മോട്ടോ ജി സ്മാര്‍ട്‌ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ചെയ്യുന്നതെങ്ങനെ


ഈ മാസം ആദ്യമാണ് മോട്ടറോളയുടെ മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 12,499 രൂപയില്‍ തുടങ്ങുന്ന ഫോണിന് മികച്ച പ്രതികരണമാണ് വിപണയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ടിലൂടെ മാത്രമാണ് ഫോണ്‍ വില്‍ക്കുന്നത്.

Advertisement

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസുമായാണ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതെങ്കിലും താമസിയാതെ 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ലഭ്യമാവുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ മികച്ച ഡയലര്‍, ഗാലറി ആപ്ലിക്കേഷനില്‍ പുതിയ ഫോട്ടോ എഡിറ്റിംഗ് ഓപ്ഷനുകള്‍, ഫോട്ടോകളും രേഖകളും പ്രിന്റ് ചെയ്യാനുള്ള സൗകര്യം എന്നിവയൊക്കെയാണ് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിന്റെ മേന്മകള്‍.

Advertisement

എന്തായാലും ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് മോട്ടോ ജിയില്‍ ലഭ്യമായിക്കഴിഞ്ഞു. ഇതിനോടകം മോട്ടോ ജി സ്വന്തമാക്കിയവര്‍ക്ക് പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് ചുവടെ വിവരിക്കുന്നു.

അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ കാണുക

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് HD സ്‌ക്രീന്‍, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, LED ഫ് ളാഷ്, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി./ 16 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 2070 mAh ബാറ്ററിയാണ് ഉള്ളത്. ഇനി ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ചെയ്യുന്നതെങ്ങനെയെന്ന് കാണുക.

{photo-feature}

Best Mobiles in India