ഐഫോണ്‍ X-ല്‍ രണ്ട് ഫെയ്‌സ് ഐഡികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ?


WWDC 2018-ല്‍ ഉണ്ടായ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു iOS 12-ന്റെ വരവ്. iOS 11-നെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് iOS 12 വികസിപ്പിച്ചിരിക്കുന്നത്. പ്രകടനം, സ്ഥിരത, മറ്റ് ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തില്‍ ഇത് വളരെ മുന്നിലായിരിക്കുമെന്ന് നിസ്സംശയം പറയാം. രണ്ട് ഫെയ്‌സ് ഐഡികള്‍ രജിസ്റ്റര്‍ ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

Advertisement


ഐഫോണ്‍ X വരെയുള്ള ഐഫോണുകളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് വ്യത്യസ്ത വിരലടയാളങ്ങള്‍ വരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഐഫോണ്‍ X-ല്‍ ഫെയ്‌സ് ഐഡി കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ ഒരു ഫെയ്‌സ് ഐഡി മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നുള്ളൂ. അല്ലാത്തപക്ഷം അത് സുരക്ഷയെ ബാധിക്കുമെന്നായിരുന്നു ആപ്പിളിന്റെ നിലപാട്.

iOS 12-ല്‍ ഉപയോക്താക്കള്‍ക്ക് രണ്ട് ഫെയ്‌സ് ഐഡി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. സുരക്ഷയ്ക്ക് ഒരു കുറവും വരാത്ത രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്. iOS 12 ബീറ്റ വെര്‍ഷനില്‍ ഇപ്പോള്‍ തന്നെ ഈ സൗകര്യം ലഭ്യമാണ്. പൂര്‍ണ്ണരൂപത്തിലുള്ള iOS 12-ന് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും,

Advertisement

ഐഫോണ്‍ X-ന്റെ സവിശേഷതകള്‍

OLED ഡിസ്‌പ്ലേയോട് കൂടി പുറത്തിറങ്ങുന്ന ആദ്യ ഐഫോണ്‍ ആണ് ഐഫോണ്‍ X. 5.8 ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 2436x1125-ഉം പിക്‌സല്‍ ഡെന്‍സിറ്റി 458 ppi-യും ആണ്. നിറങ്ങള്‍ സ്വാഭാവിക മിഴിവോടെ പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ ചെറിയ സ്പര്‍ശത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമമാകും.

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇതുവരെ ഉപയോഗിച്ചതിനെക്കാള്‍ മികച്ച പുതിയ A11 ബയോണിക് ചിപ്‌സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഇതിന് ഫോണിന്റെ പ്രവര്‍ത്തന മികവ് 70 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാകും. ഇതോടൊപ്പം ആപ്പിള്‍ GPU കൂടി ചേരുമ്പോള്‍ ഗെയിമിംഗ് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി മാറുന്നു.

Advertisement

പിക്സൽ 3യിൽ ആക്റ്റീവ് എഡ്‌ജും വയർലെസ് ചർജ്ജിങ്ങും?

ഐഫോണ്‍ X-ല്‍ രണ്ട് 12 MP ക്യാമറകളുണ്ട്. f/1.8 അപെര്‍ച്ചറോട് കൂടിയ വൈഡ് ആംഗിള്‍ ക്യാമറയും f/2.4 അപെര്‍ച്ചറോട് കൂടിയ ടെലിഫോട്ടോ ലെന്‍സും ആണവ. മികവുറ്റ ചിത്രങ്ങള്‍ക്കായി ക്വാഡ്- എല്‍ഇഡി ട്രൂ ടോണ്‍ ഫ്‌ളാഷും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Best Mobiles in India

Advertisement

English Summary

How to register two Face IDs on the iPhone X?