HTC ഡിസൈര്‍ 816, ഡിസൈര്‍ 610 സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു


സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസങ്ങും സോണിയും ഉള്‍പ്പെടെയുള്ള വന്‍ കിട ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കൊപ്പം എച്ച്.ടി.സിയും രണ്ട് പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കി. എച്ച്.ടി.സി ഡിസൈര്‍ 816, ഡിസൈര്‍ 610 എന്നിവയാണ് ഈ ഫോണുകള്‍.

Advertisement

ഇടത്തരം ശ്രേണിയില്‍ പെട്ട രണ്ടു സ്മാര്‍ട്‌ഫോണുകളും 4 ജി സപ്പോര്‍ട് ചെയ്യുന്നവയാണ്. ഇതില്‍ എച്ച്.ടി.സി 816 രൂപത്തില്‍, കമ്പനിയുടെ ഏറ്റവും പ്രചാരമുള്ള എച്ച്.ടി.സി വണ്‍ സ്മാര്‍ട്‌ഫോണുമായി ഏറെ സാമ്യമുള്ളതാണ്. രണ്ടു ഫോണുകളുടെയും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

Advertisement

എച്ച്.ടി.സി ഡിസൈര്‍ 816

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് സ്‌ക്രീനാണ് ഡിസൈര്‍ 816-ന്. 1.6 GHz ക്വാള്‍കോം ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡിന്റെ ഏതു വേര്‍ഷനാണ് ഉപയോഗിക്കുന്നശതന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 128 ജി.ബി. വരുന്ന എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ്. ഇന്റേണല്‍ മെമ്മറി 8 ജി.ബിയും. കണക്റ്റിവിറ്റി ഓപ്ഷന്‍ പരിഗണിച്ചാല്‍, ജി.എസ്.എം/ ജി.പി.ആര്‍.എസ്/ EDGE, ബ്ലുടൂത്ത്, വൈ-ഫൈ, 4 ജി LTE എന്നിവ സപ്പോര്‍ട് ചെയ്യും. 2600 mAh ആണ് ബാറ്ററി. ഏപ്രിലില്‍ ഫോണ്‍ വിപണിയിലെത്തും.

Advertisement

എച്ച്.ടി.സി. ഡിസൈര്‍ 610

4.7 ഇഞ്ച് qHD ഡിസ്‌പ്ലെ, 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്., 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി, ബ്ലുടൂത്ത്, വൈ-ഫൈ തുടങ്ങിയവയാണ് ഡിസൈര്‍ 610-ന്റെ പ്രത്യേകത. 2040 mAh ആണ് ബാറ്ററി.

Best Mobiles in India

Advertisement