ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ HTC എക്‌സോഡസ് 1 പുറത്തിറങ്ങി; വില 0.15 ബിറ്റ്‌കോയിന്‍


ലോകത്തിലെ ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ HTC ഔദ്യോഗികമായി പുറത്തിറക്കി. എക്‌സോഡസ് 1 എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ ആകര്‍ഷണങ്ങളിലൊന്ന് സിയോണ്‍ ക്രിപ്‌റ്റോകറന്‍സി വാലറ്റാണ്. ഇതിന് പുറമെ മറ്റനവധി സവിശേഷതകളും എക്‌സോഡസ് 1-ന് ഉണ്ട്.ഫോണിന്റെ പിന്‍ഭാഗം അര്‍ദ്ധസുതാര്യമാണ്. മനോഹരമായ രൂപകല്‍പ്പനയും എടുത്തുപറയേണ്ടതാണ്.

Advertisement

HTC എക്‌സോഡസ് 1: വിലയും ലഭ്യതയും

എക്‌സോഡസ് 1-ന്റെ വില 0.15 ബിറ്റ്‌കോയിന്‍ അല്ലെങ്കില്‍ 4.78 എതേറിയം ടോക്കണ്‍ ആണ്. ഏകദേശം 75000 രൂപ. എക്‌സോഡസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫോണ്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും 2018 ഡിസംബര്‍ മുതല്‍ ഫോണിന്റെ വിതരണം ആരംഭിക്കും. എക്‌സോഡസ് 1 ഇന്ത്യയില്‍ എന്ന് എത്തുമെന്ന കാര്യം വ്യക്തമല്ല. ബിറ്റ്‌കോയിന്‍ അല്ലെങ്കില്‍ എതേറിയം ടോക്കണ്‍ ഉപയോഗിച്ച് മാത്രമേ ഫോണ്‍ വാങ്ങിക്കാന്‍ കഴിയൂ. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഫോണിന്റെ വിലയും മാറും.

Advertisement
HTC എക്‌സോഡസ് 1-ന്റെ പ്രധാന സവിശേഷതകള്‍

IP68 റേറ്റിംഗ്

സിയോണ്‍ ക്രിപ്‌റ്റോകറന്‍സി വാലറ്റ്

സ്‌നാപ്ഡ്രാഗണ്‍ 845 SoC

ക്വാഡ് ക്യാമറകള്‍

HTC എക്‌സോഡസ് 1-ന്റെ സവിശേഷതകള്‍

2.5D കര്‍വ്ഡ് ടെമ്പേഡ് ഗ്ലാസ് സംരക്ഷണം നല്‍കുന്ന 6 ഇഞ്ച് QHD+ IPS LCD സ്‌ക്രീനാണ് എക്‌സോഡസ് 1-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പ്‌സെറ്റ്, 6GB റാം, 128GB സ്റ്റോറേജ് എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

ഫോണില്‍ ആകെ നാല് ക്യാമറകളുണ്ട്. പിന്നില്‍ 16MP, 12MP ക്യാമറകളും മുന്നില്‍ രണ്ട് 8MP ക്യാമറകളും. പോട്രെയ്റ്റ് മോഡ്, 4K വീഡിയോ റെക്കോഡിംഗ് മുതലായവ പ്രധാന ക്യാമറയുടെ സവിശേഷതകളാണ്. മുന്നിലെ ക്യാമറ കൊണ്ട് 1080p@30fps വീഡിയോകള്‍ മാത്രമേ എടുക്കാന്‍ കഴിയൂ. HTC ബൂംസൗണ്ട് ഐ-ഫൈ എഡിഷന്‍, സജീവ നോയ്‌സ് ക്യാന്‍സലേഷനോട് കൂടിയ HTC യുസോണിക് എന്നിവയും എക്‌സോഡസ് 1-ല്‍ HTC ഉള്‍പ്പെടുത്തിയിരിക്കുന്നു.

4G LTE, VoLTE സൗകര്യത്തോട് കൂടിയ ഒരു നാനോ സിംകാര്‍ഡ് സ്ലോട്ട് മാത്രമാണ് എക്‌സോഡസ് 1-ല്‍ ഉള്ളത്. ബ്ലൂടൂത്ത് 5.0, NFC, ഡ്യുവല്‍ ചാനല്‍ വൈ-ഫൈ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് ഒറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് 3500 mAh ബാറ്ററിയാണ്. USB ടൈപ്പ് C പോര്‍ട്ട് വഴി HTC റാപ്പിഡ് ചാര്‍ജ് 3.0-യുടെ സഹായത്തോടെ അതിവേഗം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഐഫോൺ കൊണ്ട് ചെയ്യാൻ കഴിയുന്ന പലർക്കുമറിയാത്ത 10 കാര്യങ്ങൾ!

Best Mobiles in India

English Summary

HTC Exodus 1 official launched for 0.15 Bitcoins: World's first Block chain smartphone