എച്ച്ടിസി ഇന്‍ക്രഡിബിള്‍ എസ് ഫോണിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഇറങ്ങും



സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലെ വളരെ പ്രധാന കമ്പനികളില്‍ ഒന്നാണ് എച്ച്ടിസി.  പല എച്ച്ടിസി ഫോണുകള്‍ക്കും ആവശ്യക്കാരേറെയാണ്.  സാങ്കേതിക തികവും, വിശ്വാസ്യതയുമാണ് എച്ച്ടിസി ഹാന്‍ഡ്‌സെറ്റുകളെ വേറിട്ടു നിര്‍ത്തുന്നത്.

എച്ച്ടിസിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത എച്ച്ടിസി ഇന്‍ക്രഡിബിള്‍ എസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ പ്രധാന ഫേംവെയര്‍ തികച്ചും കുറ്റമറ്റതാക്കുന്നു എന്നതാണ്.  ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡിന്റെ തന്നെ 2.3.5 വേര്‍ഷനിലേക്ക് ഉയര്‍ത്തും.  അതുപോലെ സെന്‍സ് യൂസര്‍ ഇന്റര്‍ഫെയ്‌സ് 3.0 വേര്‍ഷനിലേക്ക് ഉയര്‍ത്തും.

Advertisement

ഈ പുതിയ അപ്‌ഡേഷനെ കുറിച്ച് വെബ്‌സൈറ്റുകളിലും മറ്റും റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നു.  കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത് യൂറോപ്പില്‍ നിന്നും ആണ്.  അതുകൊണ്ട് തന്നെ ആദ്യം ഈ അപ്‌ഡേഷന്‍ നടക്കുക യൂറോപ്പിലായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അതേസമയം ചില ഭാഗങ്ങളില്‍ അപ്‌ഡേഷനേ ഉണ്ടാകില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisement

അതുപോലെ ഏതൊക്കെ ഫീച്ചറുകളിലാണ്, ആപ്ലിക്കേഷനുകളിലാണ് മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.

ഇനിയിപ്പോ ഒരു അപ്‌ഡേഷനും നടന്നില്ലെങ്കിലും, യുസര്‍ ഇന്റര്‍ഫെയ്‌സിലുള്ള അപ്‌ഡേഷന്‍ മാത്രം മതിയാകും ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍.

നിങ്ങളുടെ എച്ച്ടിസി ഹാന്‍ഡ്‌സെറ്റില്‍ നോട്ടിഫിക്കേഷന്‍ വരുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.  അപ്‌ഡേഷന്‍ നടത്തി കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കേണ്ടതാണ്.  ഇനി നോട്ടിഫിക്കേഷന്‍ ലഭിച്ചില്ലെങ്കില്‍, നമുക്ക് അപ്‌ഡേഷന്‍ ലഭ്യമാണോ എന്നു പരിശോധിക്കാവുന്നതാണ്.  സെറ്റിംഗ്‌സില്‍ പോയി, 'എബൗട്ട് ഫോണ്‍' ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത്, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്‌സില്‍ ക്ലിക്ക് ചെയ്യുക.  ശേഷം 'ചെക്ക് നൗ' തിരഞ്ഞെടുക്കുക.

Advertisement

എച്ച്ടിസിയുടെ തന്നെ മറ്റൊരു പ്രധാന ഹാന്‍ഡ്‌സെറ്റായ എച്ച്ടിസി ഡിസൈര്‍ എച്ച്ഡിയിലും അപ്‌ഡേഷന്‍ ഉണ്ടാകും എന്നൊരു വാര്‍ത്തയും പരക്കുന്നുണ്ട്.  പുതിയ പുതിയ മോഡലുകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും പഴയ മോഡലുകളില്‍ അപ്‌ഡേഷന്‍ നടത്തുന്ന എച്ച്ടിസിയുടെ ബിസിനസ് തന്ത്രം പ്രശംസനീയം ആണ്.

Best Mobiles in India

Advertisement