വെലോസിറ്റി, എച്ച്ടിസിയുടെ ആദ്യ 4ജി ഫോണ്‍ വരുന്നു



3ജി തരംഗം പതുക്കെ തണുത്തു തുടങ്ങിയിരിക്കുന്നു.  ഇപ്പോള്‍ പ്രധാന മൊബൈല്‍ നിര്‍മ്മാണ കമ്പനികളെല്ലാം 4ജി എന്നറിയപ്പെടുന്ന എല്‍ടിഇ ടെക്‌നോളജിയ്ക്കു പിന്നാലെയാണ്.  യഥാര്‍ത്ഥത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് ഇപ്പോഴും അതിന്റെ പൂര്‍ണ്ണ രൂപത്തിലെത്തിയിട്ടില്ല.  എങ്കിലും 4ജി സപ്പോര്‍ട്ടുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ആവശ്യക്കാരേറെയാണ്.

എച്ച്ടിസിയും വൈകാതെ 4ജി സപ്പോര്‍ട്ടുള്ള ഫോണ്‍ ഇറക്കും.  എച്ച്ടിസി വെലോസിറ്റി 4ജി ഉടന്‍ ജര്‍മ്മനിയില്‍ ലോഞ്ച് ചെയ്യും.  അങ്ങനെ ജര്‍മ്മനിയില്‍ പുറത്തിറങ്ങുന്ന ആദ്യ 4ജി മൊബൈല്‍ ആകും എച്ച്ടിസി വെലോസിറ്റി 4ജി ഫോണ്‍.

Advertisement

ഫീച്ചറുകള്‍:

  • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

  • അഡ്രിനോ ഗ്രാഫിക്‌സ് യൂണിറ്റ്

  • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

  • ജിഎസ്എം ഫോണ്‍

  • എച്ച്എസ്ഡിപിഎ 3ജി നെറ്റ്‌വര്‍ക്ക്

  • എല്‍ടിഇ ടെക്‌നോളജി

  • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • ഓട്ടോ ഫോക്കസ്

  • ഡ്യുവല്‍ എല്‍ഇഡി ഫഌഷ്....

  • ജിയോ ടാഗിംഗ്, ഫെയ്‌സ് ഡിറ്റെക്ഷന്‍ സംവിധാനങ്ങള്‍

  • 1080പി@60fps ബില്‍ട്ട്-ിന്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • 4.5 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • 16 ദശലക്ഷം നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • 540 x 960 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

  • 32 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • 1 ജിബി റാം

  • 16 ജിബി ഇന്റേണല്‍ മെമ്മറി

  • 80 kbps വരെ ജിപിആര്‍എസ് സപ്പോര്‍ട്ട്

  • 236.8 kpbs വരെ എഡ്ജ് സപ്പോര്‍ട്ട്

  • ബ്ലൂടൂത്ത് വി3.0 കണക്റ്റിവിറ്റി

  • ഡിഎല്‍എന്‍എ, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയുള്ള വൈഫൈ

  • ജിപിഎസ് സംവിധാനം

  • മൈക്രോയുഎസ്ബി വി2.0

  • 1620 mAh ലിഥിയം അയണ്‍ ബാറ്ററി

  • 2ജിയില്‍ 293 മണിക്കൂറും, 3ജിയില്‍ 248 മണിക്കൂറും സ്റ്റാന്റ്‌ബൈ സമയം

  • 2ജിയില്‍ 7 മണിക്കൂര്‍ 40 മിനിട്ടും 3ജിയില്‍ 5 മണിക്കൂര്‍ 10 മിനിട്ടും ടോക്ക് ടൈം

  • 128.8 എംഎം നീളം, 67 എംഎം വീതി, 11.3 എംഎം കട്ടി

  • 163.8 ഗ്രാം ഭാരം
ജര്‍മ്മനിയില്‍ വോഡഫോണിന്റെ ഏതാണ്ട് എല്ലാ നെറ്റ്‌വര്‍ക്കുകളും 4ജി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  2,000 സ്‌റ്റേഷനുകളിലൂടെ നഗര, ഗ്രാമ പ്രദേശങ്ങള്‍ കവര്‍ ചെയ്യുന്നുണ്ട്.  ഇതില്‍ ഡൗണ്‍ലോഡിംഗ് സ്പീഡ് 100 mbps ആണ്.  50 എംബിയാണിവിടെ അപ്‌സ്ട്രീം സ്പീഡ്.

എച്ച്ടിസി വെലോസിറ്റി 4ജി ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

Advertisement