ഒക്റ്റ കോര്‍ പ്രൊസസറുമായി HTC ഡിസൈര്‍ 616 ലോഞ്ച് ചെയ്തു!!!


ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ മാത്രമിറക്കിയിരുന്ന HTC അടുത്ത കാലത്താണ് ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയത്. അതിന്റെ ഫലവും കണ്ടുതുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 80 ശതമാനം വരുമാന വര്‍ദ്ധനവാണ് അമുന്‍വര്‍ഷത്തെ അപേക്ഷിച്ച് അവര്‍ക്കുണ്ടായത്.

Advertisement

അതുകൊണ്ടുതന്നെ താഴ്ന്ന ശ്രേണയില്‍ പെട്ട ഫോണുകളിലാണ് കമ്പിന ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഡിസൈര്‍ 616 ലോഞ്ച് ചെയ്തത്. ഒക്റ്റ കോര്‍ പ്രൊസസറുള്ള ഫോണ്‍ നിലവില്‍ ശെചനയില്‍ മാത്രമാണ് ലഭ്യമാവുക. അവിടെ ഏകദേശം 17,792 രൂപയാണ് വില.

Advertisement

HTC ഡിസൈര്‍ 616-ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് HD ഡിസ്‌പ്ലെ, ഒക്റ്റ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 2000 mAh ബാറ്ററി എന്നിവയാണ് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവ സംബന്ധിച്ച പ്രത്യേകതകള്‍.

3000 രൂപയ്ക്ക് പോലും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഫോണ്‍ ലഭ്യമാകുന്ന സമയത്ത് പഴയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് ആണ് HTC ഡിസൈര്‍ 616-ല്‍ ഉള്ളത് എന്നത് പ്രധാന ന്യൂനതയാണ്. ഫോണ്‍ എന്നുമുതലാണ് ഇന്ത്യയില്‍ ലഭ്യമാവുക എന്ന് കമ്പനി അറിയിച്ചിട്ടില്ല.

Advertisement
Best Mobiles in India

Advertisement