HTC ഡിസൈര്‍ 616, വണ്‍ E8 എന്നിവ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു


തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഡിസൈര്‍ 616, വണ്‍ E8 എന്നിവയാണ് ഫോണുകള്‍. 16,900 രൂപയും 34,900 രൂപയുമാണ് യഥാക്രമം വില. ജൂലൈ അവസാനത്തോടെ രണ്ട് ഫോണുകളും ഇന്ത്യന്‍ വിപണിയിലെത്തും.

Advertisement

സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം ഡോട് വ്യൂ കെയ്‌സ് ഉള്‍പ്പെടെ ഏതാനും ആക്‌സസറികളും കമ്പനി അവതരിപ്പിച്ചു. നോട്ടിഫിക്കേഷനുകള്‍ കാണാന്‍ സാധിക്കുമെന്നതും കവര്‍ തുറക്കാതെ തന്നെ കോള്‍ സ്വീകരിക്കാന്‍ കഴിയുമെന്നതുമാണ് ഡോട് വ്യൂ കെയ്‌സിന്റെ പ്രത്യേകത.

Advertisement

HTC ഡിസൈര്‍ 616 -ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലെ, 1.4 GHz ഒക്റ്റകോര്‍ സി.പി.യു, 1 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, GPRS/EDGE എന്നിവയാണ് ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണിന്റെ പ്രത്യേകതകള്‍. 2000 mAh ആണ് ബാറ്ററി പവര്‍.

HTC വണ്‍ E8-ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് സൂപ്പര്‍ LCD3 ഡിസ്‌പ്ലെ, 1080-1920 പിക്‌സല്‍ റെസല്യൂഷന്‍, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ 2.5 GHz ക്രെയ്റ്റ് 400 സി.പി.യു, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ 13 എം.പി പ്രൈമറി ക്യാമറയാണ് ഉള്ളത്. 5 എം.പി ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുമുണ്ട്.
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 2600 mAh ആണ് ബാറ്ററി.

Best Mobiles in India

Advertisement

English Summary

HTC Desire 616 and One E8 Launched in India at Rs 34,900 and Rs 16,900, HTC Launches Desire 616 and One E8 Smartphones in India, Price and specs of new HTC Smartphones, Read More...