ഓണര്‍ 9 ലൈറ്റിന്റെ ക്യാമറകള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കാനുള്ള വഴികള്‍


ഇരട്ട ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ എക്കാലത്തും മുന്നിലാണ് ഹുവായ്. മികച്ച ക്യാമറകളിലൂടെ ഉപഭോക്താക്കളുടെ മനം കവരാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഹുവായിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഓണര്‍ 9 ലൈറ്റും ക്യാമറയുടെ കാര്യത്തില്‍ വ്യത്യസ്തമല്ല. താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ക്യാമറകളാണ് ഓണര്‍ 9 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

മുന്നിലും പിന്നിലും ഇരട്ട ക്യാമറകളോടെ വിപണിയില്‍ എത്തിയിരിക്കുന്ന ഓണര്‍ 9 ലൈറ്റ്, മുന്തിയ ഫോണുകളോട് കിടപിടിക്കുന്നതാണ്. ക്യാമറ ആപ്പും മൊബൈല്‍ ഫോട്ടോഗ്രാഫി പുതിയൊരു അനുഭവമാക്കി മാറ്റുന്നു. ഓണര്‍ 9 ലൈറ്റിലെ ക്യാമറകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Advertisement

ക്യാമറ സ്‌പെസിഫിക്കേഷന്‍

ഹുവായിയുടെ രണ്ടാമത്തെ ക്വാഡ് ലെന്‍സ് ക്യാമറയാണ് ഓണര്‍ 9 ലൈറ്റ്. ഹാര്‍ഡ് വെയര്‍ ലെവല്‍ ബൊക്കെ ഇഫക്ട് നല്‍കുന്ന നാല് ക്യാമറകളോട് കൂടിയ ഫോണിന്റെ വില പതിനയ്യായിരത്തില്‍ താഴെയാണ്.

13MP+2MP ക്യാമറകളാണ് ഫോണിലുള്ളത്. പിന്നിലെ ക്യാമറ ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് സവിശേഷതയോട് കൂടിയതാണ്. ഇതുപയോഗിച്ച് 30 fps 1080p വീഡിയോകള്‍ ചിത്രീകരിക്കാനുമാകും.

അനായാസം ഉപയോഗിക്കാവുന്ന ക്യാമറ ആപ്പ്

ക്യാമറ ആപ്പ് സങ്കീര്‍ണ്ണമായാല്‍ ക്യാമറകളുടെ ഉപയോഗം ദുഷ്‌കരമാകുമെന്ന് പറയേണ്ടതില്ലല്ലോ. ഓണര്‍ 9 ലൈറ്റിലെ ക്യാമറ ആപ്പ് ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ അനായാസം ഉപയോഗിക്കാന്‍ കഴിയും.

പോട്രെയ്റ്റ് മോഡ്, വൈഡ് അപെര്‍ച്ചര്‍ മോ#്, മൂവിംഗ് പിക്‌ചേഴ്‌സ്, ബ്യൂട്ടി മോഡ് തുടങ്ങിയവയെല്ലാം പ്രധാന സ്‌ക്രീനില്‍ നിന്ന് തിരഞ്ഞെടുക്കാനാകും. ഇവയ്ക്ക് പുറമെ മറ്റ് നിരവധി മോഡുകളും ഫില്‍റ്ററുകളും ഓണര്‍ 9 ലൈറ്റ് നമുക്കായി കാത്തുവച്ചിട്ടുണ്ട്.

ഒരൊറ്റ സൈ്വപ്, മോഡുകളും ഫില്‍റ്ററുകളും നിങ്ങള്‍ക്ക് മുന്നില്‍

ഇമേജ് റെസല്യൂഷന്‍, ജിപിഎസ്, ടൈമര്‍, ടച്ച് റ്റു ക്യാപ്ചര്‍ തുടങ്ങിയ പ്രധാന ക്യാമറ സെറ്റിംഗ്‌സ് എടുക്കന്നതിന് ഒരു ലെഫ്റ്റ് സൈ്വപ് ചെയ്താല്‍ മതി. വിവിധ മോഡുകള്‍ തിരഞ്ഞെടുക്കുന്നതിന് റൈറ്റ് സൈ്വപ് ചെയ്യണം.

ഫോട്ടോ, പ്രോ ഫോട്ടോ, വീഡിയോ, പ്രോ വീഡിയോ, എച്ച്ഡിആര്‍, നൈറ്റ് ഷോട്ട്, പനോരമ, ലൈറ്റ് പെയിന്റിംഗ്, ടൈം ലാപ്‌സ്, ഫില്‍റ്ററുകള്‍, വാട്ടര്‍മാര്‍ക്ക് അങ്ങനെ പോകുന്നു മോഡുകള്‍. കളര്‍ ഫില്‍റ്ററുകളും തിരഞ്ഞെടുക്കാനാകും. പുതിയ മോഡുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാനും അവസരമുണ്ട്.

ഗ്രൂപ്പ് സെല്‍ഫികളും പനോരമ സെല്‍ഫികളും

ഓണര്‍ 9 ലൈറ്റിലെ ക്യാമറകള്‍ ഉപയോഗിച്ച് ഗ്രൂപ്പ് സെല്‍ഫികളും പനോരമ സെല്‍ഫികളും എടുക്കാന്‍ കഴിയും. ഭാവവും (Gestures) ചിരിയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിയും ക്യാമറകള്‍ക്കുണ്ട്.

അതിശയിപ്പിക്കുന്ന പോട്രെയ്റ്റ് ഷോട്ടുകള്‍

മുന്നിലെയും പിന്നിലെയും ക്യാമറകള്‍ ഉപയോഗിച്ച് അതിശകരമായ ബൊക്കെ ഇഫക്ട് സൃഷ്ടിക്കാന്‍ കഴിയും. പിന്നിലെ ക്യാമറ ഉപയോഗിക്കുമ്പോള്‍ ഇതിനായി പോട്രെയ്റ്റ് മോഡ് അല്ലെങ്കില്‍ വൈഡ് അപെര്‍ച്ചര്‍ മോഡ് തിരഞ്ഞെടുക്കുക. സെല്‍ഫി ക്യാമറയാണ് ഉപയോഗിക്കുന്നതെങ്കില്‍ പോട്രെയ്റ്റ് മോഡ് എടുക്കുക.

സ്ത്രീ-പുരുഷ വ്യത്യാസം മനസ്സിലാക്കി മനോഹരമായ ഫോട്ടോകള്‍ നല്‍കാന്‍ സെല്‍ഫി ക്യാമറയ്ക്ക് കഴിയുന്നുണ്ട്. ഇതിനായി ക്യാമറ ആപ്പിന്റെ വലത് മൂലയില്‍ കാണുന്ന മുഖത്തിന്റെ അടയാളത്തില്‍ സ്പര്‍ശിച്ച് ബ്യൂട്ടി മോഡ് പ്രവര്‍ത്തനസജ്ജമാക്കുക. ഇതോടൊപ്പമുള്ള സ്ലൈഡറിന്റെ സഹായത്തോടെ സൗന്ദര്യം 'കൂട്ടാനും കുറയ്ക്കാനും' കഴിയും.

നോക്കിയ 3310 4ജി എത്തിയിരിക്കുന്നു, സന്തോഷ വാര്‍ത്ത!

പ്രോ ഫോട്ടോ, പ്രോ വീഡിയോ മോഡുകള്‍

നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഫോട്ടോകളും വീഡിയോകളും എടുക്കാനാണ് ഇവ. ക്യാമറകളില്‍ ആവശ്യമുള്ള ക്രമീകരണങ്ങള്‍ വരുത്തി ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ മോഡുകള്‍.

ഇതുവഴി ഷട്ടര്‍ സ്പീഡ്, EV, വൈറ്റ് ബാലന്‍സ്, മാന്വല്‍ ഫോക്കസിംഗ് തുടങ്ങിയ പ്രധാനപ്പെട്ട സെറ്റിംഗ്‌സുകളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കഴിയും. അതായത് നിങ്ങളുടെ ഉള്ളിലെ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടിയാണ് പ്രോ ഫോട്ടോ, പ്രോ വീഡിയോ മോഡുകള്‍.

നൈറ്റ് ഷോട്ടും ലൈറ്റ് പെയിന്റിംഗും

വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും ഓണര്‍ 9 ലൈറ്റ് ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. ഇതിനായി നൈറ്റ് ഷോട്ട് മോഡ് തിരഞ്ഞെടുക്കുക. ഇതിന് പുറമെ ISO, എക്‌സ്‌പോഷര്‍ ടൈം എന്നിവ ക്രമീകരിച്ചും ഫോട്ടോകള്‍ മികച്ചതാക്കാം. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ് ലൈറ്റ് പെയിന്റിംഗ്. നാല് വ്യത്യസ്ത മോഡുകളില്‍ ലോംഗ് എക്‌സ്‌പോഷര്‍ ഫോട്ടോകള്‍ എടുക്കാന്‍ ഇത് സഹായിക്കും. ടൈല്‍ ലൈറ്റ് ട്രൈല്‍സ്, ലൈറ്റ് ഗ്രാഫിറ്റി, സില്‍ക്കി വാട്ടര്‍, സ്റ്റാര്‍ ട്രൈല്‍ എന്നിവയാണ് അവ. ഈ മോഡുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കുമ്പോള്‍ ട്രൈപോഡ് ഉണ്ടായിരുന്നാല്‍ മികച്ച ഫലം ലഭിക്കും.

ഇനി ഫില്‍റ്ററുകള്‍ കൊണ്ട് കളിക്കാം

സാധാരണ ഫോട്ടോയെ ഒരു മികച്ച ചിത്രമാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരുപിടി ഫില്‍റ്ററുകള്‍ ഓണര്‍ 9 ലൈറ്റിലുണ്ട്. ഫോട്ടോകള്‍ക്ക് ആര്‍ട്ടിസ്റ്റിക് ലുക്ക് നല്‍കുന്ന ഇംപാക്ട് മോഡ് ഉള്‍പ്പെടെ 9 മോഡുകള്‍ കൊണ്ട് പരീക്ഷണങ്ങള്‍ നടത്താനാകും.

Best Mobiles in India

English Summary

Honor 9 Lite is a budget smartphone with a quad-lens camera setup. The smartphone's front and rear cameras can create bokeh effect and comes packed with several modes and filters. Available in two variants, Honor 9 Lite is priced at Rs. 10,999 for the 3GB RAM variant and at Rs. 14,999 for the 4GB RAM variant on Flipkar