പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസിയുടെ അണിയറയില്‍ തിരക്കിട്ട് ഒരുങ്ങുന്നു



പുതിയ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കിക്കൊണ്ടേയിരിക്കണം എന്നാണെന്നു തോന്നുന്നു എച്ച്ടിസിയുടെ ലക്ഷ്യം.  ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പു തന്നെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി വിപണിയിലെത്തിക്കാന്‍ കൊണ്ടു പിടിച്ച ശ്രമത്തിലാണ് എച്ച്ടിസി ഇപ്പോള്‍.

ഈ വര്‍ഷാവസാനം റിലീസ് ചെയ്യാന്‍ പാകത്തില്‍ ഒരു ഹൈ എന്റ് ഗാഡ്ജറ്റ് നിര്‍മ്മാണത്തിലാണ് എച്ച്ടിസി എന്നാണ് ഏറ്റവും അവസാനം കിട്ടിയ വാര്‍ത്ത.  എച്ച്ടിസി സെറ്റ എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ 2.5 ജിഗാഹെര്‍ഡ്‌സ് ക്വാഡ് കോര്‍ നെക്‌സ്റ്റ് ജനറേഷന്റെ സപ്പോര്‍ട്ട് ഉറപ്പു വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

ഓപറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനായ ഐസ് ക്രീം സാന്‍ഡ് വിച്ചില്‍ തന്നെയാണ് എച്ച്ടിസി സെറ്റ പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു സംശയവും വേണ്ട.  എച്ച്ടിസി എഡ്ജുമായി ഈ പുതിയ ഹാന്‍ഡ്‌സെറ്റിന് സാമ്യം ഉണ്ടെന്നു പറയുമ്പോള്‍ തന്നെ അതിനേക്കാള്‍ മികച്ച പ്രവര്‍ത്തനക്ഷമതയായിരിക്കും എന്നാണ് വിദഗ്ധ അഭിപ്രായം.

Advertisement

പ്രോസസ്സറിനെ കുറിച്ചുള്ള  വാര്‍ത്ത ശരിയാണെങ്കില്‍ പ്രവര്‍ത്തനക്ഷമതയെ കുറിച്ച് യാതൊരു സംശയവും വേണ്ട.  ഏതാണ്ട് 4.5 ഇഞ്ചോളം വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കുന്നത്.  720 പിക്‌സല്‍ ഹൈ ഡെഫനിഷന്‍, ടച്ച് സ്‌ക്രീന്‍ ആണിത്.

ഇതിന്റെ ക്യാമറ 8 മെഗാപിക്‌സല്‍ ആണ്.  അതുകൊണ്ട് മികച്ച ചിത്രങ്ങളെടുക്കാനും, ഹൈ ഡെഫനിഷന്‍ വീഡിയോ ക്കോര്‍ഡിംഗും സാധ്യമാവും ഈ ഹാന്‍ഡ്‌സെറ്റിലൂടെ.  1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ കൂടി ഇതിനുണ്ട്.  4.5 ഇഞ്ച് ഡിസ്‌പ്ലേയും ഈ ഫ്രണ്ട് ക്യാമറയും കൂടിയാവുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗും, ചാറ്റിംഗും സുഗമമാകുന്നു.

മികച്ച ബാറ്ററി ബാക്ക്അപ്പും, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് പ്രത്യേക ആപ്ലിക്കേഷനുകളും ഈ വരാനിരിക്കുന്ന എച്ച്ടിസി സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നുണ്ട്.  ഇതിന്റെ ലഭ്യമായ ചിത്രങ്ങളില്‍ നിന്നും എച്ച്ടിസി എഡ്ജുമായി കാഴ്ചയില്‍ നല്ല സാമും ഉണ്ടെന്നു കാണാം.

Advertisement

ജിപിഎസ് സൗകര്യം, മള്‍ട്ടി മീഡിയ ഒപ്ഷനുകള്‍ തുടങ്ങിയവയുടെ കാര്യത്തിലും ഇരു ഫോണുകളും തമ്മില്‍ സമാനതകള്‍ ഉണ്ട്.

വില എന്താണ്, എവിടെയായിരിക്കും ആദ്യം ഇറങ്ങുക തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ.

Best Mobiles in India

Advertisement