എച്ച്ടിസി റെസൗണ്ട് യുഎസില്‍ ഇറങ്ങുന്നു


2011ല്‍ നിരവധി സ്മാര്‍ട്ടഫോണുകളാണ് വിപണിയിലെത്തി പരസ്പരം മത്സരിച്ചത്. യുഎസ് വിപണിയുടെ അവസ്ഥയും ഒട്ടും വിഭിന്നമായിരുന്നില്ല. വെരിസണ്‍, സ്പ്രിന്റ് തുടങ്ങിയ കമ്പനികള്‍ പുതിയ പുതിയ ഫോണുകള്‍ ഇറക്കിക്കൊണ്ടേയിരിക്കുന്നു. തായ് വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ എച്ച്ടിസിയുമുണ്ടായിരുന്നു മോട്ടറോള, സാംസംഗ്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകളോടു മത്സരിക്കാന്‍.

3ജിയിലൂടെ കടന്നുവന്ന സ്മാര്‍ട്ടഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇപ്പോള്‍ 4ജിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സാംസംഗ് ഗാലക്‌സി നെക്‌സസ്, മോട്ടറോള ഡ്രോയിഡ് റസര്‍, ആപ്പിള്‍ ഐഫോണ്‍ 4എസ് എന്നിവയ്‌ക്കൊപ്പം ഇറങ്ങിയതാണ് എച്ച്ടിസിയുടെ റെസൗണ്ട്. ബീറ്റ്‌സ് ഓഡിയോ കണക്ഷനാണ് എച്ച്ടിസി റെസൗണ്ടിന്റ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത.

Advertisement

ഈ മാസം 14 മുതല്‍ വെരിസണ്‍ ഈ ഹാന്‍ഡ്‌സെറ്റ് യുഎസ്എയിലെത്തിക്കുന്നു. 14,744 രൂപയായിരിക്കും വില. എന്നാല്‍ എച്ച്ടിസി റെസൗണ്ട് ഇന്ത്യയില്‍ എന്നും റിലീസ് ചെയ്യുമെന്നോ, എന്തായിരിക്കും ഇന്ത്യയില്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ വിലയെന്നോ ഇപ്പോള്‍ അറിവായിട്ടില്ല.

Advertisement

1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ 4ജി എല്‍ടിഇ കണക്ഷനുണ്ട്. കൂടെ ബീറ്റ്‌സ് ഓഡിയോ സപ്പോര്‍ട്ടും. ഒരു 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗും ഇതില്‍ സാധ്യമാണ്.

ഇതാദ്യമായാണ് എച്ച്ടിസിയുടെയും, ഡോ.ഡ്രീയുടെ ബീറ്റ്‌സിന്റേയും സംയുക്ത സംരംഭം യുഎസില്‍ ഇറങ്ങുന്നത്. ഇതിനു മുമ്പ് ഏഷ്യയിലും യൂറോപ്പിലും, എച്ച്ടിസിയുടെയും, ബീറ്റ്‌സിന്റെയും സംയുക്ത സംരംഭമായ സെന്‍സേഷന്‍ എക്‌സ്എല്‍ ഇറങ്ങിയിട്ടുണ്ട്.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് 2.3.4 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എച്ച്ടിസി റെസൗണ്ട് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്റ് വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലും ഇതു പ്രവര്‍ത്തിക്കും.

Advertisement

16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 16 ജിബി കൂടി ഉയര്‍ത്താവുന്നതുമാണ്.

ബീറ്റ്‌സിന്റെ ഓഡിയോ സപ്പോര്‍ട്ടുള്ള ഈ പുതിയ എച്ച്ടിസി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലിറങ്ങുന്നത് നമുക്ക് കാത്തിരിക്കാം.

Best Mobiles in India

Advertisement