എച്ച്ടിസി ഫയര്‍ബോള്‍, 4ജി മൊബൈല്‍ ഫോണ്‍



3ജി ഗാഡ്ജറ്റുകള്‍ പതുക്കെ 4ജി ഗാഡ്ജറ്റുകള്‍ക്ക് വഴിമാറി കൊടുക്കുകയാണ്.  ഹൈ മൊബിലിറ്റി കമ്മ്യൂണിക്കേഷനില്‍ സെക്കന്റില്‍ 100 എംബി വേഗത വരെയും, ലോ മൊബിലിറ്റി കമ്മ്യൂണിക്കേഷനില്‍ സെക്കന്റില്‍ 1 ജിബി വേഗത വരെയും 4ജി ഉല്‍പന്നങ്ങള്‍ക്ക് സാധ്യമാണ്.  മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയ്‌ക്കെല്ലാം 4ജിയുടെ സ്‌പ്പോര്‍ട്ട് ഉണ്ട്.

എച്ച്ടിസിയുടെ പുതിയ 4ജി എല്‍ടിഇ സ്മാര്‍ട്ട്‌ഫോണ്‍ ആണ് എച്ച്ടിസി ഫയര്‍ബോള്‍.  ഹാന്‍ഡ്‌സെറ്റിന്റെ പേര്, മോഡല്‍ നമ്പര്‍, 4ജി സംവിധാനം ഉണ്ട്, ഇത്രയും കാര്യങ്ങള്‍ മാത്രമാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരങ്ങള്‍.

Advertisement

മോഡല്‍ നമ്പര്‍ പരിശോധിച്ചാല്‍ എച്ച്ടിസ് ഫയര്‍ബോളിന്റെ സ്ഥാനം എച്ച്ടിസ് തണ്ടര്‍ബോള്‍ട്ടിനും, എച്ച്ടിസ് റെസൌണ്ടിനും ഇടയിലാണ് എന്നു കാണാം.  അതുകൊണ്ട് തന്നെ ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും ഈ രണ്ട് ഹാന്‍ഡ്‌സെറ്റുകള്‍ക്കും ഇടയിലായിരിക്കും എന്നു പ്രതീക്ഷിക്കാം.

Advertisement

എച്ച്ടിസി തണ്ടര്‍ബോള്‍ട്ടിന്റെ മോഡല്‍ നമ്പര്‍ എഡിആര്‍ 6400ഉം, എച്ച്ടിസി റെസൗണ്ടിന്റേത് എഡിആര്‍6425ഉം, എച്ച്ടിസി ഫയര്‍ബോളിന്റേത് എഡിആര്‍ 6410ഉം ആണ്.  എച്ച്ടിസി റെസൗണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ തണ്ടര്‍ബോള്‍ട്ട് ഒരു ലോ എന്റ് ഹാന്‍ഡ്‌സെറ്റ് ആണ്.

എച്ച്ടിസി ഫയര്‍ബെലില്‍ ഒരു സ്ലൈഡിംഗ് കീപാഡ് ആണ് പ്രതീക്ഷിക്കുന്നത്.  എങ്കില്‍ മോട്ടറോള ഡ്രോയിഡ്4 ഫോണിന് ഒരു മികച്ച എതിരാളിയായിരിക്കും ഫയര്‍ബോള്‍.  ഡിസംബര്‍ അവസാനത്തോടെയായിരിക്കും ഈ സ്ലൈഡര്‍ കീപാഡ് ഫോണ്‍ പുറത്തിറങ്ങുക.

അതേസമയം എച്ച്ടിസി മെര്‍ജ് ഫോണുമായി എച്ച്ടിസ് ഫയര്‍ബോളിന് സാമ്യം ഉണ്ടാകും എന്നും കേള്‍ക്കുന്നുണ്ട്.  ഏതായാലും വ്യക്തമായ വിവരങ്ങള്‍ കിട്ടണമെങ്കില്‍ നാം അല്‍പം കൂടി കാത്തിരുന്നേ പറ്റൂ.

Best Mobiles in India

Advertisement