എക്‌സ്എല്‍ സൈസില്‍ ഒരു സെന്‍സേഷന്‍


എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്ഇയ്ക്കു ശേഷം എച്ച്ടിസി പുതിയതായി പുറത്തിറക്കുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്എല്‍. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് ഒരു എക്‌സ്എല്‍ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ്. 480 x 800 റെസൊലൂഷനോടു കൂടിയ 4.7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആണിതിന്റേത്.

164 ഗ്രാം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത എന്നു പറയുന്നത് മികച്ച് ഗെയിമിംഗ് അനുഭവം നല്‍കുന്ന 3ഡി ഗ്രാഫിക് ഹാര്‍ഡ് വെയര്‍ ആക്‌സലറേറ്റര്‍ ആണ്.

Advertisement

1.5 ജിഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള, ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സംന്‍സേഷന്‍ എക്‌സ്എല്‍ പ്രവര്‍ത്തിക്കുന്നത്. ഒരു എക്‌സ്റ്റേണല്‍ മെമ്മറി സൗകര്യം ഇല്ലെങ്കിലും, 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട് ഈ ഫോണില്‍.

Advertisement

സെന്‍സേഷന്‍ എക്‌സ്എല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷേ ഒരു ഡിജിറ്റല്‍ ക്യാമറയെ കുറിച്ചു നമ്മള്‍ ചിന്തിക്കുകയില്ല. കാരണം ഇതിലെ വൈഡ് ആന്‍ഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ മികച്ച ചിത്രങ്ങളെടുക്കാന്‍ നമ്മെ സഹായിക്കും. ഇതിനു പുറമെ ഒരു 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യമറയുമുണ്ട്, വീഡിയോയെടുക്കാന്‍.

ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, മീഡിയാ പ്ലെയര്‍, മറ്റു മള്‍ട്ടി മീഡിയ ഫംഗ്ഷനുകള്‍, എച്ച്ടിഎംഎല്‍, ഫഌഷ് പ്ലാറ്റുഫോമുകളില്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും ഈ ഫോണിന്റെ പ്രത്യേകതകളാണ്.

ഇതിന്റെ 1600 mAh ബാറ്ററി 11.3 മണിക്കൂര്‍ ടോക്ക് ടൈമും360 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും ഉറപ്പു നല്‍കുന്നു.

Advertisement

സെന്‍സേഷന്‍ എക്‌സ്ഇ ഫോണിനേക്കാളും വില കൂകുതലുള്ള സെന്‍സേഷന്‍ എക്‌സ്എല്ലിന്റെ വില 45,000 രൂപയാണ്.

Best Mobiles in India

Advertisement