പിന്നില്‍ 48 മെഗാപിക്‌സല്‍ ക്യാമറയും മുന്നില്‍ ഡിസ്‌പ്ലേ ഹോള്‍ സെല്‍ഫി ക്യാമറയുമായി ഹോണറിന്റെ കരുത്തന്‍ വി20


ഇലക്ട്രോണിക് ഭീമന്മാരായ ഹുവായ് തങ്ങളുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ഹോണര്‍ വി20യെ ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ഹുവായ് നോവ 4നെ അനുസ്മരിപ്പിക്കും വിധമുള്ള പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറ, ഇരട്ട പിന്‍ ക്യാമറ എന്നിവ ഫോണിലുണ്ട്. 48 മെഗാപിക്‌സലിന്റെ സോണി സെന്‍സറാണ് പിന്നില്‍ ഇടംപിടിച്ചിരിക്കുന്നത്. മുന്നിലെ സെല്‍ഫി ക്യാമറ 25 മെഗാപിക്‌സലാണ്.

Advertisement

ബാറ്ററി കരുത്ത്

ഹുവായുടെ തന്നെ ഹൈസിലിക്കണ്‍ കിരിന്‍ 980 ചിപ്പ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 4000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. ടര്‍ബോ ടെക്ക്‌നോളജിയുള്ളതാണ് ബാറ്ററി. ചൈനയില്‍ ഒഴികെ വി20ക്ക് വ്യൂ20 എന്നാണ് വിളിപ്പേര്. ആഗോള തലത്തില്‍ പാരീസില്‍ ജനുവരി 22നാണ് വില്‍പ്പന ആരംഭിക്കുന്നത്. നിലവില്‍ ജന്മനാടായ ചൈനിയില്‍ മാത്രമാണ് ഔദ്യോഗികമായി പുറത്തിറങ്ങിയത്.

Advertisement
വില, വിപണി, ഡിസൈന്‍

ഇന്ത്യന്‍ വില കണക്കാക്കിയാല്‍ ഏകദേശം 30,400 രൂപയാണ് മോഡലിന്റെ വിപണി വില ആരംഭിക്കുന്നത്. 6ജി.ബി റാം+128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 30,400 രൂപയും 8ജി.ബി റാം+128 ജി.ബി മോഡലിന് 35,500 രൂപയുമാണ് വില. ചാമിംഗ് ബ്ലൂ, റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. ഫോണിനായുള്ള പ്രീ ഓര്‍ഡര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഷിപ്പിംഗ് ആരംഭിക്കും

tmall, vmall, jingdong, sunning.com എന്നിവിടങ്ങളില്‍ നിന്നും ചൈനയിലുള്ളവര്‍ക്ക് ഫോണ്‍ വാങ്ങാം. ഡിസംബര്‍ 28ന് ഷിപ്പിംഗ് ആരംഭിക്കും. മോഷിനോ എഡിഷന്‍ മോഡലും കമ്പനി ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. 8 ജി.ബി റാമും 256 ജി.ബി ഇന്റേണല്‍ മ്മെറിയുമാണ് ഈ മോഡലിലുള്ളത്. 40,600 രൂപയാണ് വില. ചുമപ്പ്, കറുപ്പ് നിറങ്ങളില്‍ മാത്രമേ ഈ മോഡല്‍ ലഭിക്കുകയുള്ളൂ.

പഞ്ച് ഹോള്‍ ക്യാമറ

മുന്‍ ഭാഗത്ത് ഇടത്തേ അറ്റത്താണ് പഞ്ച് ഹോള്‍ ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. 4.5 മില്ലീമീറ്ററാണ് പഞ്ച്‌ഹോള്‍. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണുള്ളത്. 48 മെഗാപിക്‌സലിന്റെ സോണി സെന്‍സറാണ് പിന്നിലുള്ളത്. പിന്നില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ഹോണല്‍ വ്യൂ20 എന്ന പേരിലാണ് വിപണി നടക്കുക. ജനുവരി 22ന് ആഗോള വിപണി ആരംഭിക്കും.

വി20 സവിശേഷതകള്‍

ഇരട്ട സിം മോഡലാണ് ഹോണര്‍ വി20. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് പ്രവര്‍ത്തനം. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ടി.എഫ്.ടി എല്‍.സി.ഡി ഡിസ്‌പ്ലേ മികച്ചതാണ്. 1080X2310 പിക്‌സലാണ് റെസലൂഷന്‍. 19:5:9 ആസ്‌പെക്ട് റേഷ്യോയും 91.82 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയും ഫോണിലുണ്ട്. 7nm ഒക്ടാകോര്‍ പ്രോസസ്സര്‍ ഹാര്‍ഡ്-വെയറിന് കരുത്തു പകരും.

ഫോണ്‍ ലഭിക്കുക

2.6 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് സ്പീഡ്. 128/256 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യമില്ല. ക്യാമറയുടെ ഭാഗം നോക്കിയാല്‍ സോണി IMX586 സെന്‍സറാണ് പിന്‍ ഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്. ഇതാകട്ടെ 48 മെഗാപിക്‌സലാണ്. ഉപയോക്താക്കള്‍ക്കായി 3ഡി അവതാറുകള്‍ സൃഷ്ടിക്കാന്‍ തരത്തിലുള്ള സംവിധാനങ്ങള്‍ ക്യാമറ ഭാഗത്തുണ്ട്. 25 എം.പിയാണ് മുന്നിലെ ക്യാമറ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗ് പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ഗെയിമിംഗിനായി

അതിവേഗ ചാര്‍ജിംഗ് ഉള്‍ക്കൊള്ളിച്ച 4,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ബഫര്‍ ഫ്രീ ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ലിങ്ക് ടര്‍ബോ സംവിധാനവുമുണ്ട്. ബ്ലൂടൂത്ത് 5.0, വൈഫൈ 802.11 കണക്ടീവിറ്റി സംവിധാനങ്ങളും യു.എസ്.ബി ടൈപ്പ് സി പോര്‍ട്ടും ഫോണിലുണ്ട്. ഗെയിമിംഗിനായി ടര്‍ബോ 2.0 സംവിധാനവുമുണ്ട്. ആസിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രയോസ്‌കോപ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ഹോണല്‍ വി20 ലുണ്ട്.

Best Mobiles in India

English Summary

Honor V20 With 'Hole-Punch' Selfie Camera Design, 48-Megapixel Rear Camera Unveiled: Price, Specifications