HTC വണ്‍ (M8)-ന്റെ പ്ലാസ്റ്റിക് വേരിയന്റ് HTC വണ്‍ (E8) ലോഞ്ച് ചെയ്തു


തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. നേരത്തെ പുറത്തിറക്കിയ HTC വണ്‍ (M8) ന്റെ പ്ലാസ്റ്റിക് വേരിയന്റ് എന്നു വിശേഷിപ്പിക്കാവുന്ന HTC വണ്‍ (E8) ആണ് ലോഞ്ച് ചെയ്തത്. അടുത്ത മാസം മുതല്‍ തെരഞ്ഞെടുത്ത വിപണികളില്‍ ഫോണ്‍ ലഭ്യമാവും.

Advertisement

HTC വണ്‍ (M8) മായി താരതമ്യം െചയ്താല്‍ മെറ്റല്‍ ബോഡിക്കു പകരം പ്ലാസ്റ്റിക് ബോഡിയാണ് എന്നതാണ് പുതിയ ഫോണിന്റെ പ്രധാന വ്യത്യാസം. ഡിസൈനിലും ചെറിയ മാറ്റങ്ങളുണ്ട്. സിംഗിള്‍ സിം, ഡ്യുവല്‍ സിം വേരിയന്റുകളും ഉണ്ട് ഫോണിന്.

Advertisement

HTC വണ്‍ (E8) ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് SLCD3 ഡിസ്‌പ്ലെ, ഫുള്‍ HD (1080-1920) പിക്‌സല്‍ റെസല്യൂഷന്‍, 2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 2 ജി.ബി. റാം, അഡ്രിനോ 330 ജി.പി.യു, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ 4 ജി/ LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയവയെല്ലാം സപ്പോര്‍ട് ചെയ്യും.

2600 mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഉള്ളത്.

Advertisement
Best Mobiles in India

Advertisement