ഹോണര്‍ വ്യൂ 20 ഇന്ത്യയില്‍ പ്രീബുക്കിംഗ്, ഈ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എതിരാളികള്‍..!


ഇക്കഴിഞ്ഞ ഡിസംബറിലാണ് ചൈനയില്‍ ഹോണര്‍ വ്യൂ 20 അവതിപ്പിച്ചത്. ഡിഎസ്എല്‍ആര്‍ ക്യാമറയുടേതു പോലെ മിഴിവും തെളിച്ചവുമായി ലോകത്ത് ആദ്യമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍, അതാണ് ഹോണര്‍ വ്യൂ 20. എന്നു വച്ചാല്‍ ലോകത്ത് ആദ്യമായി 48എംപി ക്യാമറയുമായി എത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് വ്യൂ20.

Advertisement

കൂടാതെ ലോകത്ത് ആദ്യമായി എത്തുന്ന ഇന്‍ സ്‌ക്രീന്‍ മുന്‍ ക്യാമറയുളള ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് ഈ ഫോണിനുളളത്. ജനുവരി 29ന് ഹോണര്‍ വ്യൂ 20 ഇന്ത്യയില്‍ എത്തും. ആമസോണ്‍ ഇന്ത്യയിലും HiHHonor സ്റ്റോറിലും പ്രീ-ബുക്കിംഗിനായി ക്യൂ ആരംഭിച്ചു. 40,000 രൂപയോളം ഈ ഫോണിനു വില വരുമെന്നു പറയുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടുമില്ല.

Advertisement

ലോകത്തിലെ ആദ്യത്തെ 48എംപി ക്യാമറ എന്നതിനു പുറമേ സോണി ഐഎംഎക്‌സ് 586 സെന്‍സറോടെയാണ് ഈ ഫോണിന്റെ ക്യാമറ എത്തുന്നത്. ടിഒഎഫ് 3ഡി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയില്‍ പുതിയ യുഗം സൃഷ്ടിക്കും എന്നാണ് ഹോണര്‍ പറയുന്നത്.

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. കിരിന്‍ 980 എഐ ചിപ്‌സെറ്റാണ് ഈ ഫോണിന്റെ പ്രവര്‍ത്തന വേഗത നിര്‍ണ്ണയിക്കുന്നത്. പരമാവധി 256 ജിബി ആയിരിക്കും ഫോണ്‍ മെമ്മറി. സ്‌റ്റോറേജ് ഉയര്‍ത്താനുളള സ്ലോട്ട് ഉണ്ടാകില്ല. 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, പബ്ജി പോലുളള വീഡിയോ ഗെയിമുകള്‍ കളിക്കണമെങ്കില്‍ പോലും ഒരു ദിവസത്തെ ചാര്‍ജ്ജ് ഈ ഫോണില്‍ നിലനില്‍ക്കും.

ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുളള മാജിക് യുഐ 2.0 യിലാണ് ഹോണര്‍ വ്യൂ 20യുടെ പ്രവര്‍ത്തനം. സോണി IMX586 സെന്‍സറോടു കൂടിയ 48 എംപി ക്യാമറയാണ് മറ്റൊരു പ്രധാന പ്രത്യേകത. 25എംപിയാണ് സെല്‍ഫി ക്യാമറ.

ഏകദേശം ഇതേ സവിശേഷതയിലെ മറ്റു ഫോണുകളും ഇവിടെയുണ്ട്. നമുക്ക് അവയെ കൂടെ ഒന്നു പരിചയപ്പെടാം.

{photo-feature}

Best Mobiles in India

English Summary

honor-view-20-prebooking-debuts-india-other-high-end-smartphones