മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ ഹുവാവെ സ്മാര്‍ട്ട്‌ഫോണ്‍



2012ല്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് സാംസംഗ്, ആപ്പിള്‍, നോക്കിയ, എല്‍ജി തുടങ്ങിയ വമ്പന്‍ സ്രാവുകളോട് മത്സരിക്കാന്‍ രണ്ടും കല്‍പിച്ച് ഇറങ്ങാന്‍ തന്നെയാണ് ഹുവാവെയുടെ തീരുമാനം എന്നാണ് സൂചനകള്‍ പറയുന്നത്.

ഹുവാവെയുടെ ജനപ്രിയ ഹാന്‍ഡ്‌സെറ്റ് മോഡലായ ഹവാവെ അസ്സെന്റിന് ഒരു മികച്ച പിന്‍ഗാമിയെ അവതരിപ്പിച്ചാണ് ഹുവാവെ ഈ മത്സരത്തിന് ഒരുങ്ങുന്നത്.  ഹുവാവെ അസെന്റ് ഡിഐക്യു എന്നായിരിക്കും ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേര്.

Advertisement

ഫെബ്രുവരിയുടെ അവസാന വാരത്തില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഉഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ഹുവാവെയുടെ തീരുമാനം.

Advertisement

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.  കൂടെ വളരെ മികച്ച ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് കൂടിയാവുമ്പോള്‍ ഒരു മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് ഹുവാവെ ഒരുക്കിയിരിക്കുന്നത് എന്നു വേണം മനസ്സിലാക്കാന്‍.

ക്വാഡ് കോര്‍ ടെഗ്ര 3 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ തുറുപ്പ് ചീട്ട്.  ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ രംഗപ്രവേശം ആരംഭിച്ചിട്ടേയുള്ളൂ.  ഇവയുടെ പ്രവര്‍ത്തന ക്ഷമത അത്ഭുതാവഹമാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ടീസര്‍ ഇമേജുകളില്‍ വളരെ ആകര്‍ഷണീയമായ ഡിസൈനാണ് ഇവയ്ക്ക് കാണാന്‍ കഴിയുന്നത്.  അതുപോലെ വളരെ മികച്ച സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും ആണ് ഈ പുതിയ ഫോണിന് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ആപ്പിളിന്റെ ഐഫോണ്‍ 5, സാംസംഗ് ഗാലക്‌സി എസ്III എന്നിവയോട് കിടപിടിക്കും പുതിയ ഹുവാവെ അസെന്റ് ഡിഐക്യു ഫോണ്‍ എന്നു പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും, ഇതൊരു മികച്ച ഹാന്‍ഡ്‌സെറ്റ് ആയിരിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement