HTC ഡിസൈര്‍ 816 മേയില്‍ ഇന്ത്യന്‍ വിപണിയില്‍!!!


കഴിഞ്ഞമാസം ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചാണ് HTC ഡിസൈര്‍ 816 ലോഞ്ച് ചെയ്തത്. ചൈനയില്‍ ഫോണിന് മികച്ച പ്രതികരണവും ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഫോണിന് 10 ലക്ഷത്തിലധികം പ്രീ ഓര്‍ഡര്‍ ലഭിച്ചതായാണ് അറിയുന്നത്.

Advertisement

എന്തായാലും ഈ ഫോണ്‍ താമസിയാതെ ഇന്ത്യയിലും എത്തുമെന്ന് അറിയുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന HTC (M8) ലോഞ്ചിംഗ് ചടങ്ങിനിടെ HTC യുടെ സീനിയര്‍ എക്‌സിക്യുട്ടീവ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. മേയ്മാസത്തോടെ ഡിസൈര്‍ 816 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisement

ഇന്ത്യയില്‍ ഫോണിന് വില എത്രയായിരിക്കുമെന്ന് അറിവായിട്ടില്ലെങ്കിലും 24,499 രൂപയോളം വരുമെന്നാണ് കരുതുന്നത്. അതോടൊപ്പം HTC ഡിസൈര്‍ 310 സ്മാര്‍ട്‌ഫോണും 'ദി മൊബൈല്‍ സ്‌റ്റോറി'ലൂടെ ലഭ്യമാവുന്നുണ്ട്. 11,358 രൂപയാണ് വില.

HTC ഡിസൈര്‍ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

HTC ഡിസൈര്‍ 816-ന്റെ പ്രത്യേകതകള്‍

5.5 ഇഞ്ച് HD ഡിസ്‌പ്ലെ, 1.6 GHz സ്‌നാപ്ഡ്രാഗണ്‍ 400 ക്വാഡ് കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, ഡ്യുവല്‍ സിം, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ജി.പി.എസ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

Advertisement
Best Mobiles in India

Advertisement