റെസൗണ്ടിന്റെ മികവ് കൂട്ടാന്‍ വൈവിധ്യമാര്‍ന്ന ആക്‌സസറീസുമായി എച്ച്ടിസി


ഒരു ഹാന്‍ഡ്‌സെറ്റ് വിസ്മയം തന്നെയാണ് എച്ച്ടിസി റെസൗണ്ട്.  സ്‌ക്രീന്‍, ക്യാമറ, മറ്റു സ്‌പെസിഫിക്കേഷനുകള്‍ എല്ലാം തന്നെ വളരെ മികച്ചതാണ് എച്ച്ടിസി റെസൗണ്ടില്‍.  1.5 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഡിഎം 9600 ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ ഹാന്‍ഡ്‌സെറ്റ് മികച്ച് പ്രവര്‍ത്തനക്ഷമതയാണ് കാഴ്ച വെക്കുന്നത്.

ഈ പുതിയ എച്ച്ടിസി ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് അതിന്റെ കൂടെ ആക്‌സസറീസും കൂടി വാങ്ങാതിരിക്കാന്‍ പറ്റില്ല.  അങ്ങനെ വരുമ്പോള്‍ മറ്റേതെങ്കിലും കമ്പനിയുടെ ആക്‌സസറികള്‍ വാങ്ങുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് എച്ച്ടിസിയുടെ നിര്‍മ്മാണ യൂണിറ്റില്‍ നിന്നും ഉള്ളവ തന്നെ വാങ്ങുന്നതാണ്.  എച്ച്ടിസി ഹാന്‍ഡ്‌സെറ്റുകള്‍ക്കാവശ്യമായ എല്ലാതരം ആക്‌സസറീസും എച്ച്ടിസി തന്നെ നിര്‍മ്മിക്കുന്നതുകൊണ്ട് വേറെ ഏതെങ്കിലും കമ്പനിയുടെ ഉല്‍പന്നങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല താനും.

Advertisement

ഹാന്‍ഡ്‌സെറ്റിനെ കേടുപാടുകളില്‍ നിന്നും സംരംക്ഷണം നല്‍കുക എന്നതിലുപരി മൊബൈല്‍ പൗച്ചുകള്‍ ഒരു ഫാഷന്‍ സിംബല്‍ കൂടിയാണിപ്പോള്‍.  അതുകൊണ്ടുതന്നെ വിവിധ സ്‌റ്റൈലിലും, ഡിസൈനിലും ഉള്ള മൊബൈല്‍ കവറുകളാണിപ്പോള്‍ വിപണിയില്‍.

Advertisement

വിവിധ വര്‍ണ്ണങ്ങളിലും ഡിസൈനിലും ഉള്ള മൊബൈല്‍ കവറുകള്‍ എച്ച്ടിസിയും പുറത്തിറക്കുന്നുണ്ട്.  തികച്ചും ലളിതമായ ഡിസൈന്‍ മുതല്‍ സിലിക്കണ്‍ ജെല്‍ കവറുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും.  ലെഥര്‍, സിലിക്കണ്‍ കവറുകള്‍, നിയോപ്രീന്‍ പൗച്ചുകള്‍, വാട്ടര്‍ പ്രൂഫ് കെയ്‌സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മൊബൈല്‍ കവറുകളുടെ ഒരു നീണ്ട നിര തന്നെ എച്ച്ടിസിക്കു സ്വന്തം.  500 രൂപ മുതല്‍ 2,000 രൂപ വരെയാണ് ഇവയുടെ വില.

ആടുത്ത ഒരു ആക്‌സസറി എന്നു പറയാവുന്നത് എച്ച്ടിസി ഡോക്കിംഗ് സ്‌റ്റേഷന്‍ ആണ്.  എച്ച്ടിസി ഡോക്കിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഹാന്‍ഡ്‌സെറ്റുകള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ ടേബിള്‍ ക്ലോക്ക്, മ്യൂസിക് പ്ലെയര്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്.  എച്ച്ടിസി ഡോക്ക് ഹാന്‍ഡ്‌സെറ്റിന്റെ ഭംഗിയും വര്‍ദ്ധിപ്പിക്കും.  1,800 രൂപ മുതല്‍ 2,500 രൂപ വരെയാണ് എച്ച്ടിസി ഡോക്കിംഗ് സ്‌റ്റേഷനുകളുടെ വില.

Advertisement

ഹാന്‍ഡ്‌സെറ്റ് ഒരേസമയം വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും, പാട്ടു കേള്‍ക്കുകയും, ഗെയിം കളിക്കുകയും എല്ലാ ചെയ്യുമ്പോള്‍ സ്വാഭാവികമായും ബാറ്ററി ചാര്‍ജ് പലപ്പോഴും തികയാതെ വരും.  ഇത്തരം സന്ദര്‍ഭങ്ങളിക്കായി ഒരു കതുതല്‍ ബാറ്ററി വാങ്ങി വെക്കുന്നത് നന്നായിരിക്കും.

എച്ച്ടിസി റെസൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററി 1620 mAh ആണ്. ഇനി വേണമെങ്കില്‍ 1620 mAh തന്നെയോ, 2750 mAh ബാറ്ററിയോ ഉപയോഗിക്കാം.  ആങ്ങനെ വളരെ നേരം തുടര്‍ച്ചയായി ഈ ഹാന്‍ഡ്‌സെറ്റ് ആവശ്യം പോലെ ഉപയോഗിക്കാം.

1620 mAh ബാറ്ററിയുടെ വില 1,500 രൂപയും, 2750 mAh ബാറ്ററിയുടേത് 2,500 രൂപയും ആണ്.  ഇവയ്ക്കു പുറമെ എക്‌സ്റ്റേണല്‍ ബാറ്ററിയും എച്ച്ടിസിയുടേതായി പുറത്തിറങ്ങുന്നുണ്ട്.

Advertisement

ഒരു ആധിക ബാറ്ററി വാങ്ങുമ്പോള്‍ കൂടെ ഒരു ചാര്‍ജറും വാങ്ങേണ്ടി വരും.  അങ്ങനെ വരുമ്പോഴുള്ള ഗുണം ഹാന്‍ഡ്‌സെറ്റില്‍ അല്ലാതെ തന്നെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും എന്നതാണ്.  കാര്‍ ചാര്‍ജറുകളും, യുഎസ്ബി വോള്‍ ചാര്‍ജറുകളും, ഇന്റര്‍നാഷണല്‍ ട്രാവല്‍ ചാര്‍ജര്‍ കിറ്റ് തുടങ്ങിയവയും എച്ച്ടിസി പുറത്തിറക്കുന്നുണ്ട്.  സോളാര്‍ പവര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സോളാര്‍ പവര്‍ ഫോണ്‍ ചാര്‍ജറും എച്ച്ടിസി പുറത്തിറക്കുന്നുണ്ട്.

ഇവയ്‌ക്കെല്ലാം പുറമെ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹെഡ്‌സെറ്റുകള്‍ തുടങ്ങിയവയും എച്ച്ടിസി പുറത്തിറക്കുന്ന ആക്‌സസറീസില്‍ ഉള്‍പ്പെടും.

Best Mobiles in India