വരും മാസങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകള്‍ ഇങ്ങനെയായിരിക്കും..!


ഒരു സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും ആകര്‍ഷകമായതും അതു പോലെ പ്രധാനമായതും അതിന്റെ ഡിസ്‌പ്ലേയാണ്. അതിനാല്‍ മറ്റു കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നതു പോലെ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയിലും ശ്രദ്ധ കേന്ദ്രീകരിക്കണം.

Advertisement

ഈ വരും മാസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകളില്‍ വലിയ മാറ്റം വരുത്തുന്നുണ്ട്. സ്‌ക്രീന്‍ വലുപ്പം വര്‍ദ്ധിക്കുകയും ഡിസ്‌പ്ലേ ഡിസൈനില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്. അതു പോലെ ബെന്‍ഡബിള്‍ സ്‌ക്രീനിലും എത്തുന്നു. ഇങ്ങനെയുളള ഫോണുകള്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തുകയും അത് ഉപയോക്താക്കളിലേക്ക് എത്തുകയും ചെയ്യുന്നു.

Advertisement

ബെന്‍ഡബിള്‍ ഫോണുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു

വര്‍ഷങ്ങളായി ഫോണ്‍ നിര്‍മ്മാതാക്കള്‍ ബെന്‍ഡബിള്‍ സ്‌ക്രീനിലെ പരീക്ഷണം നടത്തി വരുകയാണ്. LG G Flex ഫോണാണ് വളഞ്ഞ സ്‌ക്രീനുമായി എത്തിയ ആദ്യത്തെ ഫോണ്‍. സാംസങ്ങിന്റെ മുന്‍നിര ഫോണുകളില്‍ വശങ്ങള്‍ മാത്രമായിരുന്നു വളഞ്ഞത്. സാങ്കേതികവിദ്യയുടെ പെട്ടന്നുളള പുരോഗതിയില്‍ തീര്‍ച്ചയായും ബെന്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളിലാണ് ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഗവേഷണ സ്ഥാപകനായ ഡേവിഡ് ഹെസി പറയുന്നത് ഈ വര്‍ഷം അവസാനം ഫോള്‍ഡബിള്‍ അമോലെഡ് ഡിസ്‌പ്ലേയുളള സ്മാര്‍ട്ട്‌ഫോണുകള്‍ പ്രതീക്ഷിക്കാം എന്നാണ്. 7.56 ഇഞ്ച് ഫോള്‍ഡബിള്‍ അമോലെഡ് ഡിസ്‌പ്ലേ, ചൈന അധിഷ്ഠിത കമ്പനിയായ BOE വികസിപ്പിച്ചിരിക്കുന്നു. കൂടാതെ ബെന്‍ഡിള്‍ 7 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കാനായി സാംസങ്ങ് പ്രവര്‍ത്തിക്കുന്നുണ്ട്.

സ്‌ക്രീനുകള്‍ തകര്‍ക്കാന്‍ കഴിയില്ല

ഗവേഷണ സ്ഥാപകനായ ടോളുന നടത്തിയ ഒരു പഠനം അനുസരിച്ച് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വര്‍ഷത്തില്‍ ഏഴു തവണ എങ്കിലും താഴേക്ക് വീഴുന്നത് സ്ഥിരമാണ്. അതും ഒരു മീറ്ററോളം ഉയരത്തില്‍ നിന്നും. സാംസങ്ങ് ഒരു പുതിയ ബെന്‍ഡബിള്‍ OLED പാനല്‍ ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിക്കുകയാണ്. അതിന്റെ ഡിസ്‌പ്ലേയില്‍ പ്ലാസ്റ്റിക് ഓവര്‍ലേ ഉളളതിനാല്‍ തറയില്‍ വീണാല്‍ കൂടിയും പൊട്ടില്ല.

ഈ പുതിയ സ്‌ക്രീന്‍ അണ്ടര്‍റൈറ്റേഴ്‌സ് ലബോറട്ടറീസ് ഇന്‍ക് സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു. എന്നു വച്ചാല്‍ ഈ ഫോണ്‍ ഷിപ്പിംഗിനു തയ്യാറായി എന്ന് അര്‍ത്ഥം. 1.2 മില്ലിമീറ്റര്‍ ഉയരത്തില്‍ നിന്നും 26 തവണ തറയില്‍ വീണാല്‍ കൂടിയും ഇതിന്റെ ഡിസ്‌പ്ലേ പൊട്ടില്ല എന്നാണ് കമ്പനി പറയുന്നത്.

 

പുതിയ രീതിയിലെ വലിയ ഡിസ്‌പ്ലേ

5.5 ഇഞ്ചാണ് സാധാരണ ഡിസ്‌പ്ലേ. പുതിയ ഫോണുകള്‍ക്ക് 6-6.3 ഇഞ്ച് സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ മിക്ക മുന്‍നിര ഫോണുകളുടേയും മുകളിലെ സമാന കട്ട്-ഔട്ട്, മിക്കവാറും എല്ലാ കോണുകളിലേക്കും നീളുന്ന ഒരു സ്‌ക്രീനും ഉണ്ട്. വിവോ ഓപ്പോ എന്നിവ പോലുളള ഫോണിന്റെ നിര്‍മ്മാതാക്കള്‍ യഥാര്‍ത്ഥത്തില്‍ സെല്‍ഫി ക്യാമറ നീക്കം ചെയ്തു കൊണ്ട് വയര്‍ലെസ്- കുറഞ്ഞ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്.

ഇന്‍-ബില്‍റ്റ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയ ഡിസ്‌പ്ലേ

നേര്‍ത്ത ബിസില്‍ ഡിസൈന്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ പിന്നിലേക്ക് നീക്കുക അല്ലെങ്കില്‍ ഒരു മുഖം അടിസ്ഥാനമാക്കി അണ്‍ലോക്ക് ചെയ്യുന്ന സംവിധാനത്തിലേക്ക് മാറാന്‍ ഫോണ്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതമാക്കുന്നു. ഇത് സ്‌ക്രീനിന്റെ കീഴില്‍ ഫിങ്കര്‍പ്രിന്റെ സെന്‍സര്‍ ഉള്‍പ്പെടുത്തുന്ന രീതിയിലേക്ക് മാറാന്‍ പോകുന്നു. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയായ IHS Markit നടത്തിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ 100 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാകും സ്‌ക്രീനിന്റെ കീഴില്‍ (Under display) ഫിങ്കര്‍പ്രിന്റ് സെന്‍സറുമായി എത്തുന്നത്. കൂടാതെ സാംസങ്ങും ആപ്പിളും ഇന്‍-ഡിസ്‌പ്ലേ അള്‍ട്രാസോണിക് സെന്‍സറും വികസിപ്പിക്കുന്നുണ്ട്.

കമ്പ്യൂട്ടര്‍ മദര്‍ബോര്‍ഡില്‍ അറിയാതെ ചെയ്യുന്ന പിഴവുകള്‍

Best Mobiles in India

English Summary

How smartphone displays will look like after few months