ഓണര്‍ വ്യൂ 10 എഐ സ്മാര്‍ട്ട്‌ഫോണ്‍: എന്താണ് ഈ എഐ?


ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സ് (എഐ) നമ്മുടെ ദൈനംദിന ജീവിത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍, യാത്ര, നിത്യജീവിതം എന്നു വേണ്ട എല്ലാ മേഖലകളിലും എഐ കയ്യൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. സിരി, ഗൂഗിള്‍ അസിസ്റ്റന്റ്, കോര്‍ട്ടാന മുതലായ വോയ്‌സ് അസിസ്റ്റന്റുകള്‍ എഐ അടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

Advertisement

ഇവ സ്മാര്‍ട്ട്‌ഫോണുകളില്‍ എഐ കൊണ്ടുവരാന്‍ പോകുന്ന വലിയ മാറ്റങ്ങളുടെ ചെറിയ തുടക്കമായിരുന്നു. ഓണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഈ ദിശയില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

Advertisement

ശരിയായ എഐ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വാഗ്ദാനവുമായി വിപണിയിലെത്തിയിരിക്കുന്ന ഓണര്‍ വ്യൂ 10, നമ്മുടെ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം തന്നെ മാറ്റിമറിക്കാന്‍ പോന്നതാണ്. ഓണര്‍ സ്മാര്‍ട്ട്‌ഫോണില്‍ എഐ എന്തുമാറ്റമാണ് കൊണ്ടുവന്നിരിക്കുന്നതറിയാന്‍ ആകാംക്ഷയായി അല്ലേ? തുടര്‍ന്ന് വായിക്കൂ.

കിരിന്‍ 970 എഐ സിപിയു

ഓണര്‍ വ്യൂ 10 സ്മാര്‍ട്ട് മാത്രമല്ല, ബുദ്ധിശാലിയുമാണ്. അതിന് നന്ദി പറയേണ്ടത് എന്‍പിയു യൂണിറ്റോട് കൂടിയ കിരിന്‍ 970 എഐ സിപിയുവിനോടാണ്. ഒരു ചതുരശ്ര സെന്റീമീറ്ററില്‍ 5.5 ബില്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ ക്രമീകരിച്ച് തയ്യാറാക്കിയിരിക്കുന്ന 10nm പ്രോസസ്സര്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രകടനം മികച്ചതാക്കുന്നു.

അതിവേഗതിയില്‍ പ്രതികരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ മികച്ച അനുഭവവാണ് പ്രദാനം ചെയ്യുന്നത്. ഫോണിന്റെ ഓരോ പ്രവര്‍ത്തനത്തിലും എന്‍പിയുവിന്റെ പങ്ക് വ്യക്തമാണ്.

ക്വാഡ്‌കോര്‍ കോര്‍ടെക്‌സ്-A73 സിപിയു ക്ലസ്റ്ററുമായി താരതമ്യം ചെയ്താല്‍, ഓണര്‍ വ്യൂ 10 എഐ 25 മടങ്ങ് മികച്ച പ്രകടനം നല്‍കുന്നു. പ്രവര്‍ത്തന ശേഷിയുടെ കാര്യത്തില്‍ 50 മടങ്ങാണ് മികവ്. ചില ഉദാഹരണങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ഒരു സെക്കന്റില്‍ 2000 ചിത്രങ്ങള്‍ വരെ പ്രോസസ്സ് ചെയ്യാന്‍ ഓണര്‍ വ്യൂ 10-ന് കഴിയും. ഇപ്പോള്‍ വിപണിയിലുള്ള മറ്റൊരു ചിപ്പിനും ഈ വേഗത നല്‍കാനാകില്ല.

ഈ സ്മാര്‍ട്ട്‌ഫോണിലെ എഐ വസ്തുക്കളെ തിരിച്ചറിയുന്നത് പോലുള്ള കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ഉപയോഗരീതി മനസ്സിലാക്കി നിങ്ങളെ തൃപ്തിപ്പെടുത്താന്‍ ഈ ഫോണിന് കഴിയും. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന പേടി വേണ്ട, എല്ലാം സുരക്ഷിതമായിരിക്കും.

ക്ലൗഡ്, ഡാറ്റാബേസുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിസ്മ, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയ ആപ്പുകളും ഓണര്‍ വ്യൂ 10-ല്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നമുക്ക് ഒരുവിധത്തിലുള്ള ഇഴച്ചിലും അനുഭവപ്പെടുകയില്ല.

അത്ഭുതകരമായ ക്യാമറ

തത്സമയ സീന്‍-ഒബ്ജക്ട് റെക്കഗ്നിഷന്‍ സാങ്കേതിവിദ്യ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ക്യാമറയുടെ പ്രവര്‍ത്തനവും വളരെ മികച്ചതാണ്. കളര്‍, കോണ്‍ട്രാസ്റ്റ്, ബ്രൈറ്റ്‌നസ്, എക്‌സ്‌പോഷര്‍ മുതലായവ ഏറ്റവും മികച്ച രീതിയില്‍ ക്രമീകരിക്കാന്‍ ഓണര്‍ വ്യൂ 10-ന് കഴിയും.

ചില സ്മാര്‍ട്ട്‌ഫോണുകളിലെ പ്രോ മോഡില്‍ ലഭിക്കുന്നതിനെക്കാള്‍ മികവുള്ള ചിത്രങ്ങളാണ് ഇതിന്റെ ഓട്ടോ മോഡില്‍ കിട്ടുന്നത്. CPU+GPU ആര്‍കിടെക്ചറിനെക്കാള്‍ വളരെ മുന്നിലാണ് എഐ ചിപ്‌സെറ്റ്. സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കി കൊണ്ട് തന്നെ ഫോണിന് തത്സമയം ഡാറ്റ പ്രോസസ്സ് ചെയ്യാനാകും. ഈ കാലഘട്ടം ആവശ്യപ്പെടുന്ന പ്രകടനമാണ് ഓണര്‍ വ്യ 10 നല്‍കുന്നതെന്ന് നിസ്സംശയം പറയാം.

ഡിലീറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി വായിക്കാം

ഗെയിം കളിക്കുന്നെങ്കില്‍ ഇങ്ങനെ വേണം

എഐ സവിശേഷതയോട് കൂടിയ ഈ ഫോണില്‍ Mali-G72 12 കോര്‍ ജിപിയു ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ഗെയിം കളി മികച്ച അനുഭവമാക്കുന്നതിനൊപ്പം 20 ശതമാനം മികച്ച പ്രകടനവും ഉറപ്പുനല്‍കുന്നു. മുന്‍തലമുറ ജിപിയുകളെക്കാള്‍ 50 ശതമാനം വൈദ്യുതി മതി എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

അതായത് മറ്റ് ഫോണുകളിലേതിനെക്കാള്‍ മിഴിവോടെ കൂടുതല്‍ നേരം നിങ്ങള്‍ക്ക് സിനിമകള്‍ കാണാനും 3D ഗെയിമുകള്‍ കളിക്കാനും ഓണര്‍ വ്യൂ 10 അവസരം നല്‍കുന്നു. ഓണര്‍ വ്യൂ 10-ന് അനുയോജ്യമായ ഗെയിമുകള്‍ വികസിപ്പിക്കുന്നതിനായി ഓണര്‍ മുന്‍നിര ഗെയിം ഡെവലപ്പറുമാരുമായി കൈകോര്‍ത്ത് കഴിഞ്ഞു.

ബാറ്ററിയിലും കണക്ടിവിറ്റിയിലും ഒന്നാമന്‍

എഐ സ്മാര്‍ട്ട്‌ഫോണുകളുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ എന്ത് മാറ്റം വരുത്തുമെന്ന് നമ്മളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട് കിരിന്‍ 970 എഐ ചിപ്‌സെറ്റ്.

കുറച്ച് വൈദ്യുതി ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ചിപ്‌സെറ്റിന് കഴിയും. അരമണിക്കൂര്‍ കൊണ്ട് 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സൂപ്പര്‍ ചാര്‍ജും എടുത്ത് പറയേണ്ട സവിശേഷതയാണ്.

ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ കാര്യത്തിലും ഓണര്‍ വ്യൂ 10 ഒരുപടി മുന്നിലാണ്. 1.2 Gbps ഡൗണ്‍ലോഡ് സ്പീഡ് വരെ നല്‍കാന്‍ കഴിയുന്ന LTE Cat.18DL, Cat.13UL കണക്ഷന്‍സാണ് ഈ ഫോണിലുള്ളത്. ലഭ്യമായ ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് ആണിത്.

എതിരാളികളെക്കാള്‍ എന്തുകൊണ്ടും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓണര്‍ വ്യൂ 10. മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി വ്യൂ 10 എഐ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഏറ്റവും മികച്ച പ്രകടനമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

നമ്മുടെ ഉപയോഗരീതി മനസ്സിലാക്കി അതിന് അനുസരിച്ചുള്ള സേവനം നല്‍കാന്‍ ഫോണിന് കഴിയുന്നുണ്ട്. ക്യാമറ, ബാറ്ററി, ഗെയിമിംഗ്, മള്‍ട്ടിടാസ്‌കിംഗ് തുടങ്ങി എല്ലാ കാര്യങ്ങളിലും ഇത് അനുഭവിച്ചറിയാനാകും.

 

Best Mobiles in India

English Summary

Honor View 10 is an AI smartphone that has been launched in India at a price point of Rs. 29,999. Over here, you will get to know more details about this smartphone and how it actually clarifies AI and what the same means for the consumers who are interested in buying the device.