വിവിഡ്, പുതിയ എച്ച്ടിസി സ്മാര്‍ട്ട്‌ഫോണ്‍


മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയിലെല്ലാം ഒരു എച്ച്ടിസി ടച്ച് കൊണ്ടു വരാന്‍ എച്ച്ടിസിയ്ക്കു കഴിയുന്നുണ്ട്. എച്ച്ടിസി വിവിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഏറ്റവും പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്ന എച്ച്ടിസി ഉല്‍പന്നം.

Advertisement

മള്‍ട്ടി ടച്ച് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഇതിന്റെ 4.50 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 540 x 960 പിക്‌സല്‍ ആണ്. ആന്‍ഡ്രോയിഡ് 2.3.4 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1200 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്. ഒപ്പം ഗ്രാഫിക് പ്രോസസ്സറും ഉണ്ട്.

Advertisement

കറുപ്പ് നിറത്തില്‍ മാത്രം ലഭ്യമാകുന്ന ഈ എച്ച്ടിസി ഫോണിന് ഒരു പ്രൊഫഷണല്‍ ലുക്ക് ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 1080p വേഗത്തിലുള്ള വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാക്കുന്ന, 1920 x 1080 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുണ്ടിതിന്. ഇതിനു പുറമെ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും.

ഓഡിയോ പ്ലെയര്‍, എംപി3, എംപിഇജി4, യുട്യൂബ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയര്‍ എന്നിവയും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതയാണ്. ഇന്റര്‍നെറ്റ് ബ്രൗസിംഗിന് എച്ച്ടിഎംഎല്‍, ഫ്ലാഷ് സപ്പോര്‍ട്ട് ഉണ്ടാകും.

ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും പോലെ ഈ എച്ച്ടിസി ഫോണിലുമുണ്ട്. എസ്എംഎസ് സൗകര്യത്തിനൊപ്പം, എംഎംഎസ് സൗകര്യവും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്.

Advertisement

ആക്‌സലോറോമീറ്റര്‍ സെന്‍സറിന്റെ സാന്നിധ്യം ഈ ഫോണിന്റെ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുന്നു. ഗൂഗിള്‍ ടോക്ക്, ഇന്‍ബില്‍ട്ട് ഗെയിമുകള്‍ എന്നിവയും ഈ മൊബൈലിലുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ജിപിആര്‍എസ്, എഡ്ജ് എന്നിവയുടെ സാന്നിധ്യത്തിലൂടെ ഉറപ്പാക്കിയിരിക്കുന്നു.

ഇവയ്‌ക്കെല്ലാം പുറമെ ഗ്ലോബല്‍ റോമിംഗ് സംവിധാനവും.... 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എച്ച്ടിസി വിവിഡില്‍ ഉണ്ട്.

ഈ പുതിയ എച്ച്ടിസി സ്മാര്‍ട്ട്‌ഫോണിന്റെ വിലയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

Best Mobiles in India

Advertisement