HTC വണ്‍ M8 അടക്കം മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു; സാംസങ്ങ് ഗാലക്‌സി എസ് 5-ന് വിലകുറച്ചു


തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC ഇന്ത്യന്‍ വിപണിയില്‍ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച HTC വണ്‍ M8, ഡിസൈര്‍ 210, ഡിസൈര്‍ 816 എന്നിവയാണ് ലോഞ്ച് ചെയ്തത്. HTC വണ്‍ M8-ന് 49,900 രൂപയും ഡിസൈര്‍ 210 -ന് 8,700 രൂപയും ഡിസൈര്‍ 816-ന് 23,990 രൂപയുമാണ് വില.

Advertisement

HTC വണ്‍ M8 സ്മാര്‍ട്‌ഫോണ്‍ ഏറ്റവും കൂടുതല്‍ ഭീഷണിയാവുന്നത് സാംസങ്ങ് ഗാലക്‌സി S5-നാണ്. അതുെകാണ്ടുതന്നെ സാംസങ്ങ് ഗാലക്‌സി S5-ന്റെ വില 52500 രൂപയില്‍ നിന്ന് 46,881 രൂപയായി കുറച്ചു. വെളത്ത കളര്‍ വേരിയന്റിനാണ് ഈ വില. ബ്ലാക് വേരിയന്റിന് 50,499 രൂപയായും വില കുറച്ചു.

Advertisement

ഗാലക്‌സി S5-നോട് കിടപിടിക്കുന്ന സാങ്കേതികതളുള്ള ഫോണിന് ഗാലക്‌സി എസ് 5-നേക്കാള്‍ വില കുറവാണെന്നതാണ് ഏറ്റവും പ്രധാന ഘടകം. അതുതന്നെയാണ് വില കുറയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതും.

ലോഞ്ച് ചെയ്ത HTC ഫോണുകളുടെ പ്രത്യേകതകളും HTC വണ്‍ M8-ഉം സാംസങ്ങ് ഗാലക്‌സി എസ് 5-ഉം തമ്മിലുള്ള താരതമ്യവും ചുവടെ.

HTC വണ്‍ M8

5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
2.5 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
2 ജി.ബി. റാം
അള്‍ട്രപിക്‌സല്‍ പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
4 ജി/ LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC, GPS
2600 mAh ബാറ്ററി

 

HTC ഡിസൈര്‍ 210

4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍
1300 mAh ബാറ്ററി

 

HTC ഡിസൈര്‍ 816

5.5 ഇഞ്ച് ഡിസ്‌പ്ലെ
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1.5 ജി.ബി. റാം
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
2600 mAh ബാറ്ററി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC
ഡ്യുവല്‍ സിം

 

സാംസങ്ങ് ഗാലക്‌സി എസ് 5 Vs HTC വണ്‍ M8

പ്രൊസസറിന്റെ കാര്യത്തില്‍ മാത്രമാണ് ഇരുഫോണുകളും തമ്മില്‍ പ്രധാന വ്യത്യാസം. HTC വണ്‍ M8-ല്‍ 2.5 Ghz ക്വാഡ്‌കോര്‍ പ്രൊസസറാണെങ്കില്‍ സാംസങ്ങ് ഗാലക്‌സി എസ് 5-ല്‍ അത് ഒക്റ്റകോര്‍ പ്രൊസസര്‍ ആണ്. ക്യാമറയിലും ഉണ്ട് പ്രകടമായ മാറ്റം. സാംസങ്ങ് ഗാലക്‌സി എസ് 5-ന്റെ 16 എം.പി. പ്രൈമറി ക്യാമറ ഏറെപ്രത്യേകതകളുള്ളതാണ്. ചലിക്കുന്ന വസ്തുക്കള്‍ പോലും പകര്‍ത്താന്‍ പാകത്തിലുള്ള ഓട്ടോഫോക്കസ് സംവിധാനമുണ്ട്. അതേസമയം HTC വണ്‍ M8-ല്‍ അള്‍ട്രപിക്‌സല്‍ ക്യാമറയാണ് പിന്‍വശത്തുള്ളത്. എന്നാല്‍ ഫ്രണ്ട് ക്യാമറയില്‍ HTC സാംസങ്ങിനെ കടത്തിവെട്ടി. 5 എം.പി. പ്രൈമറി ക്യാമറയാണ് HTC വണ്‍ M8-ല്‍ ഉള്ളത്. ഗാലക്‌സി S5-ല്‍ 2 എം.പിയാണ്. 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്. എന്നിവ രണ്ടുഫോണിലും ഉണ്ട്.

 

ഗാലക്‌സി എസ് 5- HTC വണ്‍ M8

സാംസങ്ങ് ഗാലക്‌സി എസ് 5- വൈറ്റ് കളര്‍ വേരിയന്റിന് 52,500 രൂപയാണ് ലോഞ്ച് ചെയ്യുമ്പോഴുണ്ടായിരുന്ന വില. ഇപ്പോള്‍ അത് 46,881 രൂപയ്ക്കാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. ഔദ്യോഗികമായി സാംസങ്ങ് വിലക്കുറവ് പ്രഖ്യാപിച്ചില്ലെങ്കിലും HTC യുടെ വരവാണ് ഈ അനൗദ്യോഗിക വില കുറയ്ക്കലിനു പിന്നില്‍.
മറുവശത്ത് HTC വണ്‍ M8 ആകട്ടെ 49,900 രൂപയ്ക്കാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. സാങ്കേതികമായി ഇരുഫോണുകള്‍ക്കും സമാനമായ പ്രത്യേകതകളാണ് ഏറെക്കുറെ ഉള്ളത്.

 

Best Mobiles in India