HTC വണ്‍ മിനി ഇന്ത്യയിലും ലോഞ്ച് ചെയ്തു; വില 36790 രൂപ


ദീപാവലി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മത്സരത്തിനു കൊഴുപ്പേകി HTC യും രംഗത്ത്. ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ HTC വണ്‍ മിനിയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

Advertisement

മുന്‍പ് ഇറങ്ങിയ HTC വണ്‍ സ്മാര്‍ട്‌ഫോണിന്റെ ചെറിയ പതിപ്പാണ് ഇത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫോണ്‍ സ്‌റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തും. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ട് ഇപ്പോള്‍തന്നെ ഫോണ്‍ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. 36790 രൂപയാണ് വിലയിട്ടിരിക്കുന്നത്.

Advertisement

HTC വണ്‍ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

HTC വണ്‍ മിനിയുടെ സാങ്കേതികമായ പ്രത്യേകതകള്‍

4.3 ഇഞ്ച് WVGA 720p ഡിസ്‌പ്ലെ, 1.4 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 1 ജി.ബി. റാം. ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ്. 16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് 64 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. പിന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയും മുന്നില്‍ 1.6 എം.പി. ക്യാമറയുമാണ് ഉള്ളത്. 1800 mAh ആണ് ബാറ്ററി.

ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാനും ചിത്രങ്ങള്‍ കാണാനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

HTC One mini

HTC വണ്‍ മിനിക്ക് പ്രീമിയം മെറ്റല്‍ ബോഡിയാണ്. കൂടുതല്‍ ഗ്രിപ് നല്‍കാന്‍ ഇത് സഹായിക്കും.

 

HTC One Mini

ഡ്യുവല്‍ സ്പീക്കര്‍ സംവിധാനം ഉള്ളതിനാല്‍ മികച്ച ശബ്ദ നിലവാരമാണ് HTC വണ്‍ മിനിക്കുള്ളത്. ഇന്‍ ബില്‍റ്റ് ആംപ്ലിഫയറുകള്‍ ഉയര്‍ന്നതും വ്യക്തതയുള്ളതുമായ ശബ്ദമാണ് നല്‍കുക.

 

HTC One Mini

ഫോട്ടോകള്‍ മൂവി പോലെ കാണാനുള്ള സംവിധാനമാണ് ഇത്. നിങ്ങളുടെ ഗാലറിയില്‍ നിന്ന് ആവശ്യമുള്ള ഫോട്ടോകള്‍ എടുത്ത് ഈ സംവിധാനത്തിലൂടെ സ്ലൈഡ് ഷോ ആയി കാണാന്‍ സാധിക്കും. ഇതിന് പ്രത്യേക ആപ്ലിക്കേഷന്‍ ആവശ്യമില്ല.

 

HTC One Mini

ഇ മെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവയില്‍ നിന്നുള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ ഫീഡുകളും ഹോം സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

 

HTC One Mini

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്.

 

Best Mobiles in India