ഹിന്ദി കീബോര്‍ഡുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍


മൊബൈലുകളില്‍ പ്രാദേശിക ഭാഷ ഉള്‍പ്പെടുത്തുക എന്നത് ഇന്നൊരു വാര്‍ത്തയേ അല്ല. കൂടുതലാളുകള്‍ ഉപയോഗിക്കുന്ന പ്രോദേശിക ഭാഷ സൗകര്യം മൊബൈല്‍ ഫോണുകളിലൊരുക്കുക എന്നത് ഇപ്പോള്‍ സധാരണമാണ്. എന്നാല്‍ എച്ച്ടിസി സ്മാര്‍ട്ട്‌ഫോണുകളില്‍ ഹിന്ദി എന്നു പറയുമ്പോള്‍ അതൊരു വാര്‍ത്ത തന്നെയാണ്.

ലോകത്തിലെ തന്നെ പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതക്കളായ എച്ച്ടിസി തങ്ങളുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ഹിന്ദി സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിന്ദി ടൈപ്പ് ചെയ്യാന്‍ ഹിന്ദി അക്ഷരമാലയുള്ള കീപാഡുണ്ടായിരിക്കും ഈ സ്മാര്‍ട്ട് ഫോണില്‍.

Advertisement

ഈ പുതിയ അപ്‌ഡേഷന്‍ എച്ചടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കണം. ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഹിന്ദിയില്‍ എസ്എംഎസുകള്‍ ടൈപ്പ് ചെയ്യാന്‍ കഴിയുകയും ചെയ്യും.

Advertisement

ഈ സൗകര്യം കൂടുതലാളുകളെ പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് ആകര്‍ഷിപ്പിക്കും എന്നാണ് എച്ച്ടിസിയുടെ പ്രതീക്ഷ. ഇതില്‍ നിന്നും ഇന്ത്യന്‍ വിപണിയ്ക്ക് എച്ചടിസി കല്‍പിച്ചിരിക്കുന്ന പ്രാധാന്യം മനസ്സിലാക്കാം.

ഇന്ത്യന്‍ ജനസംഖ്യയുടെ 11 ശതമാനം മാത്രമേ ഇംഗ്ലീഷില്‍ സംസാരിക്കുകയും, എഴുതുകയും ചെയ്യുന്നുള്ളൂ എന്നതാണ് വാസ്തവം. അതില്‍ 15 ശതമാനം വ്യപകമായി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്.

ലോകത്തില്‍ നാലാം സ്ഥാനമാണ് ഹിന്ദിയ്ക്ക്, ഉപയോഗത്തിന്റെ കാര്യത്തില്‍. എന്നിട്ടും സ്മാര്‍ട്ട്‌ഫോണുകളിലൊന്നും ഹിന്ദി ഉപയോഗിക്കാന്‍ ഇതുവരെ കഴിയില്ലായിരുന്നു എന്നത് വിചിത്രമായി തോന്നുന്നു. പല ഫോണുകള്‍ക്കും ഹിന്ദിയില്‍ ഓപറേറ്റിംഗ് സിസ്റ്റം ഉെണ്ടങ്കിലും അവയുടെയെല്ലാം കീപാഡുകള്‍ ഇംഗ്ലീഷില്‍ മാത്രമായിരിക്കും.

എന്നാല്‍ ഈ അപര്യാപ്തകളെല്ലാം നികത്തുന്ന ഒരു സ്മാര്‍ട്ട്‌ഫോണാണ് എച്ച്ടിസിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ്. തീര്‍ച്ചയായും ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമിടുന്ന എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും മാതൃകയാക്കാവുന്നതാണ് എച്ച്ടിസിയുടെ ഈ പുത്തന്‍ കാല്‍വെപ്പ്.

Best Mobiles in India

Advertisement