്ചു. വൈഫൈ, എല്‍.റ്റി.ഇ കണക്ഷനുകളെ കമ്പൈന്‍ ചെയ്തിരിക്കുന്ന സവിശേഷതയാണിത്. ക്ലൗഡ് മള്‍ട്ടി-പാത്ത് അഗ്രിഗേഷന്‍, ഫോണിന്റെ സ്പീഡ്, ലാഗിംഗ് കുറയ്ക്കല്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സംവിധാനമാണിത്. മികച്ച പ്രവര്‍ത്തനത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും പ്രയോജനപ്പെടുത്തിയിരിക്കുന്നു.

എത്ര സമയം നിങ്ങള്‍ ഇന്ന് ഫേസ്ബുക്കില്‍ ചിലവഴിച്ചു..അറിയാമോ?

 


Best Mobiles in India

English Summary

Honor V20 With Display Hole for Front Camera, 48-Megapixel Rear Camera Unveiled