എച്ച്ടിസി വില്ലെയുടെ ഫീച്ചറുകള്‍ പുറത്തായി



എച്ച്ടിസിയില്‍ നിന്നും പുതുതായി പുറത്തിറക്കാനിരിക്കുന്ന ഹാന്‍ഡ്‌സെറ്റ് ആണ് എച്ച്ടിസി വില്ലെ.  ഈ ഫോണിനെ കുറിച്ച് ഒരു വീഡിയോ ഈയിടെ പുറത്തിറക്കുകയുണ്ടായി.  ഈ ഫോണിനെ കുറിച്ച് കൂടുതലറിയാന്‍ കാത്തിരിക്കുകയാണ് ഗാഡ്ജറ്റ് ലോകം.

എച്ച്ടിസി പുറത്തു വിട്ട വീഡിയോയില്‍ നിന്നും ഈ ഫോണിനെ കുറിച്ച് അത്യാവശ്യം വിവരങ്ങളൊക്കെ ലഭിക്കും.  കാഴ്ചയില്‍ വളരെ മെലിഞ്ഞ ഒരു ഹാന്‍ഡ്‌സെറ്റ് ആണിത്.  മൊത്തത്തില്‍ ഒരു ആനച്ചന്തം ഉണ്ട് ഈ മൗബൈലിന് എന്നു പറയാം.

Advertisement

ഫീച്ചറുകള്‍:

  • ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • 1.5 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

  • 1 ജിബി റാം

  • ക്യുഎച്ച്ഡി ഡിസ്‌പ്ലേ

  • 4.3 ഇഞ്ച് സ്‌ക്രീന്‍

  • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • ബ്ലൂടൂത്ത് 4.0

  • മൈക്രോ യുഎസ്ബി പോര്‍ട്ട്

  • ആന്‍ഡ്രോയിഡ് 4.0.1 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

  • എച്ച്ടിസി സെന്‍സ് 4.0 യൂസര്‍ ഇന്റര്‍ഫെയ്‌സ്
എച്ച്ടിസി വില്ലെ ഫോണിന്റെ ഇത്രയും ഫീച്ചറുകളാണ് ഇപ്പോള്‍ ലഭ്യമായത്.  1.5 ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് എച്ച്ടിസി വില്ലെ ഫോണിന്.  അതുകൊണ്ടു തന്നെ വേഗതയുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ ഒരു സംശയവും വേണ്ട.

ആന്‍ഡ്രോയിഡ് 4.0 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും എച്ച്ടിസി വില്ലെ പ്രവര്‍ത്തിക്കുക.  ഇതിന്റെ സിസ്റ്റം മെമ്മറി 1 ജിബിയായിരിക്കും.  960 x 540 പിക്‌സല്‍ റെസൊലൂഷനുള്ള 4.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് എച്ച്ടിസി വില്ലെയ്ക്കുള്ളത്.

Advertisement

8 മെഗാപിക്‌സലുള്ള ക്യാമറയുണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.  വീഡിയോ കോളിംഗിന് ഒരു ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

എച്ച്ടിസി വില്ലെ ഹാന്‍ഡ്‌സെറ്റിന്റെ വില, പുറത്തിറങ്ങുന്ന ദിവസം എന്നിവ പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement